''ദിലീപിനിട്ട് അള്ള് വെച്ചു, ദിലീപിന് രാമന്‍പിള്ളയെ കിട്ടിയില്ലായിരുന്നുവെങ്കില്‍ അകത്ത് പോയേനെ''
ദിലീപ് ജനപ്രിയ നടനായതും സിനിമകളെല്ലാം വിജയിക്കുന്നതും ഇഷ്ടപ്പെടാത്തവർ ദിലീപിനിട്ട് അള്ള് വെച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് പലരും വിശ്വസിക്കാൻ മഞ്ജു വാര്യരെ ഉപേക്ഷിച്ചതും കാവ്യാ മാധവനെ വിവാഹം കഴിച്ചതും മൂലം ആളുകൾക്കുളള ദേഷ്യം കാരണമായിട്ടുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത് പ്രഹസനം ആണെന്നും സജി നന്ത്യാട്ട് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം.
സജി നന്ത്യാട്ടിന്റെ വാക്കുകൾ: ' ഹൈക്കോടതിയില്‍ വിചാരണ ഇല്ല. എന്തെങ്കിലും പോയിന്റുകള്‍ പറയാനുണ്ടെങ്കില്‍ അത് പറയാം എന്നേ ഉളളൂ. എത്ര തേങ്ങ അരച്ചാലും കറി താളല്ലേ. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അതൊക്കെ വെറുതേ ഒരു പ്രഹസനം ആയിരുന്നു. ഞങ്ങള്‍ ഹൈക്കോടതിയില്‍ പോകുന്നു എന്നൊക്കെ പറഞ്ഞ്. അവര്‍ക്ക് അറിയാം മുഴുവന്‍ തകര്‍ന്ന് തരിപ്പണമായിപ്പോയി എന്ന്. കോമണ്‍സെന്‍സുളള മലയാളിക്ക് കാര്യം മനസ്സിലായിട്ടുണ്ട്.

അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്ന് പറയുന്നത് പോലെ ഇത് ചെയ്തത് ദിലീപ് ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. എത്ര പേര്‍ കേരളത്തില്‍ വിധി പകര്‍പ്പ് വായിച്ചിട്ടുണ്ടാകും. അത് വായിച്ചവര്‍ക്കും അക്കാദമിക് സമൂഹത്തിനും മനസ്സിലായിട്ടുണ്ട് ഇതൊരു ട്രാപ്പ് ആയിരുന്നു എന്ന്.
ദിലീപിനോട് ചെറുതായിട്ട് ഒരു വിരോധം നേരത്തെ ഉണ്ടായിരുന്നു വളര്‍ന്ന് വന്ന ഒരാള്‍ എന്ന നിലയില്‍. പിന്നെ, മഞ്ജു വാര്യരെ ദിലീപ് ഉപേക്ഷിച്ചപ്പോള്‍ ദിലീപിനോട് ഒരു ദേഷ്യം ഉണ്ടായി. മഞ്ജു വാര്യരോട് ആയിരുന്നു ജനങ്ങള്‍ക്ക് ദിലീപിനേക്കാള്‍ ഇഷ്ടം. അവര്‍ വിവാഹമോചിതരായത് ദിലീപിനൊരു കറുത്ത പാട് ആയിരുന്നു. അങ്ങനെ ഒരു പ്രശ്‌നം നിലനില്‍ക്കുന്ന സമയത്താണ് ഈ കേസ് വരുന്നത്.
കാവ്യാ മാധവനെ വിവാഹം കഴിക്കാന്‍ വേണ്ടിയിട്ടാണ് ദിലീപ് മഞ്ജു വാര്യരെ ഉപേക്ഷിച്ചത് എന്നൊരു നരേഷന്‍ വന്നു. അതാണ് ദിലീപിന് ക്ഷീണം ഉണ്ടാക്കിയത്. പിന്നെ ദിലീപ് ജനപ്രിയ നടനായതും എല്ലാ പടങ്ങളും ഹിറ്റാകുന്നതുമെല്ലാം ഇഷ്ടപ്പെടാത്തവരുണ്ട്. അവര്‍ ദിലീപിനിട്ട് അള്ള് വെച്ചിട്ടുണ്ട്. അത് തനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് കൃത്യമായി നിന്നത്.
ദിലീപ് ഈ കേസില്‍ ഇല്ലെന്ന് വ്യക്തമായി അറിയാമായിരുന്നത് കൊണ്ട് അനുകൂലമായി വിധി വരുമെന്ന് അറിയാമായിരുന്നു. കാരണം തെളിവില്ല. ഇയാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടായിരുന്നുവെങ്കില്‍ ഉറപ്പായും എതിരെ നിന്നേനെ. ഒരു പെണ്‍കുട്ടിയെ കൊട്ടേഷന്‍ കൊടുത്ത് ആക്രമിച്ചാല്‍ അയാള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റുമോ. കുടുംബത്തില്‍ പിറന്നവര്‍ക്കും അമ്മ പെങ്ങന്മാര്‍ ഉളളവര്‍ക്കും പറ്റില്ല.
എതിരെ ഒരു ലോബിയുണ്ട്. അവര്‍ നന്നായിട്ട് വര്‍ക്ക് ചെയ്തു, അവര്‍ പൈസ ഇറക്കി, അവര്‍ ഭയങ്കരം ഒരു ടീം ഉണ്ടായിരുന്നു. ദിലീപ് അല്ലാതെ വേറെ ഒരാള്‍ ആയിരുന്നുവെങ്കില്‍ പെട്ട് പോയേനെ. ദിലീപിന് രാമന്‍പിള്ളയെ കിട്ടിയില്ലായിരുന്നുവെങ്കില്‍ അകത്ത് പോയേനെ. ഇതൊക്കെ വണ്‍ ബൈ വണ്‍ ആയി അദ്ദേഹം പൊളിച്ചടുക്കി''.



Click it and Unblock the Notifications
