Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിച്ചിൽ മാറും, താരൻ പമ്പ കടക്കും; അൽപ്പം പുതിനയില മാത്രം മതി, എങ്ങനെ ഉപയോഗിക്കണം?

ഈ കാലത്തെ ചെറുപ്പക്കാരെ വല്ലാതെ വലയ്ക്കുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. വെറും മുടി കൊഴിച്ചിൽ മാത്രമല്ല അതുമായി അനുബന്ധമായിട്ടുള്ള എല്ലാ കാര്യങ്ങളും അതേപടി തന്നെയാണ്. നമ്മളെ വല്ലാതെ സമ്മർദ്ദത്തിലാക്കാൻ ഇത്തരം കാര്യങ്ങൾക്ക് കഴിയും. പലർക്കും മുടി കൊഴിച്ചിൽ പേടി സ്വപ്‌നം കൂടിയാണ്. എന്നാൽ അതിനെ മറികടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നതും നമ്മൾ ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

മുടി കൊഴിച്ചിൽ ഒരു സാധാരണ സംഗതി അല്ലെന്നത് അതിന്റെ ചികിത്സയുടെ ചിലവ് എടുത്ത് നോക്കിയാൽ നിങ്ങൾക്ക് മനസിലാവും. ഒരുപക്ഷേ നിങ്ങൾ അതിലേക്ക് കടക്കാത്തതും ഈ ഭീമമായ ചിലവിനെ പേടിച്ചിട്ടാവും. എന്നാൽ ഇനി അത്തരം കാര്യങ്ങൾ ഓർത്ത് ഒട്ടും വേവലാതിപ്പെടേണ്ട കാര്യമില്ല. തികച്ചും എളുപ്പത്തിൽ നിങ്ങൾക്ക് പണം മുടക്കാതെ മുടി കൊഴിച്ചിലിനെയും താരനെയും എല്ലാം പ്രതിരോധിക്കാം, എങ്ങനെയെന്ന് നോക്കാം.

mintleavesbenefits

അതിനായി നിങ്ങൾ എടുക്കേണ്ടത് പുതിനയില മാത്രമാണ്. വെറും പുതിനയില കൊണ്ട് മാത്രം എന്ത് അത്ഭുതമാണ് നമുക്ക് വരുത്താൻ കഴിയുകയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ അതിൽ കഴമ്പില്ലെന്ന് ഓർത്തോളൂ. ഈ പുതിനയില മാത്രം മതി നിങ്ങളുടെ മുടിയെ നശിപ്പിക്കുന്ന ഒന്നിലധികം പ്രശ്‌നങ്ങളെ നേരിടാൻ. അതിന് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്.

പുതിനയും മുടിയും

തലയോട്ടിക്ക് തണുപ്പേകി ഈർപ്പം തടഞ്ഞു നിർത്തി ആരോഗ്യവും കരുത്തുമുള്ള മുടി വളരാൻ സ്പാ ചെയ്യുന്നത് ഗുണകരമാണ്. അതിനായി പുതിനയില ഉപയോഗിക്കാവുന്നതാണ്. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന കരോട്ടിൻ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് പുതിനയില. ഇതിലെ ആന്റി മൈക്രോബയൽ, ആന്റി ഫംഗൽ ഗുണങ്ങൾ താരൻ, തലയിലെ പേൻ എന്നിവയെ അകറ്റാൻ അത്യുത്തമമാണ്.

എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത്

ആദ്യം നിങ്ങൾ ഒരു പിടി പുതിനയില അരച്ചെടുക്കുക. അതിലേക്ക് ഏതാനും തുള്ളി നാരങ്ങ നീര് ചേർത്തിളക്കി രണ്ടും യോജിപ്പിക്കാം.​ ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുകയേ വേണ്ടൂ. ആഴ്‌ചയിൽ രണ്ട് വട്ടം ഇങ്ങനെ ചെയ്‌താൽ താരനെ കാര്യമായി പ്രതിരോധിക്കാം.

മുടി കൊഴിച്ചിലിനും ഇതിന്റെ ഗുണങ്ങളുണ്ട്. അഞ്ച് തുള്ളി പുതിനയില എണ്ണയിലേയ്ക്ക് 3 ടേബിൾ സ്‌പൂൺ​ വെളിച്ചെണ്ണ ചേർക്കുകയാണ് വേണ്ടത്. ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടി മൃദുവായി മസാജ് ചെയ്യണം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ നിങ്ങളുടെ മുടി കൊഴിച്ചിലിന് ശമനമാവും.

ഇനി എണ്ണമയമാണ് നിങ്ങളെ അലട്ടുന്ന പ്രശ്‌നം എങ്കിൽ അതിനും പരിഹാരമുണ്ട്. ഒരു പിടി പുതിനയിലയിലേക്ക് കർപ്പൂരം പൊടിച്ചത് ചേർത്ത് അരച്ചെടുക്കാവുന്നതാണ്. അതിലേക്ക് ഏതാനും തുള്ളി നാരങ്ങ നീര് ചേർത്തിളക്കണം.​ ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളഞ്ഞാൽ തലയിലെ എണ്ണമയത്തിന് കുറവുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+