Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്; മരുന്ന് കൊണ്ട് മാത്രം കാര്യമില്ല, ഭക്ഷണത്തിലും നല്ല ശ്രദ്ധ വേണം!

മുടി നന്നായാൽ മുഖം നന്നായി എന്നതാണ് പുതിയകാലത്തെ ചൊല്ല്. കാര്യം തമാശ ആണെങ്കിലും ഇന്നത്തെ കാലത്ത് ലിംഗഭേദമില്ലാതെ എല്ലാവരും ഒരുപോലെ അനുഭവിക്കുന്ന ബുദ്ധിമുട്ട് മുടിയുടെ കാര്യത്തിലാണ്. ചിലരൊക്കെ അതിന്റെ പേരിൽ ടെൻഷൻ അടിക്കുകയും ഉറക്കം നശിപ്പിക്കുകയും ഒക്കെ ചെയ്യുന്ന സ്ഥിതി വിശേഷവുമുണ്ട്. ഇതൊക്കെ വ്യക്തിഗതം ആണെന്ന് പറഞ്ഞാലും ഒട്ടുമിക്ക ആളുകൾക്കും മുടിയുടെ കാര്യത്തിൽ പ്രത്യേക കരുതലും ശ്രദ്ധയും ഉണ്ടാവും.

പക്ഷേ, ഇത്രയൊക്കെ ശ്രദ്ധിച്ചാലും വിചാരിച്ചത് പോലെ നല്ല രീതിയിൽ പരിപാലിക്കാനോ കൊണ്ട് എത്തിക്കാനോ പലർക്കും കഴിയാറില്ല. മുടിയുടെ കാര്യത്തിൽ ഇതിനായി നിങ്ങൾ ആദ്യം അറിയേണ്ട ഒരു കാര്യമുണ്ട്. കേവലം നല്ല പരിചരണം കൊണ്ടോ പുറത്തുനിന്നുള്ള മരുന്നുകൾ കൊണ്ടോ മാത്രം മുടിയുടെ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനോ നല്ല ആരോഗ്യത്തോടെ അതിനെ മുന്നോട്ട് കൊണ്ട് പോവാനോ ഒന്നും കഴിയില്ല എന്നതാണ് സത്യം.

hairandfood

അപ്പോൾ പിന്നെ അടുത്തതായി ഉയരുന്ന ചോദ്യങ്ങളിൽ ഒന്നാണ് എന്താണ് മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും നല്ല കറുത്ത നിറവും നീളവും ഒക്കെ ലഭിക്കാനും ഒക്കെ ചെയ്യേണ്ടത് എന്നാണ്. അതിന് നിങ്ങൾ ആദ്യം നിങ്ങളുടെ ഭക്ഷണക്രമീകരണം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ചില നല്ല വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ, പതിവാക്കിയാൽ മാത്രമേ മുടി നന്നായി മാറൂ. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ...

മുട്ട: ഇതിൽ ബയോട്ടിൻ (വിറ്റാമിൻ ബി7), പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നവയാണ് ഇവയെല്ലാം

നട്‌സ്: ബദാം, വാൽനട്ട്, കശുവണ്ടി എന്നിവയിൽ വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബയോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവ മുടിയുടെ കരുത്തും തിളക്കവും വർധിപ്പിക്കാൻ വളരെയധികം സഹായിക്കും.

ഇലക്കറികൾ: പാലക്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയവയിൽ വിറ്റാമിനുകൾ എ, സി, ഇരുമ്പ്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്.

മത്സ്യം: സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും ധാരാളമായി ഉണ്ടാവും. ഇത് മുടിയുടെ വളർച്ചയ്ക്കും തിളക്കത്തിനും സഹായിക്കുന്നു. മറ്റ് ആരോഗ്യ ഗുണങ്ങളും ഇവയ്ക്ക് ഏറെയാണ്.

പയർ വർഗ്ഗങ്ങൾ: ബീൻസ്, ലെന്റിൽ, ചെറുപയർ എന്നിവയിൽ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇവ മുടിയുടെ കരുത്തിന് ഗുണം ചെയ്യുന്നു.

വിത്തുകൾ: ചിയ, ഫ്ളാക്‌സ്, സൂര്യകാന്തി വിത്തുകൾ എന്നിവയിൽ ഒമേഗ-3, വിറ്റാമിൻ ഇ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ കട്ടി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇവ പതിവായി കഴിച്ചാൽ മുടിക്ക് നല്ല രീതിയിൽ ഗുണമാവും.

പാൽ ഉൽപ്പന്നങ്ങൾ: പാൽ, തൈര്, ചീസ് എന്നിവയിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. കഴിവതും പാൽ ഉൽപന്നങ്ങൾ ശീലമാക്കിയാൽ മുടിയുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+