Get Updates
Get notified of breaking news, exclusive insights, and must-see stories!

ശകലം ഇഞ്ചിയുണ്ടോ? എങ്കിൽ മുടിയുടെ കാര്യത്തിൽ പിന്നെ നോ ടെൻഷൻ, ഈ ഗുണങ്ങൾ കേട്ടാൽ ആരും തേക്കും

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയുമില്ല. അങ്ങനെയാണ് നാമൊക്കെ വളർന്നതും പഠിച്ചതും. കാരണം ഒരു വ്യക്തിയുടെ ആകെ രൂപത്തിന്റെ വലിയൊരു പങ്കും മുടിയുടെ ചന്തത്തിലാണ് അടങ്ങിയതെന്ന് നാം പണ്ട് മുതൽക്കേ കേട്ട് പഴകിയ കാര്യമാണ്. എന്നാൽ ആ മുടിയുടെ ഭംഗി മുഴുവനായും ഇല്ലാതാക്കുന്ന ഒട്ടേറെ അസുഖങ്ങളും സാഹചര്യങ്ങളും കഴിഞ്ഞ നാളുകളിൽ നമ്മുടെ നാട്ടിൽ വ്യാപകമായി മാറിയിട്ടുണ്ട്.

പണ്ടൊക്കെ ചുരുക്കം ചിലർക്ക് മാത്രം വന്നിരുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഇന്ന് വ്യാപകമായി മാറി. കഷണ്ടി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. മാത്രമല്ല ഇതൊക്കെ നമ്മുടെ തലമുറയെ വല്ലാതെ അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഉള്ളപ്പോൾ ഇവ പരിഹരിക്കാനും മുടിയുടെ അഴക് വീണ്ടെടുക്കാൻ പറ്റിയ മാർഗങ്ങളാണ് നാം തേടേണ്ടത്. അത്തരത്തിൽ ഉഗ്രൻ ഔഷധമാണ് നമ്മുടെ സ്വന്തം ഇഞ്ചി.

hairgingercare

ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ മുടിയുടെ കരുത്തിന് കാരണമാകുന്നു. ഇത് മുടിയുടെ കട്ടി കൂടാൻ സഹായിക്കുകയും, പൊട്ടൽ പോലെയുള്ള പ്രശ്‌നങ്ങൾ കുറയ്ക്കുകയും, മുടിയുടെ മൊത്തത്തിലുള്ള രൂപം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യാൻ സഹയിക്കുകയുമാണ് ചെയ്യുന്നത്.

കൂടാതെ ആന്റിസെപ്റ്റിക് ഗുണങ്ങളാൽ സമ്പന്നമായ ഇഞ്ചി, താരൻ പ്രശ്‌നങ്ങൾ പരിഹരിക്കുകയും വരണ്ടതും ചൊറിച്ചിലുമുള്ള തലയോട്ടിക്ക് കൂടുതൽ ആശ്വാസം നൽകുകയും ചെയ്യുന്ന പ്രകൃതിദത്ത മരുന്നാണ്. മാത്രമല്ല മൊത്തത്തിലുള്ള മുടി വളർച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ ഇത് വഴിയൊരുക്കുകയും ചെയ്യാറുണ്ട്.

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന സമ്പന്നമായ ആന്റി ഓക്‌സിഡന്റുകൾ മുടിക്ക് കേടുപാടുകൾ വരുത്തുന്നതിനും അകാല നരയ്ക്ക് ഉൾപ്പെടെ കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചെയ്യുന്നു. ഇത് സമ്മർദ്ദങ്ങളിൽ നിന്ന് മുടിയെ സംരക്ഷിക്കുകയും അതിന്റെ മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്തുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം?

ഇഞ്ചിയും മറ്റ് ചില ചേരുവകളും ചേർത്താൽ മികച്ച ഹെയർ മാസ്‌കുകൾ ഉണ്ടാക്കാവുന്നതാണ്. പുതുതായി അരച്ച ഇഞ്ചിയും തേനും തൈരും ചേർത്ത് പേസ്‌റ്റ് രൂപത്തിലാക്കി വീട്ടിൽ തന്നെ നിങ്ങൾക്ക് ഇത് തയ്യാറാക്കാം. ഇത് തലയിൽ പുരട്ടിയാൽ നിങ്ങൾക്ക് ഗുണം ചെയ്യും. ഒരു ചെറിയ കഷണം പുതിയ ഇഞ്ചി അരച്ച് ബദാം അല്ലെങ്കിൽ തേങ്ങ പോലുള്ളവയുടെ എണ്ണയുമായി യോജിപ്പിക്കുക. ഇതും തലയിൽ തേച്ച് പിടിപ്പിച്ചാൽ നല്ല ഗുണമാവും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+