Get Updates
Get notified of breaking news, exclusive insights, and must-see stories!

താരൻ ഇനി പമ്പ കടക്കും! മുടി കൊഴിച്ചിലിനെ കുറിച്ച് ടെൻഷൻ വേണ്ട, ഈ കൂട്ടുകൾ ഒന്ന് പരീക്ഷിക്കൂ

എല്ലാവരും വളരെയധികം പ്രധാന്യത്തോടെ മുടിയുടെ ആരോഗ്യംശ്രദ്ധിക്കാറുണ്ട്. കാരണം മുടി നന്നായി തഴച്ചു വളരുന്നു എന്നത് നമ്മെ ആത്മവിശ്വാസത്തോടെ മുന്നോട്ട് ഉയർത്താൻ വളരെ അധികം സഹായിക്കുന്ന കാര്യമാണ്. കാരണം മുടിക്കുണ്ടാവുന്ന ഏതൊരു ബുദ്ധിമുട്ടും നമ്മളെ പല രീതിയിൽ സ്വാധീനിക്കുകയും ആശങ്കയിലാഴ്ത്തുകയും ഒക്കെ ചെയ്യാറുണ്ട്. അതിനാൽ മുടി നന്നായി പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്.

ഇന്നത്തെ കാലത്ത് മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മുടി കൊഴിച്ചിലും താരൻ പോലെയുള്ളവയും. മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് താരനാണ്. പലരും ഒട്ടേറെ മരുന്നുകൾ പരീക്ഷിച്ചു നോക്കിയിട്ടും മുടി കൊഴിച്ചിൽ മാറാത്തത് താരൻ കൂടുതലായി വർധിക്കുന്നത് കൊണ്ട് കൂടിയാണെന്ന് നമുക്ക് പറയാം.

haircarenew

താരൻ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ നിങ്ങളെ പല തരത്തിൽ ബാധിക്കും. തലയിൽ ചൊറിച്ചിൽ അടക്കമുള്ള കാര്യങ്ങൾക്കും താരൻ കാരണമാവാറുണ്ട്. പക്ഷേ ഇവയൊക്കെ വച്ച് നോക്കുമ്പോൾ മറ്റുള്ള മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ ചെറുതായിട്ടേ നമുക്ക് തോന്നൂ. കാരണം താരൻ വന്നാൽ പോവാൻ പാടാണ്. എങ്കിലും വീട്ടിലെ ചെറിയ പൊടിക്കൈകളിലൂടെ താരനെ അകറ്റി നിർത്താൻ സാധിക്കും.

പ്രധാനമായും മഴക്കാലത്ത് മുടിക്ക് താരന്റെ പ്രശ്‌നം വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുക പതിവാണ്. എന്തന്നാൽ ഈർപ്പം കൂടുകയും തലയിൽ വിവിധ ഫംഗസുകൾ കടന്നുകയറുകയും ഒക്കെ ചെയ്യാനുള്ള സാധ്യത ഏറെയാണ്. തലയിലെ താരൻ കളയാനായി പരമാവധി പ്രകൃതിദത്ത വഴികൾ തന്നെ പരീക്ഷിക്കണം. അവ എന്തെന്ന് നോക്കാം.

ടീ ട്രീ ഓയിൽ: ഇതിൽ ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മഴക്കാലത്ത് താരന് കാരണമാകുന്ന ഫംഗസ് വളർച്ചയെ ചെറുക്കാൻ നമ്മെ സഹായിക്കുന്നു. വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ പോലുള്ള എണ്ണകൾക്ക് ഒപ്പം കുറച്ച് തുള്ളികൾ കലർത്തി തലയോട്ടിയിൽ മസാജ് ചെയ്യുകയാണ് വേണ്ടത്. ശേഷം 30 മിനിറ്റ് കഴിഞ്ഞ് കുളിക്കുകയോ കഴുകി കളയുകയോ ചെയ്‌താൽ മതി. ഇടവിട്ട ദിവസങ്ങളിൽ ഇങ്ങനെ ചെയ്‌താൽ മതി.

കറ്റാർവാഴ ജെൽ: ഇതിൽ ആന്റിഫംഗൽ, ആൻറി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയതിനാൽ തലയോട്ടിക്ക് ആശ്വാസം നൽകും. മാത്രമല്ല നിങ്ങളെ വീട്ടിൽ തന്നെ താരൻ വേഗത്തിൽ നീക്കം ചെയ്യാൻ കറ്റാർവാഴ സഹായിക്കും. താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിലും അടരുകളും കുറയ്ക്കാനും ഇത് ഗുണകരമാണ്. കറ്റാർ വാഴ ജെൽ നേരിട്ട് തലയോട്ടിയിൽ പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ മതി.

ഉലുവ: പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ഉലുവ. ഇത് മുടിയെ ശക്തിപ്പെടുത്താനും താരനെ ചെറുക്കാനും സഹായിക്കുന്നു. 2 ടേബിൾസ്‌പൂൺ ഉലുവ തലേദിവസം രാത്രി മുഴുവൻ കുതിർത്ത് പേസ്‌റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടുക. 30 മിനിറ്റ് നേരം വച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിയാൽ മതി, താരൻ പമ്പ കടക്കും.

ബേക്കിംഗ് സോഡ: ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുകയും തലയോട്ടിയിലെ ഫംഗസ് വളർച്ച കുറയ്ക്കുകയും ചെയ്യുന്ന ഗുണങ്ങളുണ്ട് ഇതിനെ. നനഞ്ഞ തലയോട്ടിയിൽ ഒരു ടേബിൾസ്‌പൂൺ ബേക്കിംഗ് സോഡ തടവുക, 1-2 മിനിറ്റ് നേരം വയ്ക്കുക, ശേഷം മുടിയും തലയോട്ടിയും നന്നായി കഴുകുക. എങ്കിലും ഇതിന്റെ ഉപയോഗം അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+