Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയ്ക്ക് നല്ലത് നെല്ലിക്കയെണ്ണയോ വെളിച്ചെണ്ണയോ? ഉത്തരം ലളിതമല്ല, ഈ ഗുണങ്ങൾ പറയും കേമൻ ആരെന്ന്...

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ നാമെല്ലാം അൽപ്പം ജാഗരൂകർ ആയിരിക്കും. പൊതുവെ ഇത് ഏത് പ്രായത്തിൽപ്പെട്ട ആളുകളും വച്ച് പുലർത്തുന്ന ഒരു കാര്യമാണ്. മുടിയെ സംരക്ഷിക്കാനും അതിന്റെ ആരോഗ്യം വീണ്ടെടുക്കാനും ഒക്കെ പലവിധ പരീക്ഷണങ്ങൾ നടക്കാറുമുണ്ട്. എല്ലായ്‌പ്പോഴും ഇത്തരം രീതികൾ വിജയിച്ചില്ലെങ്കിലും നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏത് സമയത്തും പ്രധാന കാര്യമാണ്.

അങ്ങനെയുള്ള ആളുകൾ കൂടുതലായും പലവിധ മാർഗങ്ങൾ പരീക്ഷിക്കാറുണ്ട്. ഇതിനായി മികച്ച എണ്ണകൾ പരീക്ഷിക്കുകയാണ് പ്രധാനമായ ഒരു മാർഗം. അങ്ങനെ വരുമ്പോൾ നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില എണ്ണകളുടെ സഹായം തേടേണ്ടി വരും. കണ്ണിൽക്കണ്ട എല്ലാ എണ്ണയും മുടിയിൽ തേച്ചാൽ ഒരുപക്ഷേ നിങ്ങൾക്ക് അത് ദോഷകരമായിട്ടാവും ബാധിക്കുക.

hairgrowthnew

എന്നാൽ നിങ്ങൾക്ക് ധൈര്യമായി പരീക്ഷിക്കാൻ കഴിയുന്ന എണ്ണയുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവയുടെ താരതമ്യമാണ് നമ്മൾ നടത്തുന്നത്. അതിലൊന്നാണ് നെല്ലിക്കയുടെ എണ്ണം. വളരെയധികം ഗുണങ്ങൾ ഉള്ള ഒന്നാണിത്. മറുവശത്ത് വെളിച്ചെണ്ണയുമുണ്ട്. ഇതിൽ ഏതാണ് മികച്ചതെന്ന് നോക്കാം.

നെല്ലിക്കയുടെ എണ്ണ മുടിക്ക്: നെല്ലിക്കയെണ്ണയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ചേർന്ന ശക്തമായ മിശ്രിതം മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. മുടിയുടെ രോമകൂപങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ, ഇത് വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിക്ക് തടസമാകുന്ന ഫ്രീ റാഡിക്കലുകളെ ഒരുപരിധി വരെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഈ പ്രകൃതിദത്ത ഔഷധം മുടിയുടെ സ്വാഭാവിക പിഗ്മെന്റേഷൻ സംരക്ഷിക്കുകയും നരച്ച മുടിയെന്ന വിഷമം അകറ്റുന്നു. കൂടാതെ, ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ പ്രകോപനങ്ങൾ ശമിപ്പിക്കുകയും ആരോഗ്യകരമായ തലയോട്ടി ഉണ്ടാവാൻ സഹായിക്കുകയും ചെയ്യും. മുടിക്ക് തിളക്കം നൽകുകയും മുടിയുടെ അറ്റം പൊട്ടുന്നതും പിളരുന്നതും ഒഴിവാക്കാനും നെല്ലിക്കയെണ്ണ നമ്മെ സഹായിക്കും.

വെളിച്ചെണ്ണ മുടിക്ക്: വെളിച്ചെണ്ണയുടെ തീവ്രമായ മോയ്‌സ്ചറൈസിംഗ് കഴിവുകൾ വരണ്ടതും കേടായതുമായ മുടിയെ ആഴത്തിൽ പോഷിപ്പിക്കുകയും, ചുരുളുകളും മറ്റും കുറയ്ക്കുകയും ചെയ്യുന്നു. സിൽക്കി പോലുള്ള മിനുസമാർന്ന മുടിയിഴകൾക്ക് ഇത് കാരണമാവുന്നു. പാരിസ്ഥിതിക സമ്മർദ്ദങ്ങൾ, യുവി കേടുപാടുകൾ എന്നിവയിൽ നിന്ന് മുടിയെ സംരക്ഷിക്കുകയും ചെയ്യുന്ന ഒന്നുകൂടിയാണ് വെളിച്ചെണ്ണ.

Take a Poll

ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധകളെ ചെറുക്കുന്നതിലൂടെയും താരൻ കുറയ്ക്കുന്നതിലൂടെയും മുടി വളർച്ചയ്ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്‌ടിക്കുന്നതിലൂടെ ആരോഗ്യമുള്ള തലയോട്ടിയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ വെളിച്ചെണ്ണയും മുടിക്ക് അനുയോജ്യമായ ഒന്നാണ്.

മികച്ചത് ഏത്?

മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ നെല്ലിക്കയും വെളിച്ചെണ്ണയും മികച്ച വസ്‌തുക്കൾ തന്നെയാണ്. പക്ഷേ മുടിയുടെ തരത്തെയും നിങ്ങളുടെ ആവശ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു ഏത് തിരഞ്ഞെടുക്കണം എന്നത്. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. രണ്ടിനും അതിന്റെതായ ഗുണങ്ങൾ ഒട്ടേറെയുണ്ട്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+