Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയുടെ കാര്യം ഇനി തുളസി നോക്കിക്കോളും; താരനെ ഭയപ്പെടേണ്ട, നിങ്ങളെ ഞെട്ടിക്കും ഈ ഗുണങ്ങൾ

മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ധാരാളം വഴികൾ നാം പരീക്ഷിക്കാറുണ്ട്. പണ്ട് കാലത്തൊക്കെ വളരെ അപൂർവമായാണ് ആളുകളിൽ കഷണ്ടി അടക്കമുള്ള രോഗങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇന്നത് സുലഭമായി മാറിയിരിക്കുന്നു. പ്രായഭേദമന്യേ ആളുകൾക്ക് ഇടയിൽ മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ വ്യാപകമായി എന്ന കാര്യത്തിൽ ഒട്ടും തർക്കമില്ല. അതിനർത്ഥം മുടിയുടെ വെല്ലുവിളികൾ കൂടുതലായി ഇപ്പോഴത്തെ കാലത്താണ് കണ്ടുവരുന്നത്.

പഴയ കാലത്തെ ആളുകൾ ഇതിനെ മറികടക്കാൻ പലവിധത്തിലുള്ള വഴികൾ പരീക്ഷിക്കാറുണ്ട്. അതിൽ കൂടുതലും പ്രകൃതിദത്തമായ മാർഗങ്ങൾ ആയിരുന്നു. കെമിക്കലുകൾ വളരെ കുറച്ച് മാത്രമാണ് അവർ ഉപയോഗിച്ചിരുന്നത്. അങ്ങനെ മുടിയുടെ താരൻ അടക്കമുള്ള ബുദ്ധിമുട്ടുകൾക്ക് അനുയോജ്യമായ ഒരു ചെടിയാണ് തുളസി. ഏറെ ഔഷധ ഗുണമുള്ള തുളസി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വളരെയധികം മുൻപന്തിയിലാണ്.

tulsihaircare

മുടിയുടെ സംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇതിന് ആന്റി മൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെയും ഇത് താരൻ കുറയ്ക്കുകയും തലയോട്ടിയിലെ ബുദ്ധിമുട്ടുകൾ ശമിപ്പിക്കുകയും ചെയ്യും, അങ്ങനെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗുണങ്ങൾ വിശദമായി അറിയാം.

മുടി വളർച്ചയെ സഹായിക്കുന്നു: തുളസിയിൽ വിറ്റാമിൻ കെ, ഇരുമ്പ്, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മുടിയിൽ തുളസി ഉപയോഗിക്കുന്നത് രക്തയോട്ടം വർധിപ്പിക്കുകയും മുടിയുടെ വേരുകൾ ആരോഗ്യകരമാക്കി മാറ്റുകയും ചെയ്യുന്നു.

താരൻ അകറ്റുന്നു: തുളസിയിൽ ശക്തമായ ആന്റി മൈക്രോബയൽ, ആന്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് താരന് കാരണമാകുന്ന മലസീസിയ എന്ന ഫംഗസിനെതിരെ ശക്തമായി പോരാടുന്നു. ഹെയർ മാസ്‌കുകൾക്കും എണ്ണ കഷായങ്ങൾക്കും തുളസി ഉപയോഗിക്കുന്നത് താരനെ നേരിടാൻ നിങ്ങളെ വളരെയധികം സഹായിക്കും. കൂടതെ തലയോട്ടിയുടെ വൃത്തിയും ആരോഗ്യവും നിലനിർത്താനും ഇതിന് സാധിക്കും.

അണുബാധയെ തടയുന്നു: മുടിയുടെ സംരക്ഷണത്തിന് തുളസി ഉപയോഗിക്കുമ്പോൾ, ഏറ്റവും വലിയ ഗുണം അതിന്റെ ആന്റി ബാക്റ്റീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളിൽ നിന്നാണ്. ഈ ചെടിയുടെ ഉപയോഗം തലയോട്ടിയിലെ ഫോളികുലൈറ്റിസ് (വീക്കം ഉള്ള രോമകൂപങ്ങൾ), മറ്റ് സൂക്ഷ്‌മജീവി പ്രശ്‌നങ്ങൾ എന്നിവ തടയാൻ നിങ്ങളെ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+