Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി പനങ്കുല പോലെ വളരും, അപ്പൂപ്പൻ താടി പോലെ പാറിപറക്കും; ഈ ജ്യൂസുകൾ കുടിച്ചുനോക്കൂ, ഫലം ഞെട്ടിക്കും!

നമ്മുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. അതിന് മറ്റാരെയും കാത്തിരുന്നിട്ട് കാര്യമില്ല. ഇന്നത്തെ കാലത്ത് അൽപ്പം ചിലവേറിയ കാര്യമാണ് മുടിയുടെ സംരക്ഷണവും അതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും. പലരും വലിയ രീതിയിൽ ഇതിനായി പണം ചിലവഴിക്കുന്നത് നാം കാണാറുണ്ട്. ബ്യൂട്ടി പാർലറുകളിൽ ഇതിനായി കയറിയിറങ്ങി വിവിധ ട്രീറ്റ്‌മെന്റുകൾ നടത്തുന്നവരുടെ എണ്ണവും കൂടുകയാണ്.

മുടിയെ സംബന്ധിച്ചിടത്തോളം അതിന്റെ തിളക്കവും കട്ടിയും ഒക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. അതുകൊണ്ട് അവ നിലനിർത്താൻ ചിലരൊക്കെ ഏതറ്റം വരെയും പോവുന്ന പതിവുണ്ട്. അതിന്റെ പ്രധാന കാരണമെന്ന് പറയുന്നത് മുടി നമ്മുടെ ആത്മവിശ്വാസത്തിന്റെ ഘടകമായതിനാലാണ്. അതുകൂടാതെ മുടിയുടെ സൗന്ദര്യം നമ്മെ കൂടുതൽ മികച്ചതാക്കുന്നു എന്ന വിശ്വാസവുമാണ്.

haircarejuices

നിങ്ങൾക്കും അത്തരത്തിലുള്ള വിശ്വാസം ഉണ്ടെങ്കിൽ, മുടിയുടെ സംരക്ഷണത്തിനായി എന്തും ചെയ്യാൻ തയ്യാറാണെങ്കിൽ കെമിക്കലുകളോട് വിട പറയാം. പകരം ചില ഭക്ഷണ ശീലങ്ങൾ പതിവാക്കിയാൽ തന്നെ മുടിയുടെ ആരോഗ്യം കൂടുതൽ മികച്ചതാവും. അതിനായി തികച്ചും ആരോഗ്യകരമായ വസ്‌തുക്കൾ അടങ്ങിയ ചില ജ്യൂസുകളാണ് പരീക്ഷിക്കേണ്ടത്. എന്തൊക്കെയാണ് അവയെന്നും അവയുടെ പ്രത്യേകത എന്നും നോക്കാം.

കക്കിരിക്ക ജ്യൂസ്: ഈ ജ്യൂസ് ആന്റിഓക്‌സിഡന്റുകളാൽ വളരെയധികം സമ്പന്നമാണ്. മുടിയുടെ ഫോളിക്കിളുകളെ പോഷിപ്പിക്കുകയും ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്ന് കൂടിയാണിത്. കക്കിരിക്ക, പുതിനയില, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് കുടിക്കുന്നത് മുടിയുടെ ജലാംശത്തിനും ആരോഗ്യത്തിനും ഉത്തമമായ ഒരു ഉന്മേഷദായക പാനീയമാണ് എന്ന് പറയപ്പെടുന്നു.

നെല്ലിക്ക ജ്യൂസ്: വിവിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ജ്യൂസ്, ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. കോശങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും മുടിയുടെ വളർച്ചയെ സ്വാധീനിക്കുകയും ചെയ്യുന്നതാണ് ഇവ. രുചികരമായ ജ്യൂസ് ലഭിക്കാൻ നെല്ലിക്ക ജ്യൂസ് വെള്ളത്തിലും അൽപം തേനും ചേർക്കാം.

ഉണങ്ങിയ പ്ലംസ് ജ്യൂസ്: പോഷകങ്ങൾ നിറഞ്ഞ ഉണങ്ങിയ പ്ലം ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഒരു ഗ്ലാസ് ജ്യൂസിൽ ഏകദേശം ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അധിക പോഷക വർധനവിനായി ഈ ജ്യൂസ് വേറെ തന്നെ കുടിക്കുകയോ അല്ലെങ്കിൽ സ്മുത്തിയിൽ ചേർക്കുകയോ ചെയ്യുക.

ബീറ്റ്‌റൂട്ട് ജ്യൂസ്: മുടി കൊഴിച്ചിൽ തടയുക, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുക, തിളക്കം നൽകുക തുടങ്ങിയ ഗുണങ്ങൾ നൽകുന്ന ഒരു പ്രകൃതിദത്ത പരിഹാരമാണ് ബീറ്റ്റൂട്ട് ജ്യൂസ്. മുടിയുടെ ആരോഗ്യത്തിന് ഗുണകരമെന്ന് അറിയപ്പെടുന്ന ഇരുമ്പ്, പൊട്ടാസ്യം, ഇലക്ട്രോലൈറ്റുകൾ എന്നിവ ഇതിൽ ധാരാളമുണ്ട്. സാധാരണ പോലെ ജ്യൂസ് ആയി കുടിച്ചാൽ മാത്രം മതിയാവും.

സ്‌പിനാച് ജ്യൂസ്: മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും, പ്രത്യേകിച്ച് ഇരുമ്പിന്റെയും സമ്പന്നമായ ഉള്ളടക്കം കാരണം ഈ ജ്യൂസ് മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചീര ജ്യൂസ് പതിവായി കുടിക്കുന്നത് മുടിയുടെ ഫോളിക്കിളുകളെ പോഷിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇടവിട്ട ദിവസങ്ങളിൽ മേൽപറഞ്ഞ ജ്യൂസുകൾ എല്ലാം മാറിമാറി കുടിക്കാവുന്നതാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+