Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രീൻ ടീയോ അതോ കാപ്പിയോ..; നല്ലൊരു ദിവസം തുടങ്ങാൻ ബെസ്‌റ്റ് ഏതാണ്? ഈ ഗുണങ്ങൾ അറിഞ്ഞിരിക്കണം

നല്ല ആരോഗ്യ ശീലങ്ങൾ വച്ചുപുലർത്താൻ നാമെല്ലാം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഏതൊക്കെ രീതികളിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താം എന്നാണ് നമ്മൾ നോക്കുക. ഇപ്പോഴത്തെ കാലത്ത് പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങളുടെ വലിയൊരു നീണ്ട നിര തന്നെ നമുക്ക് മുൻപിൽ നിൽക്കുന്നതിനാൽ എപ്പോഴും ഇക്കാര്യത്തിൽ നാം ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.

നല്ല ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം നല്ല ഭക്ഷണമാണ്. മോശം ഭക്ഷണമെന്ന് പറഞ്ഞാൽ ചീത്തയായ എന്നർത്ഥമില്ല. നമ്മുടെ ശരീരത്തിന് ദോഷകരമായ വസ്‌തുക്കൾ അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. നമ്മളൊക്കെ പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ കുറച്ചധികം ശ്രദ്ധ പുലർത്തുന്നവരാണ്.

greenteavscoffee

അങ്ങനെയുള്ളവർ ഉറപ്പായും നല്ല പാനീയങ്ങൾ തന്നെയാവും രാവിലെകളിൽ കുടിക്കുക. അതിലെ പ്രധാനികളാണ് കാപ്പിയും ഗ്രീൻ ടീയും. രണ്ടിനും രണ്ട് തരം ഗുണവും അതുപോലെ വ്യത്യസ്‌ത രുചിയും ഒക്കെയാണ്. ഇവയിൽ ഏത് രാവിലെ കുടിക്കണം എന്ന സംശയം കുറച്ചു പേർക്കെങ്കിലും ഉണ്ടാവാറുണ്ട്. അതിനായി നമ്മൾ ഇവയുടെ ആരോഗ്യ ഗുണങ്ങൾ പരിശോധിക്കേണ്ടത് അനിവാര്യമാണ്.

കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ: രാവിലെ കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യതയോ പക്ഷാഘാത സാധ്യതയോ കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യം ഭൂരിഭാഗം പേർക്കും അറിയില്ല. കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ സുപ്രധാനമായ മറ്റൊന്ന് നിങ്ങൾ എല്ലാ ദിവസവും രാവിലെ ഇത് കുടിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ശരീരത്തിന് സ്വാഭാവിക ഉത്തേജനം നൽകുന്നു എന്നതാണ്.

അതായത് കാപ്പി ക്ഷീണത്തെ ചെറുക്കാൻ സഹായിക്കുന്നു, നിങ്ങളെ കൂടുതൽ ഊർജ്ജസ്വലമാക്കി നിലനിർത്തുന്നു. തലവേദന കുറയ്ക്കാനുള്ള ഏറ്റവും മികച്ചതും ലളിതവുമായ മാർഗങ്ങളിലൊന്നാണ് കാപ്പി കുടിക്കുക എന്നത്. ഇതിൽ കഫീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്, അതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ഗ്രീൻ ടീയുടെ ഗുണങ്ങൾ: കാപ്പിയെ പോലെ തന്നെ ഗ്രീൻ ടീ കുടിക്കേണ്ടതിന്റെ ഒരു പ്രധാന കാരണം അത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്നതാണ്. മാത്രമല്ല മെറ്റബോളിസം വർധിപ്പിക്കുന്നതിനും കൊഴുപ്പ് കത്തിക്കാൻ കാരണവുമായ നിരവധി സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീ ഒരു മികച്ച ഓപ്ഷനാകാനുള്ള മറ്റൊരു കാരണം, അത് ദഹനത്തെ സഹായിക്കുന്നതിനാലാണ്.

മാത്രമല്ല ഗ്രീൻ ടീ കുടിക്കുന്നതിലൂടെ വയറുവേദനയെ സുഖപ്പെടുത്തുന്നു. ഇത് ആരോഗ്യകരമായ മലവിസർജ്ജനത്തെ പിന്തുണയ്ക്കുന്നു. ഗ്രീൻ ടീ മികച്ചതാകാനുള്ള മറ്റൊരു കാരണം, അതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാണ്. ഇത് ശരീത്തിലെ വീക്കം കുറയ്ക്കാൻ നമ്മളെ സഹായിക്കുന്നു.

ഏതാണ് മികച്ചത്?

രണ്ടിനും അതിന്റെതായ ഗുണങ്ങൾ ഉണ്ടെന്നതാണ് പ്രത്യേകത. ഇതിൽ ഏതാണ് ഏറ്റവും നല്ലത് എന്ന് പറയുന്നതിൽ അർത്ഥമില്ല. ഇവയ്ക്ക് പൊതുവായ ഗുണങ്ങൾ കുറവാണെങ്കിലും ആരോഗ്യം നിലനിർത്താൻ ഇവ ഒരുപോലെ നമ്മളെ സഹായിക്കുന്നു. അതിനാൽ കഴിവതും ഇവ ഇടവിട്ട്, മാറിമാറി കഴിക്കുന്നതാവും ഉചിതം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+