താരനേ വിട, കൊഴിച്ചിലേ വിട..; ഇനി മുടി പാറിപറക്കും, ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിക്കൂ, ഗുണങ്ങൾ അറിയാം
ഇപ്പോഴത്തെ തലമുറ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്ന് മുടിയുമായി ബന്ധപ്പെട്ടുള്ളതാണ്. തിരക്കേറിയ ജീവിത ശൈലിയും ഫാസ്‌റ്റ് ഫുഡ് ഭക്ഷണങ്ങളും ഒക്കെയായി അവരുടെ തലമുടിക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് താരന്റെ പ്രശ്‌നവും അതുമൂലം ഉണ്ടാവുന്ന മുടി കൊഴിച്ചിലും. ഇവയാണ് പലപ്പോഴും ചെറുപ്പക്കാരെ കൂടുതൽ പ്രായമുള്ളവരായി തോന്നിക്കുന്ന പ്രധാന ഘടകങ്ങൾ.
എന്നാൽ ഇവയ്ക്ക് പൂർണമായ പരിഹാരങ്ങൾ എന്ന നിലയിൽ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഓരോരുത്തരുടെയും ശരീര ഘടനയും മറ്റും അനുസരിച്ച് ഉപയോഗിക്കേണ്ട മരുന്നുകൾ ആയാലും മറ്റ് ചികിത്സാ രീതികൾ ആണെങ്കിലും വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും തലമുടി പോലെയുള്ളവയ്ക്ക് പരമാവധി പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ വേണം നമ്മൾ എപ്പോഴും പ്രശ്‌ന പരിഹാരം കണ്ടെത്താൻ. അല്ലെങ്കിൽ അവ പാർശ്വ ഫലങ്ങൾ വരുത്തിവയ്ക്കും.

അതിനായി നാം ഏറ്റവും നല്ല ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കേണ്ടതാണ്. നമ്മുടെ നാട്ടിൻ പുറങ്ങളിൽ തന്നെ ലഭിക്കുന്നതും അതിലുപരി മറ്റ് പാർശ്വ ഫലങ്ങൾ ഇല്ലാത്തതുമായ ചില വഴികൾ നിങ്ങളുടെ തലമുടിയിൽ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിലുള്ള ഏറ്റവും മികച്ച ചില മാർഗങ്ങൾ നമുക്ക് പരിചയപ്പെടാം.
ടീ ട്രീ ഓയിൽ: താരനുള്ള ശക്തമായ പ്രതിവിധിയാണ് ഇത്. ഇവയുടെ ആന്റി ഫംഗൽ, ആൻറി ബാക്റ്റീരിയൽ ഗുണങ്ങൾ അതിന് സഹായിക്കുന്നു. ഈ പ്രകൃതിദത്ത എണ്ണ മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കാനും സഹായിക്കുന്നു. ഇതിന്റെ ഉപയോഗം പൂർണമായും താരനെ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ മുടി വളർച്ച വേഗത്തിലാക്കാനും തിളക്കം നൽകാനും കഴിയും.
വെളിച്ചെണ്ണ: വെളിച്ചെണ്ണ തലയോട്ടിക്ക് ഈർപ്പവും പോഷണവും നൽകാൻ സഹായിക്കുന്നതിനാൽ താരൻ ശമിപ്പിക്കുന്ന ഒരു ഉത്തമ പരിഹാരമാണ്. ഇതിനുള്ള വഴി വളരെ എളുപ്പമാണ്. വെളിച്ചെണ്ണ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുക, ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും വയ്ക്കുക. പിന്നെ സാധാരണ വെള്ളത്തിൽ കഴുകിയാൽ മാത്രം മതിയാകും.
കറ്റാർ വാഴ: മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒരു ചെടിയാണിത്. കറ്റാർ വാഴ ജെൽ താരനുള്ള പ്രകൃതിദത്ത പരിഹാരമാണ്. ഇത് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളോട് കൂടിയ ഒന്നാണ്. മാത്രമല്ല ഇതിലെ ആന്റി ഫംഗൽ സംയുക്തങ്ങൾ യീസ്‌റ്റ് വളർച്ചയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ തലയിലെ ചൊറിച്ചിലിനും മുടി കൊഴിച്ചിലിനും പരിഹരമാവുന്നു.
തൈര്: വീട്ടിൽ സുലഭമായി കിട്ടുന്ന തൈരിന്റെ ആന്റിഫംഗൽ, ആന്റി ബാക്‌ടീരിയൽ ഗുണങ്ങൾ ചൊറിച്ചിൽ ശമിപ്പിക്കുമ്പോൾ താരൻ അടരുകളെ നീക്കംചെയ്യാൻ സഹായിക്കുന്നു. പരമാവധി നാടൻ തൈര് തന്നെ തലയിൽ തേയ്ക്കാൻ ശ്രമിക്കുക, ചെറുനാരങ്ങ നീര് കൂടി മിശ്രിതമാക്കി വേണം ഇത് തലയിൽ ഉപയോഗിക്കാൻ. തലയോട്ടിക്ക് ഈർപ്പവും പോഷണവും നൽകുന്ന തൈര് താരനുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണ്.












Click it and Unblock the Notifications