മുടി പനങ്കുല പോലെ തഴച്ചുവളരും, പട്ട് പോലെ മൃദുലമാവും; റോസ്മേരി എണ്ണയുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ
മുടിയുടെ സൗന്ദര്യം സംരക്ഷിക്കുക എന്നത് എല്ലാവരുടെയും പ്രഥമ പരിഗണനയിൽ ഉള്ളൊരു കാര്യമായിരിക്കും. ചിലർക്കൊക്കെ മുടിയുടെ ഉള്ള് കുറയുമ്പോഴും അതിന്റെ നിറം മങ്ങുമ്പോഴും ഒക്കെ വല്ലാത്തൊരു ടെൻഷനാണ്. കാരണം നമ്മുടെ മുടിയുടെ സൗന്ദര്യം പലപ്പോഴും ആത്മവിശ്വാസത്തെ ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. അതിനാലാണ് മുടിയുടെ ആരോഗ്യം നിലനിർത്താൻ പല വഴികൾ നാം പരീക്ഷിക്കുന്നത്.
മുടിയുടെ ആരോഗ്യം നമ്മളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് നാം വലിയ വിലയും കൊടുക്കേണ്ടി വരാറുണ്ട്. ഉദാഹരണത്തിന് ജോലി ആവശ്യത്തിനായി നഗരങ്ങളിൽ കഴിയുന്നവരെ സംബന്ധിച്ച് അവർക്ക് പലപ്പോഴും ക്ളോറിൻ അടങ്ങിയ വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് മുടിക്ക് ദോഷകരമായി ബാധിക്കാറുണ്ട്.

എന്നാൽ ഇനി ഇത്തരം ടെൻഷനുകൾ ഒന്നും ഇല്ലാതെ യാതൊരു പാർശ്വഫലവും കൂടാതെ ഉപയോഗിക്കാൻ കഴിയുന്നൊരു എണ്ണയെ കുറിച്ചാണ് ഇന്ന് പറയുന്നത്. അതിലൂടെ നിങ്ങളുടെ മുടിയുടെ നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനും കൂടുതൽ സൗന്ദര്യം നിലനിർത്താനും സാധിക്കും എന്നതാണ് ഏറ്റവും പ്രധാന കാര്യം. റോസ്മേരി എണ്ണയാണ് മുടിയുടെ പ്രശ്‌നങ്ങൾക്ക് ഏറ്റവും ഉത്തമമായ ആ എണ്ണ.
നാം പണ്ടുമുതല്‍ തന്നെ കേട്ടുവരുന്ന ഒരു രീതിയാണ് ഓയിൽ മസാജ്. മുടി വളരാന്‍ സഹായിക്കുന്ന പലതരം എണ്ണകളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. അത്തരത്തിലുള്ള എണ്ണകളിൽ നമ്മുടെ മുടിയെ പുതിയ രൂപത്തിലേക്ക് എത്തിക്കാനും അതിന്റെ പ്രശ്‌നങ്ങൾ പൂർണമായും അകറ്റാനും സഹായിക്കുന്ന ഒന്നാണ് റോസ്മേരി എണ്ണ എന്ന വസ്‌തു.
നിങ്ങളുടെ മുടി തഴച്ചുവളരാന്‍ സഹായിക്കുന്ന ഒന്നാണ് റോസ്‌മേരി ഓയില്‍. കൂടാതെ മുടിയുടെ മൃദുത്വം കൂട്ടാനും നല്ല തിളക്കം വരാനും ഒക്കെ ഈ എണ്ണ നിങ്ങളെ നല്ല രീതിയിൽ സഹായിക്കും. റോസ്‌മേരി എന്ന സസ്യത്തില്‍ നിന്നും എടുക്കുന്ന ഓയിലായത് കൊണ്ടാണ് അതിന് ഈ പേര് നൽകിയിരിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്.
ഇത് നേരിട്ട് തലയിൽ തേക്കുന്നതിനേക്കാൾ മറ്റെന്തെങ്കിലും മരുന്നുകൾക്ക് ഒപ്പം ചേർത്ത് ഉപയോഗിക്കുന്നതാവും നല്ലത്. അല്ലെങ്കിൽ ഒരു ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണ എടുത്ത് ഇതില്‍ 5-6 തുള്ളി റോസ്‌മേരി ഓയില്‍ ചേര്‍ക്കാവുന്നതാണ്. ഇതേ രീതിയില്‍ നിങ്ങൾക്ക് തലയിൽ പുരട്ടാം. റോസ്‌മേരി ഓയില്‍ നേരിട്ട് ചൂടാക്കരുത്, പകരം ഡബിള്‍ ബോയില്‍ രീതിയിൽ മാത്രമേ ചൂടാക്കാവൂ.
കൂടാതെ നെറ്റികയറലിനും ഇത് അത്യുത്തമമാണ്. സാധാരണ ഓയില്‍ തേയ്ക്കുന്നത് പോലെ തലയിൽ പുരട്ടി മസാജ് ചെയ്‌ത ശേഷം ഒരു നിശ്ചിത സമയം കഴിഞ്ഞാൽ പിന്നീട് ഹെര്‍ബര്‍ ഷാംപൂവോ താളിയോ വച്ച് ഇത് കഴുകിക്കളയാം. മുടിക്കായ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഫംഗല്‍ ബാധകള്‍ക്കുമെല്ലാം റോസ്മേരി എന്ന ഗുണം എറെ ചെയ്യും.
കൂടാതെ നിങ്ങളുടെ മുടിയുടെ വളർച്ച കൂട്ടാനും അതിലുപരി നല്ല പട്ട് പോലെ തിളങ്ങാനും മിനുസമുള്ളതാവനും റോസ്മേരി ഓയിൽ ഫലപ്രദമാണ്. ഇതിന് പുറമേ ഹെയർ സ്പ്രേ എന്ന നിലയിലും റോസ്മേരിയെ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അങ്ങനെ ഉപയോഗിച്ചാലും നല്ല ഗുണങ്ങൾ നിങ്ങൾക്ക് ലഭ്യമാവും.












Click it and Unblock the Notifications