മുടി ഇല്ലെങ്കിൽ മടിയാവും; ഇനി അക്കാര്യത്തിൽ ടെൻഷനേ വേണ്ട, ഈ പാനീയങ്ങൾ കുടിച്ചാൽ എല്ലാം ശരിയാവും!
മുടിയുടെ കാര്യത്തിൽ നാം ഒരു വിട്ടുവീഴ്‌ചയും ചെയ്യുന്ന പതിവില്ല. എങ്കിലും കാര്യമായി ശ്രദ്ധ കൊടുക്കാൻ കഴിയാതെ വളർച്ച മുരടിച്ച മുടിയുമായി നടക്കുന്ന വലിയൊരു വിഭാഗം നമുക്ക് ചുറ്റുമുണ്ട്. അതിന്റെ പ്രധാന കാരണം ഇത്തരം വിഷയങ്ങളിലുള്ള അജ്ഞതയാണ്. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. ചിലർ അതിന് ആവശ്യത്തിന് പരിചരണം കൊടുക്കുകയും മറ്റ് കാര്യങ്ങൾ മനപൂർവം മറക്കുകയും ചെയ്യും.
മുടി നമ്മുടെ ആത്മവിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോൾ അതിന് മോശമാവുന്ന ഒന്നും നാം ചെയ്യാൻ ആഗ്രഹിക്കാറില്ല. എങ്കിലും ഇപ്പോഴത്തെ കാലഘട്ടത്തിൽ ഒരുപരിധിക്ക് അപ്പുറത്തേക്ക് അത് ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിന്റെ പ്രധാന കാരണം മുടിയുടെ കാര്യത്തിൽ നമ്മൾ മനഃപൂർവം മറക്കുന്ന ഒരു സംഗതിയാണ്. അതാണ് ഭക്ഷണത്തിലെ ക്രമങ്ങളും അതിലെ മാറ്റങ്ങളും. ഇത് കൂടി ചേരുമ്പോഴാണ് മുടിയുടെ വളർച്ച നന്നായി മാറുക.

എന്തൊക്കെയാണ് അതിന് കഴിക്കേണ്ടതെന്ന് ചോദിച്ചാൽ ചിലർക്ക് യാതൊരു ധാരണയും ഉണ്ടാവണമെന്നില്ല. എന്നാൽ നമ്മൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുടിക്ക് ആവശ്യമായ ചില ധാതുക്കൾ അല്ലെങ്കിൽ വിറ്റാമിനുകൾ എന്നിവ ശരീരത്തിൽ എത്താൻ ഭക്ഷണത്തിൽ ചിലത് ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അതിൽ പ്രധാനമാണ് ചില പാനീയങ്ങൾ. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഉള്ളി നീര്: മുടിക്ക് കരുത്ത് പകരുന്ന വിവിധ പോഷകങ്ങളും സംയുക്തങ്ങളും ഉള്ളി നീരിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ സൾഫർ, ആന്റിഓക്‌സിഡന്റുകൾ, എ, സി, ഇ, ബി6 തുടങ്ങിയ വിറ്റാമിനുകളും ഇതിൽ നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം തലയോട്ടിയിലെ ആരോഗ്യവും രക്തചംക്രമണവും മെച്ചപ്പെടുത്തുകയും, ഫോളിക്കിൾ പോഷണം മികച്ച രീതിയിൽ ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്.
മധുരക്കിഴങ്ങും ബീറ്റ്‌റൂട്ടും ജ്യൂസ്: ഇവയിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്, അതുവഴി മുടി വളർച്ച കൂടും. ഇത് സെബം ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു, ഇത് തലയോട്ടിയിലെ ടിഷ്യുകളെ ഈർപ്പമുള്ളതാക്കുകയും പൊട്ടുന്ന മുടിയിഴകളെ തടയുകയും ചെയ്യുന്നു. ഇതിൽ വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്.
ഗ്രീൻ ടീ: കാറ്റെച്ചിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ഉണ്ട് ഇതിൽ. ഫ്രീ റാഡിക്കലുകളുടെ കേടുപാടുകളിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കാൻ ഇത് ഉപകരിക്കും. കൂടാതെ രോമകൂപങ്ങൾ പോലുള്ള ഘടനകളെ അധിക ഓക്‌സീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു, ഇത് ആരോഗ്യകരമായ വളർച്ചാ രീതികളെ സഹായിക്കും. കാറ്റെച്ചിനുകൾ ഫോളിക്കിൾ സെൽ മെറ്റബോളിസത്തെ സജീവമാക്കി നിലനിർത്തുന്നു.
ലീഫി ഗ്രീൻ ജ്യൂസ്: കാലെ, ചീര തുടങ്ങിയ ഇലക്കറികൾ ഇരുമ്പ്, സെലിനിയം എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും ശരീരത്തിൽ എത്തിക്കുന്നു. ഇതിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ശക്തമായ നാരുകൾ നിർമ്മിക്കുകയും ചെയ്യുന്നു. ഇരുമ്പ് സാധാരണ പോഷകങ്ങളുടെ കുറവ് തടയുകയും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല മികച്ച ആഗിരണത്തിന് വഴിയൊരുക്കുന്നു.












Click it and Unblock the Notifications