മുടിയുടെ തിളക്കം കുറഞ്ഞുവോ? ടെൻഷൻ വേണ്ട, മറികടക്കാൻ പ്രകൃതിദത്തമായ വഴികളുണ്ട്, ഇതാണ് കാര്യം
മുടിയുടെ ആരോഗ്യത്തിന് മറ്റെന്തിനേക്കാളും നമ്മൾ പ്രാധാന്യം നൽകിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണം മുടിയുടെ ഓരോ മാറ്റവും നമ്മുടെ മുഖത്തിന്റെ സൗന്ദര്യത്തെയും ശരീരത്തിന്റെ രൂപത്തെയും സ്വാധീനിക്കുന്നു എന്നതാണ്. മുടിയുടെ ആരോഗ്യത്തിനായി വളരെ കൂടുതൽ കാര്യങ്ങൾ നാം ചെയ്യാറുണ്ട്. ഇതിനായി അലോപ്പതി മരുന്നുകളും കെമിക്കലുകളും ഒക്കെ നാം ഉപയോഗിക്കാറുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
എങ്കിലും അതൊക്കെയും വിവിധ രീതിയിൽ നമ്മളിൽ പാർശ്വഫലങ്ങൾ സൃഷ്‌ടിക്കാറുണ്ട് എന്നതാണ് ഒരു വെല്ലുവിളി. മുടിയുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും ഇവ മോശമായി ബാധിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്. നിലവിൽ പലവിധത്തിലുള്ള മരുന്നുകൾ, ആയുർവേദ ചികിത്സാ രീതികൾ എന്നിവ മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും പാർശ്വഫലങ്ങൾ ഇല്ലാതെ നിൽക്കാനും സഹായിക്കുന്നുണ്ട്.

എന്നാൽ ഒരു മരുന്നും കൂടാതെ എങ്ങനെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാം എന്നതാണ് യഥാർത്ഥ വെല്ലുവിളി. അങ്ങനെ നോക്കുമ്പോൾ നിങ്ങൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തിളക്കമുള്ളതും, മിനുസമേറിയതും, വലിയതുമായ മുടിയിഴകൾ നേടാൻ നിങ്ങളെ സഹായിക്കുന്ന ചില മികച്ച ടിപ്പുകളും തന്ത്രങ്ങളും ഇതാ.
നിങ്ങളുടെ മുടിയെ സംരക്ഷിക്കുക: തിളക്കമുള്ള മുടി ലഭിക്കാനുള്ള ഒരു ലളിതമായ മാർഗം കാറ്റ്, വെയിൽ, മഴ എന്നിവ പോലലുള്ള സാഹചര്യങ്ങളിൽ നിന്ന് മുടിയെ സംരക്ഷിക്കുക എന്നതാണ്. അമിതമായ ചൂട്, പൊടി, സൂര്യപ്രകാശം, മലിനീകരണം എന്നിവ നിങ്ങളുടെ മുടി മങ്ങിയതും വരണ്ടതും ദുർബലവുമാക്കുമെന്ന് പലർക്കും അറിയില്ല.
ഷാംപൂ ചെയ്‌ത ശേഷം കണ്ടീഷണറും ഉപയോഗിക്കുക: പലരും ഷാംപൂ ചെയ്‌തതിനുശേഷം കണ്ടീഷണർ ഉപയോഗിക്കുന്നത് ഒഴിവാക്കാറുണ്ട്, പക്ഷേ ഇത് വളരെ പ്രധാന കാര്യമാണ്. കണ്ടീഷണർ നിങ്ങളുടെ മുടി കൂടുതൽ കൈകാര്യം ചെയ്യാവുന്നതും, മൃദുവായതും, മിനുസമാർന്നതും, സിൽക്കി ആയതുമാക്കി മാറ്റുന്നുവെന്നതാണ് പ്രധാന കാര്യം.
സാറ്റിൻ തലയിണ ഉപയോഗിക്കുക: സാധാരണ തലയിണയ്ക്ക് പകരം ഒരു സാറ്റിൻ തലയിണ ഉപയോഗിക്കുന്നത് മുടിയിൽ ഘർഷണം കുറയ്ക്കുമെന്നതാണ് പ്രധാന കാര്യം. കോട്ടൺ തലയിണകളിൽ നിന്ന് വ്യത്യസ്‌തമായി, സാറ്റിൻ തലയിണകൾ മുടി പൊട്ടിപ്പോകുന്നതും ചുരുളുന്നതും തടയാൻ നമ്മെ വളരെയധികം സഹായിക്കുന്നു.
ഭക്ഷണ കാര്യത്തിൽ ശ്രദ്ധ പുലർത്തുക: കഴിവതും നിങ്ങൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ തുടങ്ങുക. എന്തെന്നാൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മുടി കൂടുതൽ തിളക്കമുള്ളതും തഴച്ചുവളരുന്നതുമാക്കുന്നതിൽ പ്രധാന കാര്യമാണ്. അതിനാൽ നല്ല ഭക്ഷണം കഴിക്കുന്നത് മുടിയെ പോലും നല്ല രീതിയിൽ ബാധിക്കും.
ടെൻഷനും സമ്മർദ്ദവും കുറയ്ക്കുക: അമിത ജോലിഭാരം പോലെയുള്ള പ്രശ്‌നങ്ങൾ വല്ലാതെ അലട്ടുന്നത് പുതുതലമുറയുടെ മുടിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത്തരം പ്രശ്‌നങ്ങൾ തടയാൻ പരമാവധി നല്ല അന്തരീക്ഷത്തിൽ ജീവിക്കാൻ ശ്രദ്ധിക്കുക, മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകുക.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications