എണ്ണയൊക്കെ തേച്ചിട്ടും മുടി കൊഴിച്ചിൽ നിൽക്കുന്നില്ലേ?; പരിഹാരം ഇതിലുണ്ട്, ഒഴിവാക്കരുത്
കരുത്തുറ്റ മുടിക്ക് പ്രോട്ടീനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ബി കോംപ്ലക്സ് വിറ്റാമിനുകൾ, ഇരുമ്പ് എന്നിവയെല്ലാം വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ മുടി സംരക്ഷണത്തിന് പുറം ചികിത്സ കൊണ്ട് രക്ഷയില്ലെന്ന് സാരം. മുടി മുട്ടറ്റം വളരണമെങ്കിൽ ശരീരത്തിലേക്കും ആരോഗ്യകരമായ ഭക്ഷണങ്ങൾ എത്തേണ്ടതുണ്ട്. മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ അറിയാം
തൈര്
തൈര് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. പ്രോട്ടീനും പ്രോബയോട്ടിക്‌സും അടങ്ങിയ സ്വാദിഷ്ടമായ ഭക്ഷണമാണ് തൈര്. ഇവ മുടിയ്ക്ക് ശക്തിപകരാൻ സഹായിക്കുന്നു. മധുരമില്ലാത്ത പ്ലെയിൻ ഗ്രീക്ക് തൈരാണ് മുടിക്ക് നല്ലത്. ശരീരത്തിൽ നല്ല ബാക്ടീരിയകൾ എത്താനും അതുവഴി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ചീര
ചീര പോലുള്ള ഇലക്കറികളിൽ വിറ്റാമിൻ ബി,സി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ രോമകൂപങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് സസ്യ സംയുക്തങ്ങളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.മുടികൊഴിച്ചിലും അനാരോഗ്യകരമായ മുടിയും കൊണ്ട് ബുദ്ധിമുട്ടുന്നവർ തീർച്ചയായും ചീര കഴിക്കൂ, ഫലം വളരെ വേഗത്തിൽ തന്നെ അറിയാനാകും.
ചിയ വിത്തുകൾ
ഈ ഇത്തിരിക്കുഞ്ഞൻ വിത്തുകൾ പോഷകങ്ങളുടെ കലവറയാണ്. 20 ശതമാനം പ്രോട്ടീനുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ ചിയ വെള്ളമോ അല്ലെങ്കിൽ സ്മൂത്തിയായോ ഒക്കെ ചിയ വിത്തുകൾ കഴിക്കാം
അവക്കാഡോ
അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും ബയോട്ടിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കഴിക്കുന്നതിനൊപ്പം തന്നെ അവക്കാഡോ ഹെയർ മാസ്കുകളിലും പരീക്ഷിക്കാം കേട്ടോ. തടി കുറക്കാനും അവക്കാഡോ ഉത്തമമാണ്.
കടലയും പരിപ്പും
മുടി വളരണമെങ്കിൽ ശരീരത്തിൽ കൃത്യമായ അളവിൽ പ്രോട്ടീൻ എത്തണം. മാംസാഹാരം കഴിക്കുന്നവരെ സംബന്ധിച്ച് ഇത് എളുപ്പമാണ്. നിങ്ങൾ സസ്യാഹാരികളെങ്കിൽ പ്രോട്ടീന് വേണ്ടി ആശ്രയിക്കാൻ പറ്റുന്ന മികച്ച ഭക്ഷണങ്ങളാണ് കടലയും പരിപ്പും. വേവിച്ച ഒരു കപ്പ് പയറിൽ 17.9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ബീൻസ്, കടല എന്നിവയും രോമകൂപങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
ബെറി പഴങ്ങൾ
ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയതാണ് ബെറി പഴങ്ങൾ. ഇവ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. ബ്ലാക്ക് ബെറിയിലാണ് കൂടുതൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളത്. റാസ്‌ബെറി, റെഡ് കറൻ്റ്, നെല്ലിക്ക, ജോസ്റ്റാബെറി എന്നിവയിലും ആന്റി ഓക്സിഡന്റുകൾ ഉണ്ട്.












Click it and Unblock the Notifications