മുടിയുടെ കാര്യത്തിൽ ഇനിയും അശ്രദ്ധ പാടില്ല; ഈ ആയുർവേദ എണ്ണകൾ മാത്രം മതി! പാർശ്വഫലങ്ങളെ പേടിക്കണ്ട
മുടിയുടെ ആരോഗ്യത്തെ കുറിച്ച് എപ്പോഴും വളരെയധികം ശ്രദ്ധ പുലർത്തുന്ന ആളുകളാണ് നാം. എങ്കിലും ഇപ്പോഴത്തെ കാലത്ത് അതിന് കാര്യമായ പ്രാധാന്യം കൊടുക്കാൻ പലർക്കും കഴിയാറില്ല. അതിന്റെ പ്രധാന കാരണം ഇക്കാലത്തെ ജീവിത ശൈലിയാണ്. പണ്ടൊക്കെ ആളുകൾക്ക് മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അധികം അനുഭവിക്കേണ്ടി വന്നിട്ടില്ല. മാറിയ കാലാവസ്ഥയും ഭക്ഷണ രീതിയും വരെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.
വൈറ്റ് കോളർ ജോലികൾ വലിയ രീതിയിൽ കൂടിയതും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എന്തെന്നാൽ കൂടുതൽ സമ്മർദ്ദം ഏറുന്നത് പലപ്പോഴും മുടിയെ മോശമായി ബാധിക്കാറുണ്ട്. അതിന്റെ കാരണം മുടിയും നമ്മുടെ ജീവിതശൈലിയും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നതിനാലാണ്. പലപ്പോഴും കമ്പ്യൂട്ടറിന് മുൻപിൽ ഇരിക്കുന്ന ജോലികൾ ചെയ്യുന്നവരെയും ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾ കാര്യമായി ബാധിക്കാറുണ്ട്.

പറഞ്ഞുവരുന്നത് നമ്മളിൽ പലരും മുടിയുടെ ആരോഗ്യത്തിന് കാര്യമായ ശ്രദ്ധ നൽകുന്നില്ല എന്നതാണ്. ഇനിയും അത് ശ്രദ്ധിച്ചില്ലെങ്കിൽ അത് പിന്നീട് ഒരിക്കലും തിരിച്ചുകിട്ടാത്ത അകാലത്തിലേക്ക് നിങ്ങളുടെ മുടിയിഴകളെ കൊണ്ടെത്തിക്കും. പ്രധാനമായും മുടിയുടെ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് പല വിഷയങ്ങളിലാണ്. അതിൽ ഒന്നാണ് അവയ്ക്കായി ഉപയോഗിക്കുന്ന എണ്ണകൾ.
കൂടുതൽ പേരും ഇന്നത്തെ കാലത്ത് കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങളാണ് ഉപയോഗിച്ച് കാണാറുള്ളത്. ഇത് ചെറിയ രീതിയിൽ മുടിയിൽ മാറ്റങ്ങൾ കൊണ്ട് വരുമെങ്കിലും പിന്നീട് അത് മുടിയെ കാര്യമായി ബാധിക്കും എന്ന പ്രശ്‌നമുണ്ട്. പകരം ആയുർവേദ എണ്ണകൾ ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ നന്നായി തടയാൻ കഴിയും. ഏതൊക്കെ എണ്ണകൾ ഇതിനായി ഉപയോഗിക്കാമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം.
വെളിച്ചെണ്ണ: മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത എണ്ണയാണ് ഇത്. ആയുർവേദത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഉത്പന്നമാണ് ഇത്. ശിരോചർമ്മം ആഴത്തിൽ പോഷിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന എണ്ണ കൂടിയാണ് വെളിച്ചെണ്ണ. ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുടിക്ക് തിളക്കവും ആരോഗ്യവും നൽകാൻ ഇത് സഹായിക്കുന്നു.
ബദാം എണ്ണ: വളരെയധികം ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇത്. ബദാം എണ്ണയിൽ വിറ്റാമിൻ ഇ, ഒമേഗാ ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ പതിവായി ഇതിന്റെ ഉപയോഗം നിങ്ങളുടെ മുടിയെ നല്ല രീതിയിൽ സഹായിക്കും.
അർഗാൻ ഓയിൽ: ലിക്വിഡ് ഗോൾഡ് എന്നറിയപ്പെടുന്ന അർഗാൻ ഓയിൽ മുടിക്ക് തിളക്കവും ഈർപ്പം നൽകുന്നു. ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. മുടി പൊട്ടൽ, വരണ്ടത് എന്നിവ തടയാൻ ഇത് സഹായിക്കുന്നു. ഇതും ധാരാളമായി നമ്മുടെ നാട്ടിൽ ഉപയോഗിച്ച് വരുന്ന ഒരു എണ്ണയാണ്.
ബ്രിംഗരാജ് ഓയിൽ: ആയുർവേദത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു എണ്ണയാണ് ഇത്. മുടി വളർച്ചയും തലമുടി കറുത്ത നിലയിൽ നിലനിർത്തുന്നതും ഇതിന്റെ പ്രധാന ഗുണങ്ങളാണ്. മുടി കൊഴിച്ചിൽ, അകാലനര എന്നിവയ്ക്കും ഇത് ഉപയോഗിക്കുന്നു. വിവിധ ഹെയർ ഓയിലുകളിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചെടിയാണ് ഇത്.
നെല്ലിക്ക ഓയിൽ: നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ചയും, തിളക്കവും, ദൃഢതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും നെല്ലിക്ക ഓയിൽ സഹായിക്കുന്നു. അതിനാൽ പതിവായി ഇതിന്റെ ഉപയോഗം മുടിക്ക് നല്ല രീതിയിൽ ഗുണം ചെയ്യും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications