Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിക്കൊഴിച്ചില്‍ ശല്യക്കാരനായോ? ഈ 5 കാര്യങ്ങള്‍ ഉള്‍പ്പെടുത്തൂ; സ്‌റ്റൈലില്‍ നീട്ടിവളര്‍ത്താം

നമ്മള്‍ പോലും വിചാരിക്കാത്ത വേഗത്തിലാണ് മുടിക്കൊഴിച്ചില്‍ സംഭവിക്കുക. നിത്യേന ചെറിയ അളവില്‍ കൊഴിയുന്ന മുടിയെ നമ്മള്‍ അധികം ശ്രദ്ധിക്കാനും വഴിയില്ല. എന്നാല്‍ മുടിയുടെ കൊഴിച്ചില്‍ കാരണം വലിയ പ്രശ്‌നങ്ങള്‍ വരെ നേരിടുന്നവരുണ്ട്. ചെറുപ്രായത്തില്‍ മുടിയെല്ലാം നഷ്ടപ്പെട്ട് കഷണ്ടിയാവാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവില്ല.

പ്രധാനമായും നമ്മുടെ ജീവിത ശൈലിയാണ് ഇതിനെല്ലാം വില്ലനായി മാറുന്നത്. ഇവയെല്ലാം മറികടക്കാന്‍ നമ്മുടെ മുന്നില്‍ മാര്‍ഗങ്ങളുണ്ട്. നമ്മുടെ ഡയറ്റില്‍ അടക്കം മാറ്റങ്ങളാണ് വേണ്ടത്. അതിന് മുമ്പ് ഏറ്റവും മികച്ച ഹെയര്‍ കെയറും നമ്മള്‍ ലഭ്യമാക്കണം. മുടിക്കായി ഉപയോഗിക്കുന്ന ഷാംപൂ വരെ മുടിക്കൊഴിച്ചിലിന് കാരണമായി മാറാറുണ്ട്.

hair-growth-tips

ആദ്യത്തെ മാറ്റം ഡയറ്റില്‍ നിന്ന് തന്നെയാവണം. നമ്മള്‍ ഒരുപക്ഷേ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടാവും. പക്ഷേ അതില്‍ ശരീരത്തിന് ആവശ്യമായ കാര്യങ്ങള്‍ പലതുമുണ്ടാവമില്ല. വിറ്റാമിനുകളും പ്രോട്ടീനുകളും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. വളരെ ബാലന്‍സായിട്ടുള്ളതാവണം ഈ ഡയറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, അതുപോലെ ആരോഗ്യകരമായ കൊഴുപ്പ് എന്നിവ നിരന്തരം ശരീരത്തിലേക്ക് എത്തണം.

അതിലൂടെ നിങ്ങളുടെ മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും. വിചാരിക്കുന്നതിലും വേഗത്തില്‍ നമ്മുടെ മുടി നീണ്ടുതുടങ്ങാന്‍ ഇവയെല്ലാം സഹായിക്കും. ആരോഗ്യകരമായ ഭക്ഷണരീതിയാണ് മുടിക്ക് ഏറ്റവും നല്ലത്. ആവശ്യമില്ലാത്ത ജങ്ക് ഫുഡുകള്‍ അടക്കം ഒഴിവാക്കാനും ശ്രമിക്കുക.

വെള്ളം കുടിക്കാന്‍ മറന്നുപോകുന്ന ശീലം പലര്‍ക്കുമുണ്ട്. ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ അത് മുടിയുടെ വളര്‍ച്ചയെയും സഹായിക്കും. അതിലൂടെ മുടിയുടെ ശിരോചര്‍മവും മുടിയും വെള്ളത്തില്‍ നിറഞ്ഞ് നില്‍ക്കും. അതിലൂടെ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സാധിക്കും. മുടി തിളങ്ങി നില്‍ക്കാനും ബലമേറിയതാക്കാനും ഇവ സഹായിക്കും. അതുപോലെ സ്ഥിരമായി വ്യായാമം ചെയ്യാനും മറക്കരുത്.

നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത് വ്യായാമമാണ്. ഊര്‍ജസ്വലമായി ശരീരം നില്‍ക്കുമ്പോള്‍ രക്തയോട്ടം നല്ല രീതിയില്‍ നടക്കും. നമ്മുടെ മുടിയുടെ ഇഴകളിലേക്കും കോശങ്ങളിലേക്കും എല്ലാം ആവശ്യത്തിനുള്ള പോഷകങ്ങളും ഇതിലൂടെ ലഭിക്കും. നമ്മുടെ മുടിയെ ശ്രദ്ധയോടെ പരിപാലിക്കാനും ശ്രമിക്കേണ്ടതുണ്ട്.

വളരെ മൃദുവായ ഷാംപൂവും കണ്ടീഷനറും മാത്രം ഉപയോഗിക്കുക. മുടി ഹീറ്റ് ചെയ്യുന്നത് ഒഴിവാക്കുക. മുടിക്ക് പോറലേല്‍ക്കാതിരിക്കാനും പെട്ടെന്ന് മുറിഞ്ഞുപോകാതിരിക്കാനുമായി ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ടെന്‍ഷന്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും മാറണം. അത്തരം കാര്യങ്ങള്‍ മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+