മുടി കൊഴിച്ചിൽ സ്വിച്ച് ഇട്ടത് പോലെ നിൽക്കും, ഈ ഉലുവ വിദ്യ പരീക്ഷിച്ചാൽ മതി, തയ്യാറാക്കുന്നത് ഇങ്ങനെ
മുടി കൊഴിച്ചിൽ തടയാനും മുടിക്ക് നല്ല തിളക്കവും കരുത്തും നൽകാനും ഏറ്റവും മികച്ച വഴികളിലൊന്നാണ് ഉലുവ. മാത്രമല്ല താരനും തലയോട്ടിലെ ചൊറിച്ചിലും അടക്കമുളള പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ് ഉലുവ.
ഉലുവ ഹെയർ മാസ്ക് ആയും ഉലുവ ടോണർ ആയുമൊക്കെ ആളുകൾ മുടിക്കായി ഉപയോഗിക്കാറുണ്ട്. മുടി കൊഴിച്ചിൽ തടയാൻ ഉലുവ ഹെയർ മാസ്ക് എങ്ങനെ തയ്യാറാക്കണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.
നിങ്ങളുടെ മുടിയുടെ നീളത്തിന് അനുസരിച്ച് 2 മുതൽ 3 ടേബിൾ സ്പൂൺ വരെ ഉലുവ എടുക്കുക. 2 ടേബിൾ സ്പൂൺ തൈര് അല്ലെങ്കിൽ കറ്റാർവാഴ ജെൽ, മുടി വരണ്ടത് ആണെങ്കിൽ 1 ടീസ്പൂൺ വെളിച്ചെണ്ണ, ആവശ്യത്തിന് വെള്ളം എന്നിവ എടുക്കുക.

ഉലുവ ഒരു രാത്രി മുഴുവൻ അല്ലെങ്കിൽ കുറഞ്ഞത് 6-8 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. കുതിർത്ത ഉലുവ രാവിലെ വെള്ളം കളഞ്ഞ ശേഷം മിക്സിയിലിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം. അരച്ചെടുത്ത ഉലുവ പേസ്റ്റിലേക്ക് 2 ടേബിൾ സ്പൂൺ തൈരോ കറ്റാർവാഴ ജെല്ലോ ചേർത്ത് നന്നായി ഇളക്കുക. മുടിക്ക് നല്ല തിളക്കം കിട്ടാൻ അല്പം വെളിച്ചെണ്ണയും ചേർക്കാവുന്നതാണ്.
ഇത് തലയോട്ടിയിലും മുടിയുടെ വേരുകൾ മുതൽ അറ്റം വരെയും നന്നായി തേച്ചുപിടിപ്പിക്കുക. ഏകദേശം 30 മുതൽ 45 മിനിറ്റ് വരെ ഇത് തലയിൽ വയ്ക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് സാധാരണ വെള്ളത്തിൽ മുടി നന്നായി കഴുകിക്കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നിങ്ങൾക്ക് ഇത്തരത്തിൽ ഉലുവ മാസ്ക് ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
