Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി തഴച്ചുവളരുക എന്നത് ഇനി വെറും സ്വപ്‌നമല്ല; മുരിങ്ങയിലയും ഉലുവയും വീട്ടിൽ ഇല്ലേ? ഇങ്ങനെ ചെയ്യൂ..

മുടിയുടെ ആരോഗ്യത്തിൽ നല്ലവണ്ണം ശ്രദ്ധിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ അതിന് വേണ്ടി ഓരോ ചികിത്സകൾ ചെയ്യുന്നത് സ്വാഭാവികമാണ്. സാധാരണയായി പലപ്പോഴും നമ്മുടെ മുടിയുടെ തിളക്കവും ഭംഗിയും ഒക്കെ നഷ്‌ടമായാൽ ആദ്യം ഓടുക കെമിക്കൽ മരുന്നുകൾക്ക് പിന്നാലെയായിരിക്കും. ശരിക്കും പറഞ്ഞാൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ലഭ്യമായ വസ്‌തുക്കൾ ഉപയോഗിച്ചുള്ള ചികിത്സകൾ ആയിരിക്കും ഏറ്റവും ഉത്തമം.

കാരണം കെമിക്കലുകൾ അധികമായി ഉപയോഗിച്ചാൽ അത് പിന്നീട് പല പാർശ്വഫലങ്ങൾക്കും കാരണമാവാൻ സാധ്യത ഉണ്ട്. എന്നാൽ നേരെ മറിച്ച് പ്രകൃതിദത്തമായ വഴികളാണ് ഉപയോഗിക്കുന്നതെങ്കിൽ അക്കാര്യത്തിൽ ടെൻഷൻ വേണ്ട. അത്തരത്തിൽ ഏതൊക്കെ രീതിയിൽ മുടിയുടെ വളർച്ച ദ്രുതഗതിയിൽ ആക്കാമെന്ന് ആലോചിച്ചു ടെൻഷൻ അടിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനി അത് നിർത്തിക്കോളൂ.

moringauluvahair

നമ്മുടെ കൈയ്യെത്തും ദൂരത്ത് തന്നെ നല്ല വഴികൾ ഉള്ളപ്പോൾ എന്തിനാണ് പിന്നെ മറ്റുള്ള ചിലവേറിയ കാര്യങ്ങളുടെ പിന്നാലെ ഓടുന്നത്. നമ്മുടെ അടുക്കളകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന, അല്ലെങ്കിൽ നാട്ടിൻപുറങ്ങളിൽ സുലഭമായ ചില വസ്‌തുക്കൾ ഉപയോഗിച്ചുള്ള പൊടിക്കൈകൾ പരീക്ഷിക്കുന്നതാവും ഏറ്റവും ഉചിതം. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് മുരിങ്ങയുടെ ഇലയും ഉലുവയും ഉപയോഗിക്കുന്നത്.

മുരിങ്ങയിലും ഉലുവയും

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മുരിങ്ങയിലയിൽ വിറ്റാമിൻ എ, സി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ദുർബലമായ വേരുകളെ ശക്തിപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. മാത്രമല്ല നമ്മുടെ നാട്ടിൽ മുരിങ്ങയില കിട്ടാൻ അധികം പാടുപെടേണ്ടി വരികയുമില്ല. പലരുടെയും തൊടികളിൽ ഇത് ധാരാളമായി തന്നെ ഉണ്ടാവും.

ഉലുവയിൽ ആവട്ടെ നമ്മുടെ മുടിയെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ വ്യത്യസ്‌തമായ ഗുണങ്ങൾ ധാരാളമുണ്ട്. ഇത് പ്രോട്ടീനും പ്രകൃതിദത്തമായ മറ്റ് ​ഗുണങ്ങളും നൽകുന്നു എന്നതാണ് അതിലെ പ്രധാന കാര്യം. കൂടാതെ, ഇത് താരനെ ചെറുക്കാൻ നമ്മെ വളരെയധികം സഹായിക്കുന്നു. ഉലുവയുടെ ലഭ്യത പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ.

എങ്ങനെ ഉപയോഗിക്കാം?

ഒരു പിടി അല്ലെങ്കിൽ രണ്ട് സ്‌പൂൺ മുരിങ്ങയില കുറച്ച് വെള്ളത്തിൽ 10 മിനിറ്റ് നേരം തിളപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഇത് തണുപ്പിച്ച്, അരിച്ചെടുത്ത്, ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റുക. ഷാംപൂ ചെയ്‌ത ശേഷം, തലയോട്ടിയിലും മുടിയിലും ഈ വെള്ളം തളിച്ച് അഞ്ച് മിനിറ്റ് നേരം വയ്ക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകിക്കളഞ്ഞാൽ മുടിയുടെ വളർച്ച പെട്ടന്നാവും. ഇടവിട്ട ദിനങ്ങളിലും മറ്റും ഇത് പരീക്ഷിക്കാവുന്നതാണ്.

അതുപോലെ തന്നെ ഉലുവയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. ഉലുവ രാത്രിയിൽ മുഴുവൻ കുതിർത്ത് അരച്ച് പേസ്‌റ്റ് രൂപത്തിലാക്കി മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുകയാണ് വേണ്ടത്. അതല്ലാതെ കൂടുതൽ ഗുണങ്ങൾക്കായി തൈര്, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവയും ഇതിലേക്ക് ചേർക്കാവുന്നതാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+