Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയുടെ വളർച്ച ഹൈസ്‌പീഡ്‌ ആവണോ? ഈ സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ, ഏതൊക്കെ?

നിങ്ങളുടെ മുടിയുടെ ആരോഗ്യം പരിപാലിക്കേണ്ടത് ശരിക്കും നിങ്ങളുടെ കടമയാണ്. കാരണം മുടി എന്നത് പലർക്കും അവരുടെ ഐഡന്റിറ്റി തന്നെയാണ്. മുഖ സൗന്ദര്യവും ശരീരത്തിന്റെ ആകാരവും മാത്രമല്ല മൊത്തത്തിലുള്ള കാഴ്‌ചയെ സ്വാധീനിക്കുന്നതിൽ മുടിയുടെ പങ്കും ചെറുതല്ല. അതിനർത്ഥം മുടിയെന്നത് എല്ലാവരെയും സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്നതാണ്. അതിനാൽ എല്ലായ്‌പ്പോഴും, ഏത് സാഹചര്യത്തിലും നാം മുടിയെ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്.

ചിലർക്കൊക്കെ പാരമ്പര്യമായ ചില പ്രശ്‌നങ്ങളായി പൊതുവെ മുടിയുടെ ഉള്ള് കുറവ്, കട്ടി ഒട്ടുമില്ലായ്‌മ, തിളക്കം ഇല്ലാത്തത്, വളർച്ച കുറവ് എന്നിവയും കഷണ്ടി പോലെയുള്ള അവസ്ഥകളും സ്വാഭാവികമായി വന്നു ചേരാറുണ്ട്. എന്നാൽ അതിനൊക്കെയും നാം ആദ്യം പരീക്ഷിക്കുക കെമിക്കലുകൾ ധാരാളമായി ഉൾപ്പെട്ടിരിക്കുന്ന അലോപ്പതി മരുന്നുകൾ ആയിരിക്കും. രോഗാവസ്ഥ എന്ന നിലയിൽ അതിനെ നോക്കി കാണുകയും ചികിത്സിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.

foodhair

എങ്കിലും ചിലതിനൊക്കെ ഈ ചികിത്സകൾ ബാഹ്യ ഫലങ്ങൾ ആയിരിക്കും ഉണ്ടാക്കുക. അങ്ങനെ വരുമ്പോൾ അതിനോട് ചിലർക്കെങ്കിലും മടി തോന്നാറുണ്ട്. പിന്നെ എന്താണ് ഇതിന് തക്കതായ ഒരു പോംവഴി എന്ന ചോദ്യം പ്രസക്തമാണ്. മുടിയുടെ പല പ്രശ്‌നങ്ങൾക്കും നിങ്ങൾ കരുതുന്നത് പോലെ യാതൊരു വിധത്തിലുള്ള മരുന്നുകളും ഫലിക്കാതെ വരുന്ന സാഹചര്യവും, വളരെ ചുരുക്കം പേരിൽ നാം കണ്ടു വരാറുണ്ട്.

അത്തരം ആളുകളെ സംബന്ധിച്ച് ഏറ്റവും നല്ല വഴി ഭക്ഷണ ക്രമീകരണത്തിലൂടെ മുടി നേരിടുന്ന ബുദ്ധിമുട്ടുകളെ, അല്ലെങ്കിൽ ന്യൂനതകളെ പരിഹരിക്കുക എന്നതാണ്. സാധാരണയായി നാം കഴിക്കുന്ന ഭക്ഷണങ്ങൾക്ക് ഒപ്പം വേണമെങ്കിൽ സൂപ്പർ ഫുഡ് എന്ന് വിളിക്കാവുന്ന ഇവ കൂടി ചേർത്താൽ നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടും. എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഇത്തരം ഘടകങ്ങളെന്ന് നമുക്ക് നോക്കാം.

മുട്ട: ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നതും ശക്തവുമായ സൂപ്പർഫുഡുകളിലൊന്നാണ് മുട്ടയെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്. വർധിച്ച കൊളാജൻ സിന്തസിസ് നിങ്ങളുടെ മുടിയുടെ ശക്തി മെച്ചപ്പെടുത്തുകയും മുടി കട്ടിയുള്ളതും ആരോഗ്യകരവുമാക്കി മാറ്റുന്നു. അതിനാൽ പതിവായി മുട്ട കഴിക്കുന്നത് മുടിയെ കരുത്തുറ്റതാക്കും.

ഇലക്കറികൾ: ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു സൂപ്പർഫുഡാണ്, ഇവയ്ക്ക് അത്രയധികം പ്രത്യേകതകളുണ്ട്. ഇവയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കരോട്ടിൻ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് അത്യാവശ്യമായ ഘടകങ്ങളാണ്. അതിനാൽ തന്നെ ഇലക്കറികൾ ധാരാളമായി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കും.

വിത്തുകളും നട്‌സും: മൂന്നാമത്തെ സൂപ്പർഫുഡ് വിഭാഗം വിത്തുകളും നട്‌സുകളുമാണ്. സൂര്യകാന്തി, മത്തങ്ങ, ചിയ, ചണവിത്ത് തുടങ്ങിയ പല തരം വിത്തുകൾ നിങ്ങൾക്ക് ഭക്ഷണത്തിൽ ചേർക്കാം. ഇവയിൽ സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം നിങ്ങളുടെ മുടി ശക്തവും തിളക്കമുള്ളതും ആരോഗ്യകരവുമാക്കാൻ സഹായിക്കുന്നവയാണ്, അല്ലാതെയും ശരീരത്തിന് ഗുണകരമായ ഭക്ഷ്യ വസ്‌തുക്കളാണ്.

കാരറ്റ്: മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഉതകുന്ന മറ്റൊരു സൂപ്പർഫുഡ് കാരറ്റ് ആണ്. പലർക്കും ഇത് അറിയില്ല, പക്ഷേ കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ മുടി ആരോഗ്യകരവും തിളക്കമുള്ളതും മിനുസമുള്ളതും ആക്കാനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാർഗങ്ങളിൽ ഒന്നാണെന്ന് പറയുന്നതാവും ശരി. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളാണ് ഇത്തരമൊരു കാര്യത്തിലേക്ക് അതിനെ സഹായിക്കുന്നത്. അതല്ലാതെ കാരറ്റ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+