മഴക്കാലത്ത് മുടിയുടെ കാര്യത്തിൽ ഇനി ടെൻഷൻ വേണ്ട; പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! എന്തൊക്കെ?
ഏത് കാലമെന്നോ സമയമെന്നോ നോക്കാതെ നമ്മൾ വളരെയധികം പ്രാധാന്യത്തോടെ സംരക്ഷിക്കുന്ന ഒന്നാണ് നമ്മുടെ മുടി. അതിന് വേണ്ടി എത്ര രൂപ ചിലവഴിക്കാനും എന്തൊക്കെ മുടക്കാനും ആളുകൾ തയ്യാറാണ് എന്ന് എന്നതാണ് വാസ്‌തവം. എന്നാൽ ഓരോ സീസണിലും കാലാവസ്ഥ മാറി വരുമ്പോൾ മുടി നേരിടുന്ന പ്രശ്‌നങ്ങളിലും അതുപോലെ തന്നെ മാറ്റം ഉണ്ടാവാറുണ്ട്. അതിന്റെ കാരണം എന്തെന്ന് പരിശോധിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ കാണാൻ സാധിക്കും.
മഴക്കാലത്ത് പലപ്പോഴും നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടായി വരാറുണ്ട്. അതുകൊണ്ട് തന്നെ അവയെ നേരിടുക എന്നതാണ് നമ്മളെ സംബന്ധിച്ചുള്ള ഏറ്റവും വലിയ വെല്ലുവിളി. കാര്യമായി നിങ്ങളുടെ മുടിക്ക് പരിചരണം നൽകേണ്ട സമയം കൂടിയാണ് ഇതെന്ന് മറക്കരുത്. കാരണം വേനലിൽ നിന്നുള്ള മഴയുടെ പെട്ടെന്നുള്ള മാറ്റം നമ്മുടെ ശരീരത്തിന് അംഗീകരിക്കാൻ സമയം വേണ്ടി വരും. മാത്രമല്ല മഴയുടെ സ്വാധീനവും ഇതിനോടൊപ്പം ഉണ്ടാവും.

അത്തരത്തിൽ ഈ മൺസൂൺ കാലത്ത് നിങ്ങളുടെ മുടിക്ക് നേരിടേണ്ടി വരുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തൊക്കെയെന്നും അവ എങ്ങനെ പരിഹരിക്കാമെന്നുമാണ് നമ്മൾ പരിശോധിക്കുന്നത്. അതിന് ഒരുപാട് പ്രശ്‌നങ്ങൾ നമ്മൾ നേരിടേണ്ടി വരിക പതിവാണ്. എന്തൊക്കെയാണ് മഴക്കാലത്ത് മുടിക്ക് നേരിടേണ്ട വെല്ലുവിളികൾ എന്നും അവ എങ്ങനെ മറികടക്കാമെന്നുമാണ് നാം ഇന്ന് നോക്കുന്നത്.
മഴക്കാലത്ത് മുടി നേരിടുന്ന പ്രശ്‌നങ്ങൾ
വായുവിലെ ഉയർന്ന ഈർപ്പം മുടിയുടെ പുറംതൊലി വീർക്കാൻ കാരണമാകും, ഇത് മുടി ചുരുളുന്നതിനും മുടി കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്കും നയിക്കുന്നു. കൂടാതെ വായുവിലെ അമിതമായ ഈർപ്പം തലയോട്ടിയിൽ ഫംഗസ്, ബാക്റ്റീരിയ വളർച്ചയ്ക്ക് കാരണമാകും, ഇത് മുടി കൊഴിച്ചിലും മറ്റ് തലയോട്ടി സംബന്ധമായ ബുദ്ധിമുട്ടുകൾക്കും വഴിയൊരുക്കും.
വായുവിലെ കൂടുതലാവുന്ന മലിനീകരണം രോമകൂപങ്ങളെ തകരാറിലാക്കുകയും മുടി കൊഴിച്ചിലിനും മറ്റ് മുടി സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാവുകയും ചെയ്യും. കൂടാതെ ഈ സീസണിൽ മുടിയിൽ മതിയായ ശ്രദ്ധ കൊടുത്തില്ലെങ്കിൽ എണ്ണമയം അടിഞ്ഞുകൂടൽ, താരൻ, മുടി കൊഴിച്ചിലിന് കാരണമാകുന്ന മറ്റ് തലയോട്ടി സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് കാരണമാകും.
പരിഹാരങ്ങൾ എന്തൊക്കെ?
സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുന്നത് മുടിയിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാതെ മൃദുവായി വൃത്തിയാക്കാൻ സഹായിക്കും. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഹെയർ മാസ്‌ക് ഉപയോഗിക്കുന്നത് മുടിയെ പോഷിപ്പിക്കാനും ഈർപ്പമുള്ളതാക്കാനും സഹായിക്കും, ഇത് മുടി ചുരുളുന്നതും മറ്റ് ബുദ്ധിമുട്ടുകളും കുറയ്ക്കും.
വീതി കൂടിയ പല്ലുള്ള ചീപ്പ് ഉപയോഗിക്കുന്നത് മുടി പൊട്ടിപ്പോകുന്നതിനും മുടി കൊഴിച്ചിൽ ഉണ്ടാകുന്നതിനും കാരണമാകാതെ കെട്ടഴിക്കാൻ സഹായിക്കും. പലരും ചെറിയ പല്ലുള്ള ചീപ്പുകൾ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത് മറിച്ചാണ്. മുടിയിൽ സമ്മർദ്ദം ഏറുകയും ഒടുവിൽ അത് പൊട്ടിപ്പോവാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
കൂടാതെ തലയോട്ടി വൃത്തിയായും എണ്ണമയമില്ലാതെയും സൂക്ഷിക്കുന്നത് ഫംഗസ്, ബാക്ടീരിയൽ വളർച്ച തടയാനും മുടി കൊഴിച്ചിൽ, മറ്റ് പ്രശ്‌നങ്ങൾ എന്നിവ ഒരുപരിധി വരെ കുറയ്ക്കാനും സഹായിക്കും.
മാത്രമല്ല ഹെയർ സെറം ഉപയോഗിക്കുന്നത് മലിനീകരണത്തിൽ നിന്നും ഈർപ്പത്തിൽ നിന്നും മുടിയെ സംരക്ഷിക്കാനും, മുടി ചുരുളുന്നതും കൈകാര്യം ചെയ്യാൻ കഴിയാത്തതും തടയുകയും ചെയ്യുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications