Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലെ കഞ്ഞിവെള്ളം വെറുതെ കളയല്ലേ; മുടിയ്ക്ക് ഏറ്റവും ഉത്തമം, ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചുവളരും

മുടിയുടെ സൗന്ദര്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതിനായി ഏതറ്റം വരെയും പോവാറുണ്ട്. എങ്കിലും പരമാവധി ഹാനികരമായ കെമിക്കലുകളുടെ ഉപയോഗത്തിൽ നിന്ന് മാറി നിന്നുകൊണ്ട് പ്രകൃതിദത്തമായ വഴികൾ പരീക്ഷിക്കാൻ തന്നെയാവും കൂടുതൽ പേരും ആഗ്രഹിക്കുക. അത്തരത്തിൽ മുടിയുടെ സംരക്ഷണം ഏറ്റവും കുറഞ്ഞ ചിലവിൽ, ഏറ്റവും ഫലപ്രദമായി നടത്താൻ നമ്മളുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്‌തുക്കൾ മാത്രം മതിയാകും.

നാടൻ ആയുർവേദ മരുന്നുകൾ മുതൽ വിവിധ തരത്തിലുള്ള ഭക്ഷണ ക്രമീകരണങ്ങളിലൂടെ വരെ നിങ്ങൾക്ക് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ഇതിനായി ഒരുപാട് പണം മുടക്കുകയോ സമയം നഷ്‌ടപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. അത്തരത്തിൽ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ ഒരു വസ്‌തുവിനെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്. നമ്മുടെയൊക്കെ വീടുകളിൽ സുലഭമായ കഞ്ഞിവെള്ളമാണ് ഇത്.

hairfallissue

കഞ്ഞിവെള്ളം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നന്നായി പരിപോഷിപ്പിക്കുന്ന വസ്‌തുക്കളിൽ ഒന്നാണ്, അതും തികച്ചും പ്രകൃതിദത്തമായ രീതിയിലൂടെ. നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷണം നൽകാൻ ഉത്തമമാണ് കഞ്ഞിവെള്ളം. ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയതിനാൽ തന്നെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ നിങ്ങളുടെ മുടി കൂടുതൽ മികച്ചതാവും എന്ന കാര്യത്തിൽ തർക്കം വേണ്ട.

പ്രധാനമായും അഞ്ച് ഗുണങ്ങളാണ് ഇത് മുടിക്ക് നൽകുന്നത്. ഇത് നിങ്ങളുടെ മുടിയുടെ ശക്തി വർധിപ്പിക്കും, കാരണം കഞ്ഞിവെള്ളത്തിൽ ധാരാളമായി അമിനോ ആസിഡുകളും മറ്റും അടങ്ങിയിട്ടുണ്ട്. മുടി പൊട്ടിപോവുന്നത് തടയാൻ ഇതിലൂടെ സാധിക്കും. രണ്ടാമതായി മുടി വളരുന്നതിന് ഇത് സഹായിക്കും. ഇനോസൈറ്റോൾ പോലെയുള്ളവയുടെ സാന്നിധ്യം മുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്.

മൂന്നാമതായി നിങ്ങളുടെ മുടിയുടെ തിളക്കം വർധിക്കുകയും വഴക്കമുള്ളതാവുകയും ചെയ്യും. കൂടാതെ നാലാമത്തെ ഗുണമായി കണക്കാക്കുന്നത് മുടിയുടെ മറ്റ് ബുദ്ധിമുട്ടുകൾ തടയുന്നു എന്നതാണ്. ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ മറ്റ് പ്രശ്‌നങ്ങളെ പൂർണമായും ഇല്ലാതാക്കുന്നു. അഞ്ചാമതായി നിങ്ങളുടെ തലയോട്ടി ഇപ്പോഴും ഈർപ്പമുള്ളതായി നിൽക്കാൻ കഞ്ഞിവെള്ളം സഹായിക്കും, ഇത് താരൻ പോലെയുള്ളവയെ തടയും.

കഞ്ഞിവെള്ളം എങ്ങനെ ഉപയോഗിക്കണം?

കഞ്ഞി വെള്ളവും സവാളയുടെ നീരും ചേർത്ത് തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഈ രീതിയിലൂടെ മുടി കൊഴിച്ചിൽ നന്നായി തടയാൻ കഴിയും. മുടി പൊട്ടുന്നത് കുറയാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. കൂടാതെ അൽ‌പം കഞ്ഞി വെള്ളത്തിൽ ഓറഞ്ചിന്റെ തൊലി പൊടിച്ചത് നന്നായി യോജിപ്പിച്ച് മുടിയിൽ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. എണ്ണമയവും താരനും പമ്പ കടക്കാൻ ഇത് സഹായിക്കും.

ഗ്രീൻ ടീയിൽ അൽപം കഞ്ഞി വെള്ളം ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുകയാണെങ്കിൽ മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പെട്ടെന്ന് പൊട്ടിപ്പോവുന്ന, കട്ടിയില്ലാത്ത മുടിയുള്ള ആളുകളുടെ മുടിയുടെ ആയുസ് വർധിക്കും. അതുകൊണ്ട് തന്നെ അടുക്കളയിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടിയുടെ ഒട്ടുമിക്ക എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+