Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി ഇനി മൂടി വച്ച് നടക്കേണ്ട; ഈ നാല് ചെടികൾ വീട്ടിലുണ്ടോ? എങ്കിൽ പനങ്കുല പോലെ മുടി തഴച്ചുവളരും

മുടിയുടെ സൗന്ദര്യവും അതിന്റെ ആരോഗ്യവും ഒക്കെ എന്നും നമ്മളെ സംബന്ധിച്ച് പ്രധാനപ്പെട്ട വിഷയങ്ങളാണ്. അതിൽ നാം എപ്പോഴും കാര്യമായി ശ്രദ്ധ പതിപ്പിക്കാറുമുണ്ട്. എന്നാൽ നിങ്ങൾ കരുതുന്നത് പോലെ അതത്ര എളുപ്പവുമല്ല. പല കാര്യങ്ങൾ നമ്മുടെ മുടിയുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കേണ്ടതുണ്ട്.നല്ല രീതിയിൽ പരിചരണം നടത്തി വരികയാണെങ്കിൽ നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ടുപോവാൻ കഴിയും.

അല്ലെങ്കിൽ അത് ബുദ്ധിമുട്ടേറിയതും ചിലവേറിയതുമായ പ്രക്രിയയായി പിന്നീട് മാറും. പെട്ടെന്നുള്ള ഫലങ്ങൾക്ക് വേണ്ടി കെമിക്കലുകൾ ഉപയോഗിക്കുന്നത് മുടിയെ വല്ലാതെ ബാധിക്കുന്ന കാര്യമാണ്. അതിനാൽ പരമാവധി പ്രകൃതിദത്തമായ വസ്‌തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഇത് നടപ്പാക്കാൻ നാം ശ്രദ്ധിക്കുന്നത് നന്നാവും. അത്തരത്തിൽ നിങ്ങൾക്ക് മുടിയുടെ ആരോഗ്യത്തിന് ഗുണമാവുന്ന ചില ചെടികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

hairgrowthplantsnew

കറ്റാർവാഴ: മുടിക്കും ചർമ്മത്തിനും വേണ്ടിയുള്ള ഏറ്റവും വൈവിധ്യമാർന്നതും സാധാരണയായി ഉപയോഗിക്കുന്നതുമായ സസ്യങ്ങളിൽ ഒന്നാണ്കറ്റാർവാഴ. ഒട്ടേറെ കേശ സംരക്ഷണ ഗുണങ്ങളാൽ സമ്പന്നമാണ് ഇത്. ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജെൽ നേരിട്ട് ഉപയോഗിക്കുകയും മറ്റ് പ്രകൃതിദത്ത ചേരുവകളുമായി സംയോജിപ്പിച്ച് മുടിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യാം. കറ്റാർ വാഴ ജെല്ലിൽ ധാതുക്കൾ, ചെമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.

റോസ്മേരി: ആന്റി ബാക്റ്റീരിയൽ, ആന്റി ഓക്‌സിഡന്റ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ റോസ്മേരി മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതും ഗുണം ചെയ്യുന്നതുമായ സസ്യങ്ങളിൽ ഒന്നാണ്. ഇത് രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിൽ മന്ദഗതിയിലാക്കുന്നു, തലയോട്ടിയിലെ ഈർപ്പം നിലനിർത്തുന്നു.

ചെമ്പരത്തി: ഫ്ലേവനോയിഡുകളും അമിനോ ആസിഡുകളും കൊണ്ട് സമ്പന്നമായ, നല്ല പഴക്കമുള്ള ചെമ്പരത്തി പൂക്കളും ഇലകളും നിങ്ങളുടെ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുന്നു. ഈ അമിനോ ആസിഡുകൾ ഫോളിക്കിൾ കോശങ്ങൾക്ക് ചുറ്റും കെരാറ്റിൻ രൂപപ്പെടാൻ പ്രേരിപ്പിക്കുകയും യുവിബി രശ്‌മികളിൽ നിന്ന് നമ്മുടെ മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. താളിയായി ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്.

നെല്ലിക്ക: മുടി സംരക്ഷണത്തിന് ഏറ്റവും സമ്പുഷ്ടവും ജനപ്രിയവുമായ സസ്യങ്ങളിൽ ഒന്നായ നെല്ലിക്കയ്ക്ക് പലതരം ഔഷധ ഗുണങ്ങളുണ്ട്. ഇത് എണ്ണയായോ ഷാമ്പൂയായോ അസംസ്‌കൃതമായോ ഉപയോഗിക്കാം, ഇത് പ്രകൃതിദത്തമായ കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഇത് നമ്മുടെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+