മൈലാഞ്ചി പൊടി വീട്ടിലുണ്ടോ? ഈ അഞ്ച് ചേരുവകൾ ഒപ്പം ചേർത്താൽ മുടി വേറെ ലെവലാവും, ഡൈ വേണ്ട
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നമ്മൾ എല്ലാവരും ഒരുപോലെ ശ്രദ്ധ വയ്ക്കുന്നവരാണ്. പലർക്കും മുടിയെന്നത് അവരുടെ ആത്മവിശ്വാസത്തിന്റെ അടയാളമാണ്. മുടിക്ക് വരുന്ന ഏത് ചെറിയ മാറ്റം പോലും അവരെ പരിഭ്രാന്തരാക്കി മാറ്റും. അങ്ങനെയുള്ള ഈ കാലത്ത് തന്നെയാണ് മുടിയുടെ കൂടുതൽ പ്രശ്‌നങ്ങൾ നേരിടുന്ന തലമുറയുള്ളതും. മുടി കൊഴിച്ചിൽ മുതൽ അകാല നര വരെ വലിയ ബുദ്ധിമുട്ടുകളാണ് പലരും നേരിടുന്നത്.
അതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് അകാല നര. തിരക്കേറിയ ജീവിത ശൈലിയും ഒപ്പം അമിതമായ സ്‌ട്രെസും ജോലിഭാരവും ഉറക്കമില്ലായ്‌മയും വരെ മുടി പെട്ടെന്ന് നരയിലേക്ക് കടക്കാൻ കാരണമാവുന്നു. അതുകൊണ്ട് പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ അകാലനര മറികടക്കാൻ കഴിയും എന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. അതിനുള്ള പ്രധാന വഴികളിൽ ഒന്നാണ് മൈലാഞ്ചി അഥവാ ഹെന്നയുടെ പൊടി. ചില ചേരുവകളുമായി ചേർത്താൽ ഇതിന് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്തൊക്കെ ആണവയെന്ന് നോക്കാം.

തൈര്: നമ്മുടെ നാട്ടിൽ ലഭിക്കുന്ന തൈരിന്റെ മോയ്‌സ്ചറൈസിംഗ്, കണ്ടീഷനിംഗ് ഗുണങ്ങൾ കാരണം ഹെന്ന ഹെയർ പായ്ക്കിനൊപ്പം ചേർക്കാൻ തൈര് നല്ലൊരുഓപ്‌ഷനാണ്. തൈരിലെ ലാക്റ്റിക് ആസിഡ് ഹെന്നയെ വിഘടിക്കാൻ സഹായിക്കുന്നു, ഇത് മികച്ച രീതിയിൽ മുടിയിൽ ആഴ്ന്നിറങ്ങാനും ഒപ്പം നിറം വർധിപ്പിക്കാനും അനുവദിക്കുന്നു.
കട്ടൻ ചായ: നമ്മുടെ നാട്ടിൽ പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന ഒരു രീതിയാണിത്. കട്ടിയേറിയ കറുപ്പ് നിറം നേടാൻ കട്ടൻചായ സഹായിക്കുന്നു. ബ്ലാക്ക് ടീയിലെ ടാനിനുകൾ ഹെന്നയുടെ കളറിംഗ് ഗുണങ്ങൾ വർധിപ്പിക്കാൻ നല്ലതാണ്. ഇത് കൂടുതൽ തീവ്രവും ഇരുണ്ടതുമായ ഷേഡ് നൽകുന്നു. തിളക്കമുള്ള ഇരുണ്ട കറുത്ത മുടി ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഓപ്‌ഷനാണ്.
കാപ്പി: മൈലാഞ്ചിയിൽ കാപ്പിയുടെ സ്വാഭാവിക ഡൈയിംഗ് ഗുണങ്ങൾ കൂടി ചേരുന്നതോടെ മികച്ച ഫലം ലഭിക്കും. മൈലാഞ്ചിയുടെ കറുപ്പ് നിറം വർധിപ്പിക്കാൻ കാപ്പി സഹായിക്കുന്നു, ഇത് മുടിക്ക് തവിട്ട് മുതൽ കറുപ്പ് വരെയുള്ള നിറങ്ങൾ നൽകുന്നു. മുടിയുടെ തിളക്കം വർധിപ്പിക്കുന്നതിനൊപ്പം ഇതിലെ ആന്റി ഓക്‌സിഡന്റുകൾ മുടിയുടെ പോഷണത്തിനും സംരക്ഷണത്തിനും നല്ല രീതിയിൽ സഹായിക്കും.
മുട്ട: മുട്ടയുടെ പ്രോട്ടീൻ സമ്പന്നമായ ഗുണങ്ങൾ കാരണം ഹെന്നയുമായി ചേർക്കാൻ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. മുട്ടയിലെ പ്രോട്ടീൻ മുടിയെ ശക്തിപ്പെടുത്താനും പോഷിപ്പിക്കാനും സഹായിക്കുന്നു, അതേസമയം ഹെന്നയാവട്ടെ നിറവും കണ്ടീഷനിംഗും നൽകുന്നു. ഇത് നിങ്ങളുടെ മുടി മൃദുവും ആരോഗ്യകരവും ആയി തോന്നിക്കുകയും നല്ല നിറം നൽകുകയും ചെയ്യുന്നു.
നെല്ലിക്ക പൊടി: ആന്റി ഓക്‌സിഡൻറിനും വിറ്റാമിൻ സി ഗുണങ്ങൾക്കും പേരുകേട്ടതാണ് നെല്ലിക്ക പൊടി. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, താരൻ കുറയ്ക്കുകയും, മുടിക്ക് തിളക്കക്കം നൽകുകയും ചെയ്യുന്നു. തിളക്കവും ആരോഗ്യകരവുമായ മുടിയിഴകൾക്ക് കാരണമാവുന്ന ഘടകം കൂടിയാണ് നെല്ലിക്ക പൊടി.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications