Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉലുവയും കടുകെണ്ണയും വേപ്പിലയും; മുടിയുടെ ആരോഗ്യത്തിന് ഈ അഞ്ച് വഴികൾ പരീക്ഷിക്കൂ, ഫലം ഞെട്ടിക്കും?

മുടിയുടെ ആരോഗ്യം മറ്റെന്തിനേക്കാളും വലുതായി നാം കാണുന്ന കാര്യങ്ങളിൽ ഒന്നാണ്. പലപ്പോഴും അതൊരു ഭാരമായി മാറുന്ന കാഴ്‌ചയും നാം കാണാറുണ്ട്. എന്തെന്നാൽ ഈ തിരക്കേറിയ കാലത്ത്, ഓട്ടത്തിനിടയിൽ നമുക്ക് മുടിയെ കാര്യമായി ശ്രദ്ധിക്കാൻ കഴിയാറില്ല. അത് ചിലപ്പോഴൊക്കെ മുടിക്ക് ദോഷം ചെയ്യുന്നു. ടെൻഷനും ജോലി സമ്മർദ്ദവും ഒക്കെ മൂലം നിങ്ങളുടെ മുടി നശിക്കാനും തുടങ്ങുന്നു എന്നതാണ് ഗൗരവമേറിയ കാര്യം.

എങ്കിലും അവധി ദിവസങ്ങളിൽ എങ്കിലും മുടിയുടെ പരിപാലനം ഉറപ്പാക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അതിന് ഒരു മടങ്ങി വരവുണ്ടാവില്ല. ഏറ്റവും കുറഞ്ഞ ചിലവിൽ നല്ല രീതിയിൽ മുടിയെ പരിപാടിക്കാൻ സാധ്യമായ ഒട്ടേറെ വഴികളുണ്ട്. അതും നമ്മുടെ തൊടിയിലും അടുക്കളയിലുമായാണ് ഇത്തരം മാർഗങ്ങൾ നമുക്ക് കാണാൻ കഴിയും.

hairgrowth

അതിനായി നിങ്ങൾക്ക് അഞ്ച് വസ്‌തുക്കളുടെ സഹായം തേടാവുന്നതാണ്. അതിൽ അടുക്കളയിൽ സുലഭമായി കിട്ടുന്ന ഉലുവ, സവാള, ആര്യവേപ്പ്, കറ്റാർ വാഴ, കടുകെണ്ണ എന്നിവ മാത്രം മതിയാകും. ഇവ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കാനും അതിന്റെ കരുത്തും ഭംഗിയും തിരികെ കൊണ്ടുവരാനും എങ്ങനെ സഹായിക്കുമെന്ന് നമുക്ക് നോക്കാം.

ഉലുവ: ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യ പരിപാലനത്തിൽ ഏറ്റവും ഗുണകരമായി ഭാവിക്കുന്ന ഒന്നാണ് ഉലുവ. കഞ്ഞിവെള്ളവും ഉലുവയും ചേർത്ത് മുടിയുടെ പരിചരണത്തിന് വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നു. രാത്രി കഞ്ഞിവെള്ളത്തില്‍ കുറച്ച് ഉലുവ കുതിർത്തു വച്ച ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. തുടർന്ന് ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിലും തലയോട്ടിയിലും സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്‌താൽ മതി.

സവാള ജ്യൂസ്: ഇത് മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ വസ്‌തുക്കളിൽ ഒന്നാണ്. തലയിലെ ബാക്റ്റീരിയൽ ഇൻഫെക്ഷൻ മാറ്റാനും ഇത് സഹായിക്കും. ഇതിനായി സവാള ജ്യൂസും തേനും ചേർത്താണ് ഉപയോഗിക്കേണ്ടത്. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കണം. ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ അകലും.

കടുകെണ്ണ: ഏറെ ആരോഗ്യഗുണങ്ങളുള്ള ഈ എണ്ണ നിങ്ങളുടെ തലമുടിയിൽ പുരട്ടുന്നതിലൂടെ നിരവധി മാറ്റങ്ങൾ നിങ്ങൾക്ക് വന്നുചേരും. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. താരൻ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾക്കും ഏറ്റവും അനുയോയോജ്യമായ മരുന്നാണ് കടുകെണ്ണ ഉപയോഗിക്കുക എന്നത്.

കറ്റാർവാഴ: നിങ്ങളുടെ മുടിക്ക് ഏറ്റവും ഉത്തമമായ ഔഷധമാണ് കറ്റാർവാഴ. ഇത് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ഒന്നിലേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരമാവും. ആദ്യം നിങ്ങൾ കറ്റാർവാഴ ജെൽ നേരിട്ട് തലയോട്ടിയിൽ മസാജ് ചെയ്യുകമുടി, പ്രത്യേകിച്ച് വേരുകളിൽ എത്തുന്ന രീതിയിൽ. അര മണിക്കൂറിന് ശേഷം ഇത് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഫലം നിങ്ങളെ അമ്പരപ്പിക്കുന്ന നിലയിൽ ഉള്ളതായിരിക്കും.

ആര്യവേപ്പ്: ഔഷധ സസ്യങ്ങളിൽ മുടിയെ കരുത്തുറ്റതാക്കുന്ന മറ്റൊരു വസ്‌തുവാണ് ആര്യവേപ്പില. ഈ ഇലയിൽ ആന്റി മൈക്രോബയൽ ഗുണങ്ങളുണ്ട്. അതിനാൽ താരൻ, ചൊറിച്ചിൽ എന്നിവയ്ക്കുള്ള പ്രകൃതിദത്ത ചികിത്സയായി ഇത് മാറുന്നു. വെളിച്ചെണ്ണയും നാരങ്ങ നേരും ആര്യവേപ്പ് ഇലയും ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം മുടിക്ക് ഏറ്റവും നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+