ഇനി മുടിയുടെ കാര്യമോർത്ത് നോ ടെൻഷൻ; ഈ വഴികൾ പരീക്ഷിക്കൂ, നിങ്ങളുടെ ലുക്ക് തന്നെ അടിമുടി മാറും
കേശസൗന്ദര്യം സംരക്ഷിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. നമ്മുടെ മൊത്തം ലുക്കിനെ സ്വാധീനിക്കുന്നതിൽ മുടിക്ക് വലിയൊരു പങ്കുണ്ട്. മുടിയുടെ കട്ടിയും ഉള്ളുമൊക്കെ കുറയുമ്പോൾ അത് നമ്മുടെ രൂപത്തെ വലിയ രീതിയിൽ സ്വാധീനിക്കും. മുടി നന്നായാൽ അത് നമ്മുടെ ആത്മവിശ്വാസത്തെയും സാരമായി ബാധിക്കും. ഇനി മറിച്ച് മുടിയുടെ അവസ്ഥ മോശമായാലോ അത് തിരിച്ചും സംഭവിക്കും.
അതിനാൽ തന്നെ മുടിയുടെ ആരോഗ്യം നാം എപ്പോഴും പ്രഥമ പരിഗണന കൊടുക്കുന്ന കാര്യമാണ്. പലവിധത്തിലുള്ള നുറുങ്ങുകൾ നാം മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും നിലനിർത്താനും ഒക്കെ പരീക്ഷിക്കാറുണ്ട്. മുടിയുടെ കാര്യം വരുമ്പോൾ പരമാവധി പ്രകൃതിദത്തമായ രീതികൾ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്ന നയമാണ് നമ്മൾ വച്ചുപുലർത്താറുള്ളത്. പരമാവധി പാർശ്വഫലങ്ങൾ ഒഴിവാക്കി കൊണ്ടുള്ള പരിചരണമാണ് ആവശ്യവും.

അത്തരത്തിൽ നിങ്ങളുടെ മുടിയുടെ സൗന്ദര്യം വീണ്ടെടുക്കാനും പാർശ്വ ഫലങ്ങൾ കൂടാതെ അതിനെ മികച്ച രീതിയിൽ മാറ്റിയെടുക്കാനും ചില പൊടിക്കൈകൾ നമുക്ക് പരിശോധിക്കാം. കൂടുതലായും പ്രകൃതിദത്തമായ രീതിയിൽ നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും അതിനെ വീണ്ടെടുക്കാനും അനുവദിക്കുന്ന ഈ വഴികൾ ഏതൊക്കെ ആണെന്ന് നോക്കാം.
പ്രോട്ടീൻ റിച്ച് ഡയറ്റ്: നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും അത് മികച്ച രീതിയിൽ ആക്കാനും ഏറ്റവും ആദ്യം സ്വയം പരീക്ഷിക്കേണ്ട ഒരു രീതിയാണ് പ്രോട്ടീൻ അധികമായി ഉൾപ്പെടുത്തിയിട്ടുള്ള ഡയറ്റ് പിന്തുടരുക എന്നത്. നിങ്ങളുടെ ഭക്ഷണരീതികൾ അതിൽ പ്രധാന ഘടകമാണ്. പ്രോട്ടീൻ ശരീരത്തിൽ കുറയുന്ന മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ബീൻസ്, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ഇരുമ്പ് കൂടുതലായി ശരീരത്തിൽ വേണം: ഇരുമ്പിന്റെ അംശം കൂടുതലായുള്ള, അയേൺ സംബുഷ്ടമായ ഭക്ഷണം കൂടുതലായി കഴിക്കുന്നതും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഒയിസ്‌റ്റർ അടക്കമുള്ള ഭക്ഷണങ്ങൾ കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ ഈ പ്രതിസന്ധിക്ക് പരിഹാരമാവും.
അരോമതെറാപ്പി: നിങ്ങളുടെ കേശഭാരം വർധിപ്പിക്കാൻ കൃത്യമായ എണ്ണകൾ ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലാവണ്ടർ, റോസ്മേരി തുടങ്ങിയ എണ്ണകൾ കൂടുതലായി ഉപയോഗിച്ചാൽ നിങ്ങളുടെ മുടി കൂടുതൽ കരുത്തുറ്റതാകും. ഇതുവഴി മുടിയുടെ വളർച്ചയെ നിങ്ങൾക്ക് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവാനും സാധിക്കും.
മസാജ് ചെയ്യുക: നിങ്ങളുടെ തലയോട്ടിയിൽ ചെറിയ രീതിയിൽ പ്രഷർ നൽകി കൊണ്ട് വിരലുകൾ കൊണ്ട് നടത്തുന്ന മസാജ് നല്ല രീതിയിൽ ഗുണം ചെയ്യുന്ന ഒരു രീതിയാണ്. ഇതുവഴി തലയോട്ടിയിലെ രക്തപ്രവാഹം കൂടുതലായി വർധിപ്പിക്കാൻ കഴിയും. രക്തയോട്ടം കൂടുന്നതിലൂടെ മുടിയുടെ വളർച്ചയും സ്വാഭാവികമായി കൂടുകയാണ് ചെയ്യുക.
മത്തങ്ങ വിത്ത് കൊണ്ടുള്ള എണ്ണ: നിങ്ങൾ മുടി കൊഴിച്ചിൽ അടക്കമുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് വലയുന്ന ആളാണെങ്കിൽ നിങ്ങളെ സംബന്ധിച്ച് നല്ലൊരു മരുന്നാണ് മത്തങ്ങയുടെ വിത്ത് കൊണ്ടുള്ള എണ്ണ. ഇത് തലയിൽ തേക്കുന്നത് വളരെ നല്ല രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരിലെ കഷണ്ടി അടക്കമുള്ളവയ്ക്ക് ഇതൊരു പരിഹാരമാവും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications