അകാല നര എല്ലാ സൗന്ദര്യവും കളയും, പ്രായവും തോന്നിപ്പിക്കും; പേടിക്കേണ്ട വഴിയുണ്ട്, ഈ ഭക്ഷണങ്ങൾ കഴിക്കൂ...
ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അകാല നര. അതിപ്പോൾ പ്രായത്തിന്റെ കാര്യമൊന്നും ഇന്നത്തെ കാലത്ത് വലിയ വിഷയമല്ല എന്നോർക്കണം. ചെറിയ കുട്ടികൾ മുതൽ യുവാക്കൾ വരെയും അല്ലാതെ മധ്യവയസ്‌കരും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ അതിന് കൃത്യമായ ഒരു പരിഹാരം എന്നത് പലരുടെയും ആഗ്രഹവും അതിലേറെ ആവശ്യവുമാണ്.
പറഞ്ഞുവന്നത് അകാല നരയെ കുറിച്ചാണ്. കേൾക്കുമ്പോൾ വലിയ പ്രശ്‌നം അല്ലെന്ന് തോന്നുമെങ്കിലും അത് അനുഭവിക്കുന്നവർക്ക് അറിയാം ബുദ്ധിമുട്ട്. ചിലർക്ക് മുടി കൊഴിച്ചിലിനൊപ്പം അകാല നര കൂടി വരുന്ന സാഹചര്യവുമുണ്ട്. അത്തരം പ്രശ്‌നങ്ങൾ നിൽക്കെ എങ്ങനെയാണ് നമ്മൾ പെണ്ണ് കാണലിനും അല്ലാതെയും ഒക്കെ പോവുക എന്നാണ് യുവാക്കൾ ചോദിക്കുന്നത്. അത്തരത്തിൽ നിരാശപ്പെട്ടിരിക്കുന്ന ആളുകൾ കേൾക്കാനാണ് പറയുന്നത്.

സാധാരണ ഗതിയിൽ മരുന്നുകൾ തന്നെയാണ് നമ്മൾ ഇത്തരം അവസ്ഥകൾക്ക് പരിഹാരമായി കാണാറുള്ളത്. എങ്കിലും ചിലപ്പോഴൊക്കെ മരുന്നുകൾ അല്ലാതെ മറ്റെന്തെങ്കിലും വഴികളും നാം തേടാറുണ്ട്. അതിലൊന്നാണ് ഭക്ഷണം, കൃത്യമായ ഭക്ഷണ രീതികളിലൂടെ നിങ്ങൾക്ക് ഇവ നിയന്ത്രിക്കാൻ സാധിക്കും. അതിന് അനുയോജ്യമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം. അതിനായി ചില മെലാനിൻ സമ്പുഷ്‌ട ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.
ഡാർക്ക് ചോക്ലേറ്റ്: ഇതിൽ ഫ്ലേവനോയ്ഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ കൂട്ടമാണ് ഇവ. മെച്ചപ്പെട്ട രക്തയോട്ടം നിങ്ങളുടെ മുടിയുടെ ഫോളിക്കിളുകൾക്ക് ആരോഗ്യകരമായ വളർച്ചയ്ക്കും മെലാനിൻ ഉൽപാദനത്തിനും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന കാര്യമാണ്.
ഇലക്കറികൾ: ചീര, കാലെ, കോളാർഡ് പച്ചിലകൾ എന്നിവ ഇതിന് ഏറ്റവും അനുയോജ്യമാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ഇതിൽ സമ്പന്നമാണ്. അതിനാൽ മെലാനിൻ ഉൽപാദനത്തിന് ഏറ്റവുമധികം ഇവ സഹായിക്കുന്നു. നിങ്ങളുടെ രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും അതിന്റെ സൗന്ദര്യം നിലനിർത്തുകയും ചെയ്യാൻ ഇവ ഗുണം ചെയ്യും.
അവോക്കാഡോ: മെലാനിൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ പഴമാണ് അവോക്കാഡോ. ഇതിലെ ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നരച്ച മുടിയിഴകൾ പരമാവധി കുറയ്ക്കുകയും ചെയ്യുന്നു.
മുട്ട: മെലാനിൻ ഉൽപാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ധാതുവായ ചെമ്പിന്റെ മികച്ച ഉറവിടമാണ് മുട്ട. മെലാനിൻ സിന്തസിസിന് ഉത്തരവാദികളായ എൻസൈമുകളെ സജീവമാക്കാൻ ചെമ്പ് ആവശ്യമാണ്. ഇത് നിങ്ങളുടെ മുടിയുടെ സ്വാഭാവിക പിഗ്മെന്റ് നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്ന ഒന്ന് കൂടിയാണ്. മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരവും മുടിക്ക് ഗുണം ചെയ്യുന്നതുമാണ്.
മത്തങ്ങ വിത്തുകൾ: ഇവ വിറ്റാമിൻ ഇയുടെ സമ്പന്നമായ ഉറവിടമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ മുടിയുടെ ഫോളിക്കിളുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു ആന്റി ഓക്‌സിഡന്റ് കൂടിയാണ് ഇവ. വിറ്റാമിൻ ഇ പുതിയ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നരച്ച മുടിയിഴകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു.
ഭക്ഷണം മാത്രം മതിയാവില്ല
നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിർത്താനും അകാല നര കുറയ്ക്കാനും മേൽപറഞ്ഞ ഭക്ഷണങ്ങൾ മാത്രം മതിയാവില്ല. ഇവ മെലാനിൻ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമേ പരമാവധി പുകവലി പോലെയുള്ള ശീലങ്ങൾ ഒഴിവാക്കാനും സമ്മർദം കുറയ്ക്കാനും ശ്രദ്ധിക്കുന്നത് അകാല നരയെ ഒരുപരിധിവരെ തടയും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications