Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയുടെ തിളക്കവും ഭംഗിയും കണ്ടാൽ ആരും നോക്കിപ്പോവും..! ഇങ്ങനെ ചെയ്‌താൽ മതി, നല്ല മാസ്‌കുകൾ ഇതാ..

മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ അതിന് വേണ്ടി ഓരോ ചികിത്സകൾ ചെയ്യുന്നത് സ്വാഭാവികമാണ്. സാധാരണയായി പലപ്പോഴും നമ്മുടെ മുടിയുടെ തിളക്കവും ഭംഗിയും ഒക്കെ നഷ്‌ടമായാൽ ആദ്യം ഓടുകൾ കെമിക്കൽ മരുന്നുകൾക്ക് പിന്നാലെയാണ്. ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ലഭ്യമായ വസ്‌തുക്കൾ ഉപയോഗിച്ചുള്ള ചില കിടിലൻ ഹെയർ മാസ്‌കുകൾ പരീക്ഷിച്ചുനോക്കിയാൽ മതി.

വാഴപ്പഴം-ഒലിവ് ഓയിൽ മാസ്‌ക്: മുടിക്ക് വളരെ നല്ലൊരു മരുന്ന് തന്നെയായിരിക്കും ഈ ഹെയർ മാസ്‌ക്. വാഴപ്പഴത്തിലെ പൊട്ടാസ്യം തലയോട്ടിയുടെ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കും. ഒലിവ് ഓയിൽ മുടിക്ക് ഈർപ്പവും തിളക്കവും നൽകുകയും ചെയ്യും. ഇത് വരണ്ട മുടിക്ക് വളരെ നല്ല രീതിയിൽ ഗുണം ചെയ്യുന്ന ഒന്നാണ്.

hairmasksbest

ഇതിനായി നന്നായി പഴുത്ത ഒരു വാഴപ്പഴം, 1 ടേബിൾ സ്‌പൂൺ ഒലിവ് ഓയിൽ എന്നിവയാണ് വേണ്ടത്. വാഴപ്പഴം കട്ടയില്ലാതെ ഉടച്ചെടുത്ത് ഒലിവ് ഓയിലുമായി ചേർത്ത് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ശേഷം ഇത് പലപ്പോഴായി മാസത്തിൽ മൂന്നോ നാലോ തവണ ആവർത്തിച്ചാൽ നല്ല രീതിയിൽ ഗുണം ചെയ്യും.

മുട്ട, ഒലിവ് ഓയിൽ മാസ്‌ക്: മുട്ടയിൽ ധാരാളം പ്രോട്ടീനും വിറ്റാമിൻ എ, ഇ എന്നിവയും അടങ്ങിയിട്ടുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്നത് കാര്യമാണ്. ഇത് മുടിക്ക് പോഷണം നൽകാനും ബലം കൂട്ടാനും സഹായിക്കുന്ന ഒന്നാണ്. ഈ ഹെയർ മാസ്‌ക് ഉണ്ടാക്കാനായി വേണ്ട ചേരുവകളിൽ 1 മുട്ട, 2 ടേബിൾ സ്‌പൂൺ ഒലിവ് ഓയിൽ എന്നിവയാണ് ഉള്ളത്.

മുട്ടയും ഒലിവ് ഓയിലും നന്നായി യോജിപ്പിച്ച് മുടിയിൽ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഈ ഹെയർ മാസ്‌കും ദിവസേന ചെയ്യേണ്ട ആവശ്യമില്ല. ആഴ്‌ചയിൽ ഒരിക്കലോ മറ്റോ ചെയ്‌താൽ തന്നെയും ഫലം നിങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

തൈര്, മുട്ട, തേൻ ഹെയർ മാസ്‌ക്: തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടി വൃത്തിയാക്കാനും മുടിക്ക് കണ്ടീഷനിംഗ് നൽകാനും സഹായിക്കും. മാത്രമല്ല മുട്ടയിലെ പ്രോട്ടീൻ മുടിക്ക് ബലം നൽകും. തേൻ മുടിക്ക് ഈർപ്പം നൽകി തിളക്കം വർധിപ്പിക്കുകയും ചെയ്യും. ഇതിന് ആവശ്യമായ ചേരുവകളിൽ 2 ടേബിൾ സ്‌പൂൺ തൈര്, 1 മുട്ട, 1 ടീസ്‌പൂൺ തേൻ എന്നിവയാണ് ഉള്ളത്.

എല്ലാ ചേരുവകളും നന്നായി മിക്‌സ് ചെയ്‌ത്‌ മുടിയിൽ തേക്കുക. 20-30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഒരു കാരണവശാലും ചൂടുവെള്ളം ഉപയോഗിക്കരുത്. എന്തെന്നാൽ ചൂടുവെള്ളം ഉപയോഗിക്കുന്നത് മുടിയിൽ മുട്ട പറ്റിപ്പിടിക്കാൻ കാരണമാകും. ഇത് ചെയ്യുന്നതിലൂടെ മുടിയുടെ തിളക്കം കൂടുകയും ഭംഗി വർധിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.

കഞ്ഞിവെള്ളം: അരിയിൽ മുടിക്ക് ആവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാനും ആരോഗ്യത്തോടെയിരിക്കാനും തിളക്കം കൂട്ടാനും സഹായിക്കും. കഞ്ഞിവെള്ളം അല്ലെങ്കിൽ അരി കഴുകിയ വെള്ളം (പുളിച്ചത് കൂടുതൽ നല്ലതാണ്) മുടിയിൽ ഒഴിച്ച് കുറച്ച് സമയം മസാജ് ചെയ്യുക. അതിനുശേഷം കഴുകി കളയുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+