കള്ളിയങ്കാട്ട് നീലി പോലും തോറ്റുപോവുന്ന മുടി വേണോ? മായയില്ല മന്ത്രമില്ല, ഈ ആയുർവേദ പൊടികൾ മാത്രം!
മുടി ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. നമ്മുടെയൊക്കെ ആത്മവിശ്വാസത്തെ പോലും ഉയർത്താനും താഴ്ത്താനും മുടിക്ക് കഴിയും. ചെറുപ്പക്കാരായ വിവാഹന്വേഷികൾ പറയുന്നത് പോലെ കമ്പോളത്തിൽ മുടിക്ക് നല്ല പ്രാധാന്യമുണ്ട്. കഷണ്ടിയും മുടി കൊഴിച്ചിലും അകാല നരയും ഒക്കെ അധികമായ ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും അതിന് പ്രാധാന്യമുണ്ട്.
മുടിയില്ലാത്തവർക്ക് മാത്രമേ അതിന്റെ വില അറിയൂ എന്ന് പറയുന്നത് എത്രയേറെ ശരിയാണ്. പലപ്പോഴും നമ്മൾ കാര്യമായി പരിചരണം നൽകിയിട്ടും നമ്മുടെ ഇഷ്‌ടം പോലെ ആയി തീരാൻ മുടിക്ക് കഴിയാറില്ലെന്നതാണ് മറ്റൊരു കാര്യം. പറഞ്ഞുവന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യ സംരക്ഷണമെന്ന ബാലികേറാമലയെ കുറിച്ചാണ്.

തുടക്കം മുതൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ തിരിച്ചുകിട്ടാത്തവിധം മുടി നശിച്ചുപോകും. അതുകൊണ്ട് തന്നെ കഴിവതും മുടിയുടെ കാര്യത്തിൽ പ്രകൃതിദത്ത കാര്യങ്ങളെ വേണം ആശ്രയിക്കാൻ. അതായത് നമ്മുടെ നാട്ടിലെ ആയുർവേദ കൂട്ടുകൾ തന്നെ. നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും അതിന്റെ കട്ടി കൂട്ടാനും അത് തിളക്കമുള്ളതാക്കാനും ഇനി പറയുന്ന ആയുർവേദ കൂട്ടുകൾ മാത്രം ഉപയോഗിച്ചാൽ മതി. അവ എന്തൊക്കെയെന്ന് അറിയാം.
ഭൃംഗരാജ്: ഇത് ശരിക്കും ധാതുക്കളുടെ ഒരു കലവറയാണ്, ഈർപ്പമുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും ഇവ കാണുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ ഈ ചെടി നീളമുള്ളതും, സിൽക്കി ആയതും, ശക്തവും, ആരോഗ്യകരവുമായ മുടിക്ക് സഹായം നൽകുന്നു. ഭൃംഗരാജ് പ്രധാനമായും എണ്ണയുടെ രൂപത്തിലാണ് ലഭ്യമാകുക. ഇനി അതല്ല നിങ്ങൾക്ക് സ്വയം തയ്യാറാക്കാവുന്ന ഹെയർ മാസ്‌ക് ആയും ഉപയോഗിക്കാം.
മഞ്ചിഷ്ഠ: ആയുർവേദത്തിൽ കാണപ്പെടുന്ന ഏറ്റവും മികച്ച രക്തശുദ്ധീകരണ സസ്യങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കുന്നത്. മുടിക്ക് നിറം നൽകാനും ഇത് ഉപയോഗിക്കുന്നു. ഇതിന് പുറമേ ആന്റി ബാക്റ്റീരിയൽ, ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട് ഇതിന് ധാരാളമായി. ഇത് തലയിലെ രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും, അകാലത്തിൽ മുടി നരയ്ക്കുന്നത് തടയുകയും, തിളക്കം നൽകുകയും ചെയ്യുന്നു.
ബ്രഹ്മി: നമ്മുടെ സുലഭമായ ഒരു ചെടിയാണിത്. വേരുകൾ മുതൽ പൂക്കൾ വരെയുള്ള മുഴുവൻ ബ്രഹ്മി സസ്യവും മുടിയുടെ സംരക്ഷണത്തിന് ഉപയോഗപ്രദമാണ്. ആരോഗ്യകരമായ മുടി വളർച്ചയ്ക്കും മുടിയിഴകൾ നീളമുള്ളതും ശക്തവും കട്ടിയുള്ളതുമാക്കുന്നതിനും ബ്രഹ്മി എണ്ണയോ പൊടിയോ ഉപയോഗിക്കാവുന്നതാണ്. രോമകൂപങ്ങൾ നേർത്തതാക്കുന്നത് തടയുകയും ശരീരത്തിലെ പ്രോട്ടീനുകളെ സജീവമാക്കുകയും മുടി സ്വാഭാവികമായി ശക്തിപ്പെടുത്തുകയും ചെയ്യാൻ ബ്രഹ്മി ഉത്തമമാണ്.
ഗിലോയ്: ഇത് അമർത്യതയുടെ വേര് എന്ന് കൂടി അറിയപ്പെടുന്നു. നമ്മുടെ മൊത്തത്തിലുള്ള മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. താരൻ, അറ്റം പിളരൽ, വരൾച്ച, മുടി കൊഴിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇത് സഹായകരമാണ്. മുടി വളർച്ചയ്ക്കുള്ള ഔഷധം പോലെയാണ് ഈ സസ്യം. ഇത് താരൻ അകറ്റി നിർത്തുകയും നീളമുള്ളതും തിളക്കമുള്ളതുമായ മുടിയുടെ ഘടനയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications