Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയുടെ കട്ടികുറവ്‌ വല്ലാതെ അലട്ടുന്നുണ്ടോ? എങ്കിൽ ടെൻഷൻ വേണ്ട, ഈ പഴങ്ങൾ കഴിച്ചാൽ എല്ലാം മാറിമാറിയും

പ്രായം ചെല്ലുമ്പോൾ നമ്മുടെ മുടിയുടെ ആരോഗ്യവും നശിക്കുന്നത് സാധാരണയാണ്. എന്നാൽ ഇപ്പോഴത്തെ കാലത്ത് മുടിയുടെ ആരോഗ്യത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ഉയർത്തുന്നത് ചെറുപ്പക്കാരാണ്. അകലനരയും കട്ടികുറവും താരനും മുടി കൊഴിച്ചിലുമൊക്കെ ഇപ്പോൾ സർവ സാധാരണയായി മാറി കഴിഞ്ഞിരിക്കുന്നു. പലരും ഈ വെല്ലുവിളികളെ എങ്ങനെ മറികടക്കാമെന്ന വഴികൾ തേടുകയാണ്.

കൃത്യമായ ചികിത്സ തേടിയാൽ ചില രോഗാവസ്ഥകൾക്ക് പരിഹാരമാവും. എങ്കിലും ഇവയിൽ ചിലതൊക്കെ പരിഹരിക്കാൻ ഒരു ഡോക്‌ടറുടെയോ മരുന്നിന്റെയോ ഒന്നും ആവശ്യം വരുന്നില്ലെന്നതാണ് യാഥാർഥ്യം. നമ്മുടെ വീടുകളിൽ തന്നെയുള്ള വസ്‌തുക്കൾ കൊണ്ടോ, കടയിൽ നിന്ന് വാങ്ങാൻ കഴിയുന്നവ കൊണ്ടോ നിങ്ങൾക്ക് ഇവയൊക്കെ മാറ്റാവുന്നതാണ്. അത്തരത്തിൽ നിങ്ങളുടെ മുടിയുടെ ആരോഗ്യ സംരക്ഷണം സാധ്യമാക്കാനുള്ള ഒരു മികച്ച വഴിയാണ് പഴങ്ങൾ ധാരാളമായി ഉപയോഗിക്കുക എന്നത്.

haircarenews

ഏത് പഴം കഴിച്ചാലും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യും. എന്നാൽ അവയിൽ മുടിക്ക് സവിശേഷമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ചില പഴങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. മുടിയുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താൻ ഈ പഴങ്ങൾ ഉപയോഗിക്കുക വഴി നിങ്ങൾക്ക് സാധിക്കും. ഇവ ഏതൊക്കെയെന്ന് നോക്കാം.

ഓറഞ്ച്: മുടിയുടെ വളർച്ചയ്ക്ക് കഴിക്കേണ്ട പഴങ്ങളെ കുറിച്ച് പറയുമ്പോൾ പട്ടികയിൽ ആദ്യത്തേത് ഓറഞ്ച് ആയിരിക്കും. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ തടയാനും അതുപോലെ നിങ്ങളുടെ ഞരമ്പുകളെ കൂടുതൽ ശക്തമാക്കാനും സഹായിക്കും, ഇതോടെ നിങ്ങളുടെ മുടി കൂടുതൽ കരുത്തുറ്റതാവും.

പീച്ച്: മുടി വളർച്ചയ്ക്ക് ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണ് ഇത്. നിങ്ങളുടെ രോമകൂപങ്ങളെ പോഷിപ്പിക്കുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവയിൽ ധാരാളമായി ഉണ്ട്. കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡൻ്റുകളും പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ എ തലയോട്ടിയെ പരിപോഷിപ്പിക്കുന്നു.

വാഴപ്പഴം: വാഴപ്പഴം എവിടെയും ആർക്കും ലഭ്യമായ ഒന്ന് മാത്രമല്ല. അവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും, മുടി വളർച്ചയ്ക്കും നിർണായകമാണ്. വിറ്റാമിൻ ബി 6ഉം ഇതിലുണ്ട്. ഈ വിറ്റാമിൻ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ തലയിലേക്ക് കൂടുതൽ ഓക്‌സിജൻ എത്തുകയും മുടി വളർച്ച കൂടുകയും ചെയ്യും.

അവോക്കാഡോ: അവോക്കാഡോ മുടി വളർച്ചയ്ക്ക് ഏറ്റവും ഉത്തമമായ പഴങ്ങളിൽ ഒന്നാണ്. അവോക്കാഡോയെ നിങ്ങളുടെ മുടിക്ക് ഒരു സൂപ്പർഫുഡ് എന്നാണ് വിശേഷിപ്പിക്കുക. ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഇത്. മുടിക്ക് ഈർപ്പം നൽകാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട മുടിയെ കരുത്തുറ്റതാക്കി പൊട്ടുന്നത് തടയുന്നു.

പൈനാപ്പിൾ: പൈനാപ്പിളിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ സിയും കാൽസ്യവും അടങ്ങിയതിനാൽ ഇവ മുടി വളർച്ചയ്ക്കും വളരെ നല്ലതാണ്. ഇവ രണ്ടും മുടി കൊഴിച്ചിൽ തടയാൻ നിങ്ങളെ സഹായിക്കും. കൂടാതെ പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കട്ടിയുള്ള മുടി ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+