മയോണൈസ് ഉപയോഗിക്കുന്നത് മുടിയെ എങ്ങനെ ബാധിക്കും? അറിഞ്ഞില്ലെങ്കിൽ വലിയ നഷ്‌ടം, സത്യമിതാണ്
മുടിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് നമ്മൾക്ക് എല്ലാവർക്കും ഒരുപോലെ പ്രധാനപ്പെട്ട, അതിലേറെ താൽപര്യമുള്ള ഒരു കാര്യമാണ്. ഇതിനായി നമ്മൾ പല വഴികൾ പരീക്ഷിക്കാറുണ്ട്. കെമിക്കലുകളുടെ അതിപ്രസരമുള്ള വസ്‌തുക്കൾ പാടെ ഒഴിവാക്കി കൊണ്ട് പ്രകൃതിദത്തമായ വഴികൾ പരീക്ഷിക്കാൻ ആയിരിക്കും നാം കൂടുതൽ താൽപര്യപ്പെടുക. അതിനായി ഒട്ടേറെ മാർഗങ്ങൾ നമുക്ക് മുൻപിലുണ്ട് എന്നതാണ് സത്യം.
പക്ഷേ ചിലതൊക്കെ നമ്മെ ഭയപ്പെടുത്താറുമുണ്ട്. കാരണം കൃത്യമായ ശാസ്ത്രീയമായ അടിത്തറ കൂടാതെ രണ്ട് അഭിപ്രായം ഉയരുന്ന വസ്‌തുക്കൾ ഒക്കെ സംശയത്തിന്റെ മുനയാവും നമുക്ക് മുന്നിലേക്ക് നീട്ടുക. അത്തരം വസ്‌തുക്കൾ നമ്മൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകും. അത്തരത്തിൽ നമ്മൾക്ക് ഏറ്റവും ഭയം നൽകുന്നതും എന്നാൽ ഒട്ടേറെ ഗുണങ്ങളുണ്ടെന്ന് മറ്റൊരു വിഭാഗം പറയുന്നതുമായ ചില വസ്‌തുക്കൾഉണ്ട്. അതിലൊന്നാണ് മയോണൈസ്.

നമ്മൾ സാധാരണയായി മയോണൈസ് എന്ന വില്ലനെയാണ് അറിഞ്ഞിട്ടുള്ളത്. ഭക്ഷണമായി മയോണൈസ് കഴിക്കുമ്പോൾ ഒട്ടേറെ വെല്ലുവിളികൾ നാം നേരിടേണ്ടി വരുന്നുവെന്നതാണ് അതിന് കാരണം. പെട്ടെന്ന് തന്നെ ചീത്തയാവുന്ന വസ്‌തു ആയതിനാൽ മയോണൈസ് വല്യ രീതിയിൽ ഭയത്തിന് കാരണം ആവാറുണ്ട്. എന്നാൽ മയോണൈസ് മുടിക്ക് ഗുണകരമാണ് എന്ന് പറഞ്ഞാൽ അത് പലരും വിശ്വസിച്ചെന്ന് വരില്ല. എന്തൊക്കെയാണ് ആ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.
മയോണൈസ് മുടിയ്ക്ക് ഗുണകരമാകുന്നത് എങ്ങനെ?
മയോണൈസ് മുടി വളർച്ചയെ സഹായിക്കുമെന്നത് കാലങ്ങളായി ചിലർ മുന്നോട്ട് വയ്ക്കുന്ന അവകാശവാദമാണ്. അതിന്റെ സമ്പന്നമായ ഘടനയാണ് തലയോട്ടിയെ പോഷിപ്പിക്കുകയും മുടി ശക്തിപ്പെടുത്തുകയും, മുടി പൊട്ടുന്നത് കുറയ്ക്കുകയും നീളം നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന അനുമാനത്തിലേക്ക് വരാൻ കാരണം.
മയോണൈസ് മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുന്നുവെന്നാണ് സാധാരണയായി പറയപ്പെടുന്നത്. മുട്ടകളിലെ പ്രോട്ടീനുകൾ കേടായ മുടി നന്നാക്കുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് മുടി കട്ടിയുള്ളതാക്കുന്നു. തലയോട്ടിക്ക് ഈർപ്പം നൽകുന്ന ഗുണം കൂടിയുണ്ട് മയോണൈസിന്. അതായത് മയോണൈസിലെ എണ്ണ മുടിക്ക് ജലാംശം നൽകുന്നു, ഇത് വരൾച്ചയും പൊട്ടലും തടയാൻ സഹായിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
മയോണൈസിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ മുടിയെ ആഴത്തിൽ കണ്ടീഷൻ ചെയ്യാനുള്ള കഴിവാണ്. വരണ്ട മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് മുടി വളരുന്നില്ലെന്ന് തോന്നിപ്പിക്കും. മയോണൈസ് പതിവായി ഹെയർ മാസ്‌കായി ഉപയോഗിക്കുന്നത് ഇലാസ്‌തികതയും ഈർപ്പവും മെച്ചപ്പെടുത്തുന്നതിലൂടെ മുടി പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ്.
എങ്ങനെ ഉപയോഗിക്കാം?
ഹെയർ മാസ്‌ക് ആയിട്ട് വേണം മയോണൈസ് നിങ്ങളുടെ മുടിയിൽ ഉപയോഗിക്കാൻ. നിങ്ങൾക്ക് വീടുകളിൽ നിന്ന് തന്നെ ഇക്കാര്യം പരീക്ഷിക്കാവുന്നതാണ്. എങ്കിലും എണ്ണമയമുള്ള തലമുടിയഴികൾ ഉള്ളവർ, വിവിധ അലർജികൾ ഉള്ളവർ എന്നിങ്ങനെ മയോണൈസ് ഉപയോഗത്തിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications