ഇനി മുട്ടയുണ്ടെങ്കിൽ മുടി ഉഷാറാവും; ഈ മാസ്‌കുകൾ ഒന്ന് പരീക്ഷിച്ചാലോ? ഫലം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
മുടിയുടെ സൗന്ദര്യവും ആരോഗ്യവും ഒക്കെ എക്കാലത്തും നമ്മുടെ ടെൻഷനാണ്. മുടിയുടെ വളർച്ച ചെറുതായൊന്ന് കുറഞ്ഞാൽ കൊഴിച്ചിൽ വല്ലാതെ കൂടിയാൽ ഒക്കെ നാം വല്ലാതെ തളർന്നു പോവാറുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം കാര്യമായി അടങ്ങിയിരിക്കുന്നത് അയാളുടെ മുടിയുടെ ആരോഗ്യത്തിലാണ് എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ആവില്ല. അത്രയും വലിയ സ്ഥാനമുണ്ട് നമ്മുടെ മുടിക്ക്.
അങ്ങനെയുള്ള മുടിയുടെ ആരോഗ്യം വളരെയധികം പ്രാധാന്യത്തോടെ തന്നെ കാണേണ്ട ഒന്നാണ്. മുടിയുടെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്തമായ വഴികൾ ആശ്രയിക്കുന്നതാണ് അഭികാമ്യം. പാർശ്വഫലങ്ങൾ ഏറ്റവും കുറവുള്ള കെമിക്കലുകളുടെ അതിപ്രസരമില്ലാത്ത വസ്‌തുക്കൾ ഉപയോഗിച്ചുള്ളതായിരുന്നു പണ്ട് കാലത്തെ നമ്മുടെ കേശ സംരക്ഷണ രീതികൾ.

ഇന്ന് അവയൊക്കെ ഏറിയപങ്കും ഷാംപൂ, കണ്ടീഷണർ എന്നിങ്ങനെയുള്ള കെമിക്കലുകൾക്ക് വഴിമാറി. എങ്കിലും നമ്മുടെ മുടിയുടെ ആരോഗ്യം നിലനിർത്താൻ നിങ്ങളുടെ വീട്ടിലെ ചെറിയ വസ്‌തുക്കൾ വച്ച് പോലും സാധ്യമാണ്. കേവലം ഭക്ഷ്യ വസ്‌തുവായി കാണുന്ന മുട്ട മാത്രം മതി നിങ്ങളുടെ മുടി കൂടുതൽ കരുത്തേറിയതാവൻ എന്ന് പറഞ്ഞാൽ പലർക്കും വിശ്വാസമാവില്ല.
എന്നാൽ അതാണ് സത്യം. മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാണ് മുട്ട. ബയോട്ടിൻ, വിറ്റാമിൻ എ, ബി, ഡി, ഇ, കെ, സെലിനിയം, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെയുള്ള പോഷകങ്ങളുടെ കലവറ തന്നെയായ മുട്ട കൊണ്ടുള്ള മാസ്‌കുകൾ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
മുട്ട മാസ്‌കുകൾ മുടിക്ക് ഇങ്ങനെ ഉപയോഗിക്കാം
മുടി വരണ്ട് പോവാതിരിക്കാൻ അനുയോജ്യമായ ഒരു ഹെയർ മാസ്‌ക് ആണിത്. ഒരു ടേബിൾ സ്‌പൂൺ തേനിൽ ഒരു മുട്ട ചേർത്ത് നന്നായി യോജിപ്പിക്കണം. ഈ മിശ്രിതം തലയിൽ പുരട്ടി മസാജ് ചെയ്‌ത് നന്നായി തല കഴുകുക മാത്രം ചെയ്‌താൽ മതി. ഇത് നിങ്ങളുടെ മുടിക്ക് ആവശ്യമായ ഈർപ്പം നൽകാൻ സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മുടിക്ക് കരുത്ത് നൽകാൻ ആവശ്യമായ ഹെയർ മാസ്‌ക് ആണ് അടുത്തത്. ഒരു മുട്ട, ഒരു ടേബിൾ സ്‌പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്‌പൂൺ ഉലുവപ്പൊടി എന്നിവ യോജിപ്പിച്ച് തലയിൽ പുരട്ടി കഴുകി കളയുക. ഇത് നിങ്ങളുടെ മുടിയെ കൂടുതൽ ബലമുള്ളതാക്കും. വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഈ മാസ്‌ക് തയ്യാറാക്കാനും കഴിയും.
മുടിയുടെ അറ്റം പിളർന്ന് പോവുന്നത് തടയാനുള്ള മറ്റൊരു മാസ്‌ക് ആണിത്. ഒരു വാഴപ്പഴം, ഒരു മുട്ട, ഒരു ടീസ്‌പൂൺ ഒലിവ് ഓയിൽ എന്നിവയാണ് ഇതിനായി നമുക്ക് ആവശ്യമായുള്ളത്. ഇവ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തലയിലും മുടിയിലും പുരട്ടി നന്നായി കഴുകിയാൽ മാത്രം മതി. കുറഞ്ഞ ചിലവിൽ കൂടുതൽ ഫലം ഉറപ്പ്.
മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മറ്റൊരു മാസ്‌ക് ആണ് ഇനി പറയാൻ പോവുന്നത്. ഒരു മുട്ടയുടെ വെള്ള ഒരു ടീസ്‌പൂൺ ആവണക്കെണ്ണയുമായി യോജിപ്പിച്ച് മുടിയുടെ വേരിൽ പുരട്ടി നന്നായി കഴുകുന്നത് നിങ്ങളുടെ മുടിക്ക് ഏറ്റവും ഉത്തമമായ കാര്യമാണ്. ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി ലഭിക്കുവാൻ ഇത് നിങ്ങളെ സഹായിക്കും.












Click it and Unblock the Notifications