മുടിയുടെ തിളക്കവും കട്ടിയും ഒക്കെ കൂടാൻ ഇത് മാത്രം മതിയെന്നോ? സത്യമാണ്, ഈ ജ്യൂസുകൾ സഹായിക്കും!
ശരിക്കും പറഞ്ഞാൽ പലരും മുടിയെ പുറമേ നിന്ന് ഭംഗിയാക്കാനും പരിപാലിക്കാനും ഒക്കെയാണ് കൂടുതലായി ശ്രമിക്കാറുള്ളത്. യഥാർത്ഥത്തിൽ മുടിയുടെ സംരക്ഷണത്തിൽ ഭക്ഷണത്തിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. ശരിയായ പോഷകങ്ങൾ ഉൾപ്പെടുത്തിയ സമീകൃതമായ ഭക്ഷണക്രമം മെച്ചപ്പെട്ട മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വഴിയൊരുക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ബുദ്ധിമുട്ടുക നമ്മൾ തന്നെയാവും.
കാരണം അനാവശ്യ മരുന്നുകൾ ഒക്കെ വാരി തേച്ചത് കൊണ്ട് ഒരിക്കലും മുടിക്ക് ഗുണകരമായ മാറ്റം ഉണ്ടാവണമെന്നില്ല. അതിനായി ശരിക്കും നമ്മുടെ മുടിക്ക് ഏറ്റവും അനുയോജ്യമായത് എന്തൊക്കെയെന്ന് നോക്കണം. കൂടാതെ പാർശ്വഫലങ്ങൾ അധികമായില്ലാത്ത നാടൻ വഴികൾ പരീക്ഷിക്കാനും ശ്രമിക്കേണം. ഇല്ലെങ്കിൽ അത് പിന്നീട് വലിയ വെല്ലുവിളിയായി മാറും. അത്തരത്തിൽ മുടിയുടെ ആരോഗ്യത്തിന് നല്ല ഒരു കാര്യമുണ്ട്.

ഭക്ഷണ കാര്യത്തെ കുറിച്ച് നേരത്തെ പറഞ്ഞല്ലോ, അതുമായി ബന്ധപ്പെട്ടത് തന്നെയാണ് ഇതും. ചില ജ്യൂസുകൾ കുടിച്ചാൽ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പടുമെന്ന ഉറപ്പാണ്. അത്തരം ജ്യൂസുകൾ പതിവാക്കുന്നതിലൂടെ നിങ്ങൾക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും മുടിയെ പൂർവാധികം നല്ല നിലയിൽ എത്തിക്കാനും സാധിക്കും. ആ ജ്യൂസുകൾ ഏതൊക്കെയാണെന്നും അവയുടെ ഗുണങ്ങൾ എന്തൊക്കെയെന്നും നോക്കാം.
കക്കിരി ജ്യൂസ്: ഒരുപാട് പോഷക ഗുണങ്ങളുള്ള ഒന്നാണിത്. കക്കിരിക്ക നീര് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്‌ടമാണ്, മുടിയുടെ ഫോളിക്കിളുകളെ പോഷിപ്പിക്കുകയും ആരോഗ്യമുള്ള മുടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാനം ഗുണം. കക്കിരി, പുതിനയില, ഒരു പിഴിഞ്ഞ നാരങ്ങ നീര് എന്നിവയുമായി കലർത്തി കുടിക്കുന്നത് മുടിയുടെ ജലാംശത്തിനും ആരോഗ്യത്തിനും ഉത്തമമാണ്.
നെല്ലിക്ക ജ്യൂസ്: വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക നീര്, ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്‌സിഡന്റായാണ് കണക്കാക്കുന്നത് അതുകൊണ്ട് തന്നെ കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുകയും പുതിയ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒന്നാണിത്.
ഇത് തയ്യാറാക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. ഇതിനായി നെല്ലിക്ക നീരിലേക്ക് അൽപ്പം തേനും വെള്ളവും ചേർത്താൽ മാത്രം മതി.
ബീറ്റ്റൂട്ട് ജ്യൂസ്: നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് ഗണ്യമായി വർധിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും കഴിയുന്ന മറ്റൊരു പ്രധാന കൂട്ടാണ് ബീറ്റ്റൂട്ട്. ഈ ജ്യൂസിനായി ചെത്തിയ ബീറ്റ്റൂട്ട്, ആപ്പിൾ, ഇഞ്ചി എന്നിവ ഒരുമിച്ച് ചേർത്താൽ മാത്രം മതിയാവും. മുടിക്ക് മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിൽ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കും.
സ്‌പിനാച്ച് ജ്യൂസ്: ഇതിൽ ഇരുമ്പ് മാത്രമല്ല, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ചെമ്പ് തുടങ്ങിയ പ്രധാന പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇതിനായി സ്‌പിനാച്ചിനൊപ്പം എന്തെങ്കിലും മധുരമുള്ള പഴം കൂടി ചേർത്ത് ജ്യൂസ് തയ്യാറാക്കാം. അങ്ങനെ ഇതിന്റെ രുചിയിൽ മാറ്റം വരുത്താവുന്നതാണ്. അല്ലാതെയും നിങ്ങൾക്ക് കുടിക്കാം.
സ്ട്രോബെറി ജ്യൂസ്: ഇതിൽ ഫോളേറ്റ്, വിറ്റാമിൻ സി, മാംഗനീസ്, ബയോട്ടിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മുടിയുടെ ആരോഗ്യത്തിന് ഇത് തികച്ചും അനുയോജ്യമാണ്. ഇതിന്റെ ഗുണങ്ങൾ മുടിയുടെ സൗന്ദര്യം വർധിപ്പിക്കുന്നതിന് ഒപ്പം തന്നെ അതിന്റെ ആരോഗ്യത്തെയും ഉയർത്തുകയാണ് ചെയ്യുന്നത്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications