Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിക്കൊഴിച്ചില്‍ വില്ലനായോ? രണ്ട് നുള്ള് ചീര കൊണ്ട് മാറ്റിയെടുക്കാം; മുടിയെ മുട്ടറ്റം വളര്‍ത്തും

അകാലത്തില്‍ മുടിക്കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? തീര്‍ച്ചയായും നല്ലൊരു വിഭാഗം യുവാക്കളും ഈ പ്രശ്‌നത്തെ നേരിടുനനവരാണ്. അതുപോലെ സ്ത്രീകളിലും ഉണ്ട് ഈ പ്രശ്‌നം. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. താരന്‍ മുടിക്കൊഴിച്ചിലിന് പ്രധാന കാരണക്കാരനാണ്. ഇവ നമ്മള്‍ എങ്ങനെ മുടിയെ വൃത്തിയോടെ കൊണ്ടുനടക്കുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്.

തീര്‍ച്ചയായും മലിനീകരണം അടക്കമുള്ള മുടിയുടെ വേരുകളെ ദുര്‍ബലമാക്കും. അത് ശിരോചര്‍മത്തില്‍ ഇവയ്ക്ക് വളരാന്‍ സാധിക്കാത്തത് കൊണ്ടാണ് സംഭവിക്കുന്നത്. മുടിയുടെ ആരോഗ്യത്തെ പക്ഷേ നമുക്ക് മെച്ചപ്പെടുത്താനാവും. ഇവയെ സൂപ്പര്‍ ഫുഡുകള്‍ എന്നാണ് വിശേഷിപ്പിക്കുക. അതെന്തൊക്കെയാണെന്ന് നോക്കാം.

spinach-benefits

ചീര അസാധ്യമായ ഒരു പച്ചക്കറിയാണ്. ഇവ ഇല വിഭാഗത്തില്‍ വരുന്നവയാണ്. നമുക്ക് എളുപ്പത്തില്‍ വിപണിയില്‍ വാങ്ങാന്‍ സാധിക്കുന്നവയാണിത്. ഇത് നിങ്ങളുടെ ഹെല്‍ത്തി ഡയറ്റിന്റെ ഭാഗമാക്കിയാല്‍ അത്ഭുതകരമായ രീതിയില്‍ മുടി വളരും. മുടിക്കൊഴിച്ചിലിനെ പൂര്‍ണമായും തടയാനും ഇവയ്ക്ക് സാധിക്കും. ചീരയില്‍ ഇരുമ്പും വിറ്റാമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയാണ് നമ്മുടെ മുടി വളര്‍ച്ചയ്ക്ക് സഹായിക്കും.

ബയോട്ടിനും ചീരയില്‍ ധാരാളമുണ്ട്. വിറ്റാമിന്‍ ബി7 ആണ് ബയോട്ടിനായി അറിയപ്പെടുന്നത്. നമ്മുടെ മുടിക്ക് മാത്രമല്ല ചര്‍മത്തിന് അടക്കം ഇവ ആരോഗ്യകരമായ രീതിയില്‍ ഗുണം ചെയ്യും. ചീരയില്‍ വലിയ അളവില്‍ ബയോട്ടിനുണ്ട്. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിനുകള്‍ ഇവ കഴിക്കുന്നതിലൂടെ ലഭിക്കും. ധാതുക്കളും ശരീരത്തിലേക്ക് എത്തും. വേഗത്തില്‍ ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കും.

നട്‌സ് അതുപോലെ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഇവ നിത്യേന കഴിക്കണം. എന്നാല്‍ അമിതമായി കഴിക്കേണ്ടതില്ല. ബദാമുകളും വാല്‍നട്ടുകളുമാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. നിത്യേന രണ്ട് കഷ്ണം ബദാമും വാല്‍നട്ടുകളുമെല്ലാം കഴിക്കുന്നത് മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുക.

കാരണം വിറ്റാമിന്‍ ഇ, ബി എന്നിവയുടെ വലിയൊരു കലവറയാണ് നട്‌സുകള്‍. ഒമേഗ ത്രീ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ നമ്മുടെ മുടിയുടെ വേരുകള്‍ ആഴത്തിലിറങ്ങാന്‍ സഹായിക്കും. അതിലൂടെ കരുത്തേറിയ മുടി നമുക്ക് ലഭിക്കും. ഇതിലൂടെ മുടിക്കൊഴിച്ചില്‍ കുറച്ച് കൊണ്ടുവരാന്‍ നമുക്ക് സാധിക്കും.

വളരെ ഓര്‍ഗാനിക്കായ മറ്റൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഇത് തീര്‍ച്ചയായും നമ്മള്‍ വീടുകളില്‍ ഇടയ്ക്കിടെ ഉപയോഗിക്കുന്നുണ്ട്. ഇനി ഇത് ഡയറ്റിന്റെ ഭാഗമാക്കുക. ഇവയില്‍ ബേറ്റ കരോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിന്‍ എയായി മാരുന്നു. നമ്മുടെ ശിരോചര്‍മത്തെ ആരോഗ്യത്തോടെയും ഏറ്റവും ശുചിത്വത്തോടെയും ഇരിക്കാന്‍ ഇവ സഹായിക്കും.

അതിലൂടെ മുടിയുടെ വളര്‍ച്ച വേഗത്തില്‍ സാധ്യമാകും. ഇതിനൊപ്പം തന്നെ ഇനി മുതല്‍ കൃത്യമായി മുടി വൃത്തിയാക്കുകയും വേണം. അതിനായി വളരെ മൃദുവായിട്ടുള്ള ഷാംപൂ തന്നെ ഉപയോഗിക്കുക. ഹെയര്‍ മസാജിങുകളും നല്ലതാണ്. ഇവയെല്ലാം വിചാരിച്ചതിലും വേഗത്തില്‍ മുടി വളരാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+