മുടിയ്ക്ക് നല്ലത് മാത്രം വരുത്തണേ...; പ്രാർത്ഥന മാത്രം പോരാ, ഈ വഴികൾ പരീക്ഷിക്കാം, നല്ല ഓയിലുകൾ ഇതാ
മുടിയുടെ ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യം കൊടുക്കുന്ന ആളുകളാണ് നമ്മുടെ നാട്ടിലുള്ളത്. പ്രത്യേകിച്ച് ചെറുപ്പക്കാർ, ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നു. മുഖ സൗന്ദര്യത്തിൽ മുടി വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് നോക്കിയാൽ നമുക്ക് തന്നെ മനസിലാവും. അങ്ങനെ ഉള്ളപ്പോൾ പിന്നെ മുടിയുടെ കാര്യത്തിൽ ആരും വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് ഓർത്തോളൂ. അതിനായി അവർ ഏതറ്റം വരെയും പോവുമെന്നതാണ് പ്രധാന കാര്യം.
മുടിയെ സംബന്ധിച്ച് നിലനിൽക്കുന്ന പ്രധാന ആശങ്ക കൊഴിച്ചിലും അകാല നരയുമൊക്കെയാണ്. അത് കൂടാതെ താരൻ പോലെയുള്ള ബുദ്ധിമുട്ടുകൾ വേറെയുമുണ്ട്. ഒട്ടേറെ പ്രശ്‌നങ്ങൾ മുടിയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. ചെറുപ്പക്കാരുടെ ജീവിത ശൈലി ഉൾപ്പെടെയുള്ളവ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു എന്നതാണ് യാഥാർഥ്യം. മാത്രമല്ല ഇപ്പോഴത്തെ ജോലി രീതികളും മുടിയെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്.

ഇനി അത്തരം പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ ഒരു കാരണവശാലും ടെൻഷൻ വേണ്ട. അത്തരക്കാർക്കായി നല്ല മാറ്റങ്ങൾ വരാൻ ആവശ്യമായ ചില പൊടിക്കൈകൾ നമ്മുടെ വീടുകളിൽ തന്നെയുണ്ട് എന്നതാണ് യാഥാർഥ്യം. അതിനായി ചില നല്ല ഓയിലുകൾ മാത്രം ഉപയോഗിച്ചാൽ മതിയാവും. അത്തരത്തിൽ ചില ഓയിലുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
കറ്റാർ വാഴയും വെളിച്ചെണ്ണയും
2 ടേബിൾസ്‌പൂൺ കറ്റാർ വാഴ ജെൽ, 1 ടേബിൾസ്‌പൂൺ വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം തലയോട്ടിയിലെ ചർമ്മത്തിന് കൂടുതൽ ഉത്തേജനം നൽകുന്നതിനായി മൂന്നോ നാലോ തുള്ളി റോസ്മേരി എണ്ണയും ചേർത്താൽ മതി. കറ്റാർ വാഴ വെളിച്ചെണ്ണയിൽ കലർത്തുന്നത് മുടിക്ക് പല വിധത്തിൽ ഗുണം ചെയ്യുമെന്ന് തെളിഞ്ഞിട്ടുള്ള കാര്യമാണ്.
താരൻ ഉണ്ടെങ്കിൽ ഈ കോമ്പിനേഷൻ മികച്ചതാണ്. കാരണം ഇത് താരന് കാരണമാകുന്ന ഫംഗസിനെ ചെറുക്കുകയും തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കുകയും ചെയ്യും. അതിനാൽ തന്നെ നിങ്ങളുടെ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ് കറ്റാർവാഴയും വെളിച്ചെണ്ണയും മാത്രം മതിയാവും.
ഗ്രീൻ ടീയും കറ്റാർ വാഴയും
ഉണ്ടാക്കിയ ശേഷം നന്നായി തണുപ്പിച്ച ഗ്രീൻ ടീ കാൽ കപ്പ്, 2 ടേബിൾസ്‌പൂൺ കറ്റാർ വാഴ ജെൽ, 1 ടീസ്‌പൂൺ തേൻ എന്നിവയാണ് ഈ ഓയിലിനായി ആകെ വേണ്ടത്. ഈ മിശ്രിതം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ശരിക്കും സ്വാധീനിക്കും എന്നതാണ് പ്രത്യേകത. സാധാരണ ഓയിലുകളിൽ നിന്ന് വ്യത്യസ്‌തമാക്കുന്ന ചില ഗുണഗണങ്ങൾ ഇതിനുണ്ട്.
മുടികൊഴിച്ചിൽ തടയുന്ന കാറ്റെച്ചിനുകൾ അടങ്ങിയ ഗ്രീൻ ടീ മുടികൊഴിച്ചിലിന് കാരണമാകുന്ന ഡൈഹൈഡ്രോട്ടെസ്‌റ്റോസ്‌റ്റിറോൺ അളവ് കുറയ്ക്കുന്നു. അതിനാൽ തന്നെ ഇത് മുടിയ്ക്ക് വളരെ ഫലപ്രദമാണ്. കൂടാതെ കറ്റാർവാഴയുടെ ഗുണങ്ങൾ വളരെയധികമാണ്. മുടിയുടെ ആർദ്രത വർധിപ്പിക്കാനും ഏറ്റവുമധികം കറ്റാർവാഴ സഹായിക്കും.
ചെമ്പരത്തിയും ഒലിവ് ഓയിലും
4-5 ചെമ്പരത്തി ഇതളുകൾ, നന്നായി കഴുകി പൊടിച്ച് പേസ്‌റ്റ് രൂപത്തിലാക്കുക, 2 ടേബിൾസ്‌പൂൺ ഒലിവ് ഓയിൽ എന്നിവ മാത്രം മതിയാകും ഇതിന്. ഇവയ്ക്ക് പ്രകൃതിദത്തമായ ഒട്ടേറെ സവിശേഷതകളുണ്ട്.
മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, ഫോളിക്കിളുകൾ ശക്തിപ്പെടുത്തുക, താരൻ, മുടി കൊഴിച്ചിൽ എന്നിവ പരിഹരിക്കുക തുടങ്ങിയ നിരവധി ഗുണങ്ങൾ ചെമ്പരത്തിയ്ക്കുണ്ട്. മുടിക്ക് ആരോഗ്യവും തിളക്കവും നൽകാൻ ചെമ്പരത്തിക്ക് കഴിയും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications