മുടിയുടെ നിറവും ആരോഗ്യവും ഇനി മെച്ചപ്പെടും; അതിനല്ലേ ഈ മൂന്ന് കൂട്ടുകൾ? അറിയാം എല്ലാ പ്രത്യേകതകളും
മുടിക്ക് ഉണ്ടാവുന്ന ഏതൊരു മാറ്റവും നമ്മളെ വല്ലാതെ സ്വാധീനിക്കും. എന്നാൽ മുടിയെ കൃത്യമായി എങ്ങനെ സംരക്ഷിക്കാമെന്ന കാര്യത്തിൽ നാമൊക്കെ അജ്ഞരാണ് താനും. എങ്കിലും ചിലതൊക്കെ മുടിക്ക് വേണ്ടി ചെയ്‌തില്ലെങ്കിൽ തിരിച്ചുവരവ് ഇല്ലാത്തവിധം അത് നശിച്ചുപോവുമെന്ന് ഉറപ്പാണ്. കൂടുതൽ പേരും മുടിയുടെ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്ന ആളുകളായിരിക്കും. ചിലർക്ക് ആവട്ടെ അത് വലിയ ടെൻഷൻ ആയിരിക്കും നൽകുക.
അങ്ങനെ നോക്കുമ്പോൾ നമ്മൾ അറിയേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതിൽ നമ്മുടെ ജീവിത ശൈലിക്കും പ്രാധാന്യം ഉണ്ടെന്നതാണ്. കൂടുതൽ പേരും അതിനായി കെമിക്കലുകൾ അടങ്ങിയ വസ്‌തുക്കൾ ആശ്രയിക്കുമ്പോൾ ചുരുക്കം ചില ആളുകൾ നമ്മുടെ നാട്ടിൻ പുറത്ത് ലഭിക്കുന്ന വസ്‌തുക്കൾ ആയിരിക്കും കൂടുതലായി ഉപയോഗിക്കുക. അവരെ സംബന്ധിച്ച് പാർശ്വഫലങ്ങളാവും പേടിപ്പിക്കുന്നത്.

അത്തരം ആളുകൾക്ക് ഏറ്റവും അനുയോജ്യമായ ചില നാടൻ അല്ലെങ്കിൽ ആയുർവേദ ഗുണമുള്ള വസ്‌തുക്കളെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. അതിൽ പ്രധാനപ്പെട്ട ചില കൂട്ടുകളുണ്ട്. നിങ്ങളുടെ മുടിയുടെ ഭംഗിയും ആരോഗ്യവും ഒരുപോലെ വർധിപ്പിക്കാൻ ശേഷിയുള്ളതാണ് പറയാനിരിക്കുന്ന ഈ മൂന്ന് വസ്‌തുക്കൾ. അവയാണ് ഹെന്ന, നീലയമരി, നെല്ലിക്ക എന്നിവ. ഇവയുടെ ഗുണങ്ങളും ഉപയോഗവും എന്തൊക്കെ എന്നറിയാം.
ഹെന്നയെന്ന പ്രകൃതിദത്ത ചായം: മുടിക്ക് നിറം നൽകുന്നതിൽ ഹെന്ന എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ദോഷകരമായ രാസവസ്‌തുക്കൾ ഇല്ലാതെ തന്നെ ഹെന്ന നമ്മുടെ മുടിക്ക് തിളക്കമുള്ള രൂപഭംഗി നൽകുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തലയോട്ടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഹെന്ന സഹായിക്കും. ഇത് പ്രകൃതിദത്ത പരിഹാരങ്ങൾ തേടുന്ന ആളുകളെ സംബന്ധിച്ച് ഹെന്ന മുൻനിരയിൽ തന്നെ ഇടമുള്ള വസ്‌തുവാക്കി മാറ്റുന്നു.
നീലയമരി: മുടിക്ക് ഇരുണ്ട നിറം നൽകാൻ നീലയമരി ഹെന്നയ്ക്ക് ഒപ്പം ചേരുന്നു. ഒരുമിച്ച് ഉപയോഗിക്കുമ്പോൾ, അവ തവിട്ട് മുതൽ കറുപ്പ് വരെ വിവിധ നിറങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. നരച്ച മുടി ഫലപ്രദമായി മറയ്ക്കാനുള്ള കഴിവ് ഇതിനെ കൂടുതൽ ജനപ്രിയമാക്കുന്നു. യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്‌ഷനാണ്.
നെല്ലിക്ക: മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിന് നെല്ലിക്ക സഹായിക്കുന്നു. ഇതിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പോഷക ഗുണങ്ങൾ കാരണം നെല്ലിക്ക പലപ്പോഴും എണ്ണകളിലും ഷാംപൂകളിലും ധാരാളമായി ഉൾപ്പെടുത്താറുണ്ട്.
ഇവയുടെ ഉപയോഗം ഇങ്ങനെ
ഒരു ടേബിൾ സ്‌പൂൺ നീലയമരി പൊടി, ഹെന്ന, ഒരു കപ്പ് നെല്ലിക്ക പൊടി എന്നിവയ്ക്ക് ഒപ്പം രണ്ട് ടേബിൾസ്‌പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് ഒരു പേസ്‌റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം ഒരു മണിക്കൂർ അടച്ചുവയ്ക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടുക, വേരുകളിൽ നിന്ന് ആരംഭിച്ച് മുടിയുടെ മുകളിലേക്ക് മസാജ് ചെയ്യുക.
ഒരു പത്തോ ഇരുപതോ മിനിറ്റ് നേരം ഇത് തലയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയാവുന്നതാണ്. കൃത്യമായ ഇടവേളകളിൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ സിന്തറ്റിക്ക് ഡൈയുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ ഇതിന്റെ ഉപയോഗം മൂലമുള്ള അലർജി അടക്കമുള്ള പ്രശ്‌നങ്ങളെ അകറ്റാനും നിങ്ങൾക്ക് സാധിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications