മുടിയുടെ വളർച്ചയ്ക്ക് മുരിങ്ങയുടെ എണ്ണ ഉത്തമം! കേട്ടിട്ട് വിശ്വാസം വരുന്നില്ലേ? എങ്കിൽ ഈ ഗുണങ്ങൾ അറിയൂ
മുടിയുടെ വളർച്ചയ്ക്ക് കഴിവതും നമ്മുടെ നാട്ടിൽ ലഭിക്കുന്ന ആയുർവേദ, ഔഷധങ്ങൾ ഒക്കെയും ഒരുമിച്ച് ചേർത്തുകൊണ്ട് തയ്യാറാക്കുന്ന എണ്ണകളാണ് ഏറ്റവും ഫലപ്രദം. അതിന്റെ പ്രധാന കാരണം എന്തെന്നാൽ നമ്മുടെ കാലാവസ്ഥയ്ക്ക് അനുസൃതമായ, അനുയോജ്യമായ ചെടികളും ഔഷധങ്ങളും ഒക്കെയാണ് പൊതുവേ നാം മുടിയ്ക്ക് ഉപയോഗിക്കുന്ന എണ്ണ തയ്യാറാക്കാനായി ഉപയോഗിക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട്. അത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കും എന്ന് മാത്രമല്ല നല്ല രീതിയിൽ മാറ്റവും കൊണ്ടുവരും.
പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായ ചെടികളോ ഔഷധമോ ഉപയോഗിക്കുന്നത് വഴി മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കാൻ സാധിക്കും എന്നാണ്. പലരും കെമിക്കലുകളുടെ അതിപ്രസരം അടങ്ങിയ മരുന്നുകൾ തലയിൽ സ്ഥിരമായി തേക്കുന്നത് വരുംകാലത്ത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാൻ, ഭാവിയിൽ പാർശ്വഫലങ്ങൾ ഉണ്ടാവാൻ കാരണമായേക്കും. അത് തടയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

അത്തരത്തിൽ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒരു ഔഷധമാണ് മുരിങ്ങയുടെ എണ്ണ എന്ന് പറഞ്ഞാൽ അധികമാരും വിശ്വസിക്കില്ല. ഒട്ടേറെ ഗുണങ്ങളുണ്ട് മുരിങ്ങ എന്ന ചെടിക്ക്. പലപ്പോഴും ഭക്ഷണ കാര്യത്തിലാണ് മുരിങ്ങക്കായ്, ഇല എന്നിവയെ കുറിച്ച് നാം കൂടുതലായി കേട്ടിട്ടുള്ളത്. അതുപോലെ തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും നല്ല രീതിയിൽ നിങ്ങൾക്ക് മുരിങ്ങയുടെ എണ്ണ ഉപയോഗിക്കാവുന്നതാണ്.
മുടിയെ പരിപോഷിപ്പിക്കും: മുരിങ്ങയില ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മുടിയുടെ ഫോളിക്കിളുകളെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മുടിയുടെ ദീർഘകാല ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമായ കാര്യമായി മാറുന്നു എന്നതാണ് പ്രത്യേകത.
മുടി ശക്തിപ്പെടുത്തൽ: ആന്റിഓക്‌സിഡന്റുകൾ മുടിയുടെ തണ്ടുകളെ ശക്തിപ്പെടുത്താൻ സഹായിക്കുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യും എന്നത് പലർക്കും അറിയുന്ന കാര്യമാണ്. മുരിങ്ങ എണ്ണ ഇത്തരത്തിൽ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് നിങ്ങളുടെ മുടിയിഴകളുടെ കരുത്ത് വീണ്ടെടുക്കാനും ശക്തി നിലനിർത്താനും സഹായിക്കുന്നു.
ഈർപ്പം നിലനിർത്തൽ: അതിന്റെ മൃദുലമായ ഗുണങ്ങൾ മുടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു, കൂടാതെ വരൾച്ച തടയുന്നു. പലർക്കും വരണ്ട തലയോട്ടി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകമാണ്. അതിനാൽ തന്നെ മുരിങ്ങ എണ്ണയുടെ ഉപയോഗത്തിലൂടെ തലയിലെയും മുടിയിഴകളിലെയും ഈർപ്പം നിലനിർത്താൻ നമുക്ക് സാധിക്കും.
തലയോട്ടിയുടെ ആരോഗ്യം: മുരിങ്ങയ്ക്ക് ഉള്ള ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയെ ശമിപ്പിക്കുകയും മുടി വളർച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കൂടുതൽ പേരും മുരിങ്ങ എണ്ണ ഉപയോഗിക്കാൻ ഇത് കാരണമാവുന്നു, മാറിയ കാലത്തെ കാലാവസ്ഥയും മറ്റ് കാര്യങ്ങളും ഒക്കെ ഇതിനെ ബാധിക്കുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications