Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി നരച്ചത് കാരണം നാണക്കേടിലായോ? ഇനി ടെൻഷൻ വേണ്ട, ഈ പ്രകൃതിദത്ത കൂട്ടുകൾ മതി, എന്തൊക്കെ?

മുടിയുടെ ആരോഗ്യ കാര്യത്തിൽ നമ്മളെല്ലാം കൃത്യമായ ശ്രദ്ധ പുലർത്താറുണ്ട്. എന്തെന്നാൽ വളരെ അധികം പരിപാലനം നൽകുകയും അതിലുപരി ശ്രദ്ധ നൽകുകയും ഒക്കെ ചെയ്‌താൽ മാത്രമേ മുടിയുടെ കാര്യത്തിൽ എന്തെങ്കിലും ഒക്കെ നല്ല കാര്യങ്ങൾ സംഭവിക്കുകയുള്ളൂ. അങ്ങനെയൊരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പ്രധാനമായും പലരും മുടിയുടെ കാര്യത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഭക്ഷണത്തിലെ ക്രമീകരണവും ജീവിതശൈലിയും ഒക്കെ അതിലെ പ്രധാന ഘടകങ്ങൾ തന്നെയാണ്.

എല്ലാവർക്കും അറിയുന്നത് പോലെ ഭൂരിഭാഗം ചെരുപ്പക്കാർക്കും നേരിടേണ്ടി വരുന്ന പ്രശ്‌നമാണ് അകാല നര. ചെറുപ്രായത്തിൽ തന്നെ മുടിയുടെ നിറം വെള്ളയായി അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരിക എന്ന് പറയുന്നത് ചെറിയൊരു പ്രശ്‌നമല്ല. വിവാഹം പോലും കഴിയാത്ത ചെറുപ്പക്കാരെ സംബന്ധിച്ച് ഇതൊരു വലിയ വേദന ഉണ്ടാക്കുന്ന കാര്യമാണ്. ഇന്നത്തെ കാലത്ത് നര വരുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് നോക്കിയാൽ നമുക്ക് കാണാം.

hairgreying

എന്തായിരിക്കും ഇതിന് കാരണമെന്ന് ചോദിച്ചാൽ ഒറ്റ വക്കിൽ ഇക്കാര്യത്തിൽ ഒരു ഉത്തരം പറയുക ആർക്കും സാധ്യമല്ല. ഒരുപാട് ഘടകങ്ങൾ ഇതിന് കാരണമായി വിലയിരുത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിലെ അപര്യാപ്‍തത. കൂടാതെ ഉത്ക്കണ്ഠ പോലെയുള്ള മാനസിക പ്രശ്‌നങ്ങളും ജോലിഭാരവും ഒക്കെ ഇതിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഇതിനെ മാറ്റിയെടുക്കുക എന്നത് അത്ര എളുപ്പമല്ല.

പലരും ചെറുപ്രായത്തിൽ തന്നെ ധാരാളം കെമിക്കലുകൾ ഉൾപ്പെടുത്തിയുള്ള ഡൈകൾ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് പക്ഷേ ഒരിക്കലും ദീർഘകാല ഉപയോഗത്തിന് ഗുണകരമായി ഭവിക്കുകയില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ നിങ്ങൾ പരമാവധി പ്രകൃതിദത്ത വഴികൾ ആയിരിക്കണം പ്രയോജനപ്പെടുത്തേണ്ടത്. അത്തരത്തിൽ നിങ്ങൾക്ക് സ്വന്തം വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികൾ ഇവയൊക്കെയാണ്.

വെളുത്തുള്ളി: വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ എന്ന സംയുക്തം തലയോട്ടിയിലെ ചർമ്മത്തിൽ രക്തയോട്ടം മെച്ചപ്പെടുത്തി മുടി വളർച്ച ഉത്തേജിപ്പിക്കും. കൂടാതെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. കൂടാതെ മുടി നരയ്ക്കുന്ന സാഹചര്യം ഇല്ലാതാക്കാനും വെളുത്തുള്ളിയിലെ ഘടകങ്ങൾ നമ്മളെ സഹായിക്കുന്നു.

നാല് അല്ലി വെളുത്തുള്ളി ചതച്ചെടുത്ത് അതിലേയ്ക്ക് കാൽ കപ്പ് ഒലിവ് ഓയിൽ ഒഴിക്കാം. ഇത് ഒരു രാത്രി മുഴുവൻ അടച്ചു സൂക്ഷിക്കാം. പിറ്റേന്ന് എണ്ണ അരിച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്‌പൂൺ മൈലാഞ്ചിപ്പൊടിയും ഒരു ടേബിൾസ്‌പൂൺ നെല്ലിക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിച്ച ശേഷം തലയിൽ പുരട്ടിയാൽ മതി. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

കടുക്: കടുകിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പണ്ടേ തെളിഞ്ഞതാണ്. ഇത് മുടിക്ക് കറുപ്പ് നൽകുന്ന മെലാനിൻ ഉത്പാദനത്തെ സഹായിക്കുകയും താരൻ അകറ്റുകയും മുടിക്ക് ബലം നൽകുകയും ചെയ്യുന്നു. മാത്രമല്ല ഇതിന് പാർശ്വഫലങ്ങൾ ഏതുമില്ല താനും.

ഇതിനായി ആദ്യം കടുക് വറുത്തെടുക്കണം. കടുക് പൊട്ടി നല്ല കറുപ്പ് നിറമാകുന്നതു വരെ വറുക്കണം. ഇതിലേക്ക് കഴുകി ഉണക്കിയ കറിവേപ്പില ചേർത്ത് വീണ്ടും നന്നായി വറുക്കണം. കറിവേപ്പില പൊടിഞ്ഞു വരുന്ന പരുവമെത്തിയാൽ നിർത്താം. ചൂട് പൂർണ്ണമായും മാറുമ്പോൾ ഇവ ഒരുമിച്ച് നന്നായി പൊടിച്ചെടുക്കണം. ഈ പൊടി വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിച്ച ശേഷം ആവശ്യാനുസരണം വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ തേച്ചാൽ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+