മുടിക്കൊഴിഞ്ഞ് ഇല്ലാതായോ? ഈ 4 കാര്യങ്ങള്‍ കഴിക്കുന്നത് ശീലമാക്കിക്കോ; മുടി നീട്ടി വളര്‍ത്താം
എത്ര നോക്കിയിട്ടും ഈ പ്രശ്‌നം വിട്ടുപോകുന്നില്ല. മുടിക്കൊഴിച്ചിലിനെ കുറിച്ച് നമുക്കെല്ലാം പറയാന്‍ ഒരേ കാര്യങ്ങളാണ് ഉണ്ടാവുക. നമ്മള്‍ എന്തൊക്കെ ചെയ്തിട്ടും മുടി കൊഴിഞ്ഞ് കൊണ്ടേയിരിക്കും. യഥാര്‍ത്ഥത്തില്‍ മുടിക്ക് കെമിക്കലുകള്‍ നിറഞ്ഞ ഇത്തരം കാര്യങ്ങളൊന്നും ഗുണകരമല്ല. നമ്മള്‍ മുടിക്കൊഴിച്ചില്‍ മാറാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നതെങ്കിലും ഇവ വിപരീത ഫലമാണ് സമ്മാനിക്കുക.
മുടിക്കൊഴിച്ചില്‍ ഇവ വേഗത്തിലാക്കും. ഒരു ഭാഗത്തെ മുടി ഇതോടെ വലിയ വെല്ലുവിളി നേരിടേണ്ടി വരും. എന്നാല്‍ ഈ വലിയ പ്രശ്‌നത്തെ വളരെ സിംപിളായി നമുക്ക് പരിഹരിക്കാം. അതിനായി വളരെ ഓര്‍ഗാനിക്കായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

പല തരത്തിലുള്ള മുടിക്കൊഴിച്ചിലുകള്‍ ഉണ്ട്. പാറ്റേണ്‍ഡായിട്ടുള്ള മുടിക്കൊഴിച്ചില്‍ ജനിതക കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാവുന്നതാണ്. അതുപോലെ ഫോക്കല്‍ മുടിക്കൊഴിച്ചില്‍ എന്നത് ഒരു ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡറാണ്. അലോപീഷ്യ അരിയാറ്റ എന്നാണ് ഇതിന്റെ പേര്. ഇവയെല്ലാം പരിഹരിക്കാന്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടോ അതുപോലെ സീഡ്‌സുകള്‍ കൊണ്ടോ സാധിക്കും.
അതില്‍ ചണവിത്തുകള്‍ അഥവാ ഫ്‌ളാക്‌സീഡുകള്‍ ആളൊരു പുലിയാണെന്ന് പറഞ്ഞാലും തെറ്റില്ല. കാരണം മുടിയെ ബലത്തോടെ സംരക്ഷിച്ച് നിര്‍ത്താന്‍ ഫ്‌ളാക്‌സീഡുകള്‍ക്ക് അപാരമായ കഴിവുകള്‍ തന്നെയുണ്ട്. കാരണം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയെ നീട്ടി വളര്‍ത്താന്‍ ഇത്രത്തോളം ഗുണം ചെയ്യുന്ന മറ്റൊരു കാര്യമില്ല.
ഒമേഗ ത്രീ ഫാറ്റി മുടിയെ തഴച്ചുവളരാന്‍ സഹായിക്കുന്ന കാര്യമാണ്. ഇവ ഫ്‌ളാക്‌സ് സീഡ്‌സില്‍ ധാരാളമുണ്ട്. നമ്മുടെ ശിരോചര്‍മത്തെ ഇവ ശുദ്ധീകരിച്ച് വളരാന്‍ സഹായിക്കും. ഫ്‌ളാക്‌സീഡ്‌സില്‍ ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് വിറ്റാമിനുകള്‍. ഇത് മുടിക്കൊഴിച്ചിലിനെ നിയന്ത്രിക്കും. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
റോസ്‌മേരിയെ കുറിച്ച് കേട്ടിട്ടില്ലേ. മുടിയെ തഴച്ച് വളരാന്‍ സഹായിക്കുന്ന ഏറ്റവും വലിയ സുഹൃത്താണിത്. റോസ്‌മേരി എണ്ണ നിത്യേന ഉപയോഗിച്ചാല്‍ മുടി തഴച്ചുവളരും. മുടിയുടെ കോശങ്ങളിലും ചര്‍മങ്ങളിലും രക്തയോട്ടം വര്‍ധിപ്പിക്കാന്‍ റോസ്‌മേരി എണ്ണ നിത്യേന ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ഇത് മുടിയുടെ സ്വാഭാവികമായ വളര്‍ച്ചയ്ക്ക് സഹായിക്കും.
ഉലുവയും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ചേര്‍ത്ത ഭക്ഷണം കഴിക്കാം. അതുപോലെ ഉലുവ അരച്ച് മുടിയില്‍ പുരട്ടാവുന്നതാണ്. ഉലുവയില്‍ നൈക്കോടിനിക് ആസിഡും ലെസിത്തിനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടുമാണ് മുടിയിലേക്കുള്ള പ്രോട്ടീന്‍ വിതരണം ചെയ്യുന്നു. ഇവ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്. ഇത് മുടിയുടെ കോശങ്ങളെയും ചര്‍മത്തെയും ആരോഗ്യത്തോടെ നിലനിര്‍ത്തും.












Click it and Unblock the Notifications