Get Updates
Get notified of breaking news, exclusive insights, and must-see stories!

തല ചൊറിച്ചിലും താരനും ഒന്നും ഇനി പ്രശ്‌നമേ ആവില്ല; ഈ വഴികൾ ഒന്ന് പരീക്ഷിക്കൂ, ഫലം അമ്പരപ്പിക്കും!

മുടിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് നമ്മുടെയൊക്കെ പ്രധാന കടമകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ അതിനായി എല്ലാ വഴികളും നാം പരീക്ഷിക്കാറുണ്ട്. അതിൽ ചില പ്രശ്‌നങ്ങൾ പലപ്പോഴും ഒരു പരിധിക്ക് അപ്പുറം നമ്മെ അലട്ടുന്നതാണ്. മുടിയുടെ കാര്യത്തിൽ എന്തിനാവും ഇത്രയധികം നമ്മളൊക്കെ ടെൻഷൻ അടിക്കുന്നതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും. എന്നാൽ അതിന്റെ ഉത്തരം അത്ര ലളിതമല്ല എന്നതാണ് സത്യം.

ഒരു പ്രായം വരെ നല്ല മുടിയും കരുത്തുറ്റ ഇഴകളും ഒക്കെയായി വിലസി നടന്നിരുന്ന ഒരു തലമുറയ്ക്ക് ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ അതൊക്കെ പതിയെ നഷ്‌ടമാവുമ്പോൾ കണ്ട് നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല. ഈയൊരു കാര്യത്തിൽ പഴയ തലമുറയെ നമുക്ക് കുറ്റം പറയാനേ സാധിക്കില്ല. താരനും മുടി കൊഴിച്ചിലും അകാല നരയും ഒക്കെയായി 20-30 വയസ് വരെയുള്ള ചെറുപ്പക്കാർ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്.

hairdandruff

അതിന് മറികടക്കാൻ അലോപ്പതിയിൽ ചികിത്സാ രീതികൾ ഒരുപാടുണ്ട്. എങ്കിലും അവ പരീക്ഷിക്കുന്നത് ചിലപ്പോഴെങ്കിലും പാർശ്വഫലങ്ങളെ കുറിച്ചുള്ള ചിന്ത ഇവരിൽ ഉണ്ടാക്കുന്നു. ആ സമയത്ത് നമുക്ക് നോക്കാവുന്ന ചില രീതികളുണ്ട്. തികച്ചും ആയുർവേദ, പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ഈ രീതികൾ നിങ്ങളുടെ തലയിൽ ഉണ്ടാവുന്ന താരനും ചൊറിച്ചിലും അകറ്റുകയും പുത്തൻ യൗവനം നൽകുകയും ചെയ്യുന്നു.

വെളിച്ചെണ്ണയും ചെറുനാരങ്ങയും: തലയോട്ടിയിലെ വരൾച്ച അകറ്റാൻ വെളിച്ചെണ്ണ നല്ലൊരു മോയ്‌സ്ചറൈസറായി പ്രവർത്തിക്കുന്നു. കൂടാതെ ചെറുനാരങ്ങയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, താരന് കാരണമാകുന്ന സൂക്ഷ്‌മാണുക്കളുടെ പ്രവർത്തനത്തെ തടയുന്നു. വെളിച്ചെണ്ണയ്ക്ക് ആവട്ടെ ആന്റിഫംഗൽ ഗുണങ്ങളുണ്ട്, ഇത് താരൻ ഉള്ളവർക്ക് ഗുണം ചെയ്യും. കൂടാതെ തലയിലെ ചൊറിച്ചിൽ പോലുള്ളവയ്ക്കും ശമനം വരും.

ആപ്പിൾ സിഡാർ വിനഗർ: ഇത് തലയോട്ടിയിലെ പിഎച്ച് (ഹൈഡ്രജന്റെ സാധ്യത) നിലനിർത്താൻ സഹായിക്കുകയും തലയോട്ടിയിലെ ഫംഗസിന്റെ വളർച്ച തടയുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന്. ഇതിൽ അസറ്റിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇതിന് ആൻറി ബാക്റ്റീരിയൽ, ആന്റിഫംഗൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.

ടീ ട്രീ ഓയിൽ: ശക്തമായ ഒരു ആന്റിമൈക്രോബയൽ, ആന്റിഫംഗൽ ഏജന്റായ ടീ ട്രീ ഓയിൽ, താരൻ ചികിത്സയ്ക്ക് വളരെ നല്ല ഒന്നായാണ് കണക്കാക്കുന്നത്, അതുകൊണ്ട് തന്നെ പരക്കെ ഉപയോഗിക്കപ്പെടുന്നു. ടീ ട്രീ ഓയിൽ തലയിലെ ചൊറിച്ചിൽ മാറ്റാനും തലയോട്ടി നന്നായി ശുദ്ധീകരിക്കാനും ഏറെ സഹായകരമായ ഒന്നാണ്.

ഒലീവ് ഓയിൽ: തലയോട്ടിയിൽ ജലാംശം നൽകുന്നതിലൂടെ താരൻ കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും. ഒലിവ് ഓയിൽ ചൂടാക്കി തലയോട്ടിയിൽ പുരട്ടി രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന്, മഞ്ഞ അടരുകൾ ചീകി നീക്കം ചെയ്യുമ്പോൾ താരൻ സ്വാഭാവികമായി കുറയുകയാണ് ചെയ്യുന്നത്. അൽപ്പം വിലയുണ്ടെങ്കിലും ഇതിന്റെ ഗുണങ്ങൾ വളരെ നല്ലതാണ്.

വേപ്പ്: താരൻ സ്വാഭാവികമായി എങ്ങനെ കുറയ്ക്കാമെന്ന് ചിന്തിക്കുകയാണോ നിങ്ങൾ? എങ്കിൽ വേപ്പ് അല്ലെങ്കിൽ അസദിരാക്ത ഇൻഡിക്ക എന്ന ചെടി തിരഞ്ഞെടുക്കുക, ഇത് അറിയപ്പെടുന്ന ആന്റിബയോട്ടിക് ഗുണങ്ങൾ അടങ്ങിയ ഒരു ഔഷദ സസ്യമാണ്. അതിനാൽ തന്നെ ഇത് ആരോഗ്യമുള്ള തലയോട്ടിക്ക് വളരെ നല്ലതാണ്. ഇപ്പോഴത്തെ കാലത്ത് ഈ എണ്ണ കിട്ടാൻ വലിയ പ്രയാസമൊന്നും നേരിടേണ്ടി വരികയുമില്ല.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+