Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിക്കൊഴിച്ചില്‍ നില്‍ക്കുന്നില്ലേ? ഉലുവ അടക്കം 5 പൊടിക്കൈകള്‍; പനങ്കുല പോലെ മുടി നീളും

പ്രായവും മുടിയും തമ്മില്‍ ബന്ധമുണ്ടെന്ന് പൊതുവേ എല്ലാവരും പറയാറുണ്ട്. തീര്‍ച്ചയായും പ്രായം കടന്നുപോകുമ്പോള്‍ നമ്മുടെ മുടി ധാരാളമായി കൊഴിയുന്നത് വലിയ ആശങ്കയാണ്. തീര്‍ച്ചയായും നമ്മുടെ മുടിക്ക് നല്ല നീളം ചെറുപ്പത്തിലുണ്ടാവും. അത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അങ്ങനെയായിരിക്കും.

നീണ്ട മുടി വേഗത്തില്‍ ചുരുണ്ട് വരികയും, പൊട്ടിപ്പോവുകയും ചെയ്യും. എന്നാല്‍ മുടിക്കൊഴിച്ചില്‍ രൂക്ഷമാകുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്. തീര്‍ച്ചയായും ആലോചിക്കേണ്ട വിഷയമാണിത്. ചില പൊടിക്കൈകളിലൂടെ തന്നെ ഈ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാവുന്നതാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം.

hair-fall

ഉലുവ മുടിക്ക് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. ഉലുവ പൊടിച്ച് മുടിയില്‍ പുരട്ടിയാല്‍ ഉറപ്പായും വേഗത്തില്‍ മുടി വളരും. എന്തുകൊണ്ടാണ് ഉലുവയ്ക്ക് ഇത്തരത്തില്‍ ഗുണങ്ങള്‍ ലഭിക്കുന്നത് എന്നറിയുമോ? ഉലുവയില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രാത്രിയില്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ അത് തലയില്‍ പുരട്ടിയാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാവും.

ഇത് തലയിലെ താരനെ അടക്കം ഇല്ലാതാക്കും. മുടിയുടെ ബലത്തിനും, അതുപോലെ ശിരോചര്‍മത്തില്‍ വേരുകള്‍ ഉറപ്പിക്കാനുമെല്ലാം ഉലുവ സഹായകരമാണ്. നിത്യേന ഇവ ഉപയോഗിക്കാവുന്നതാണ്. അതല്ലെങ്കില്‍ ആഴ്ച്ചയില്‍ രണ്ട് ദിവസമാണെങ്കിലും ഗുണം ചെയ്യും.

നെല്ലിക്ക മുടിക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഇവ മുറിച്ച് നന്നായി അരച്ചെടുത്ത ശേഷം മുടിയില്‍ പുരട്ടാവുന്നതാണ്. നിത്യേന നെല്ലിക്ക കഴിക്കുന്നതും നല്ലതാണ്. കാരണം വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഇവയില്‍ ഇഷ്ടംപോലെയുണ്ട്. മുടിയുടെ കോശങ്ങളെ ഇവ ബലിഷ്ടമാക്കും. അതുപോലെ വളര്‍ച്ചയ്ക്കും സഹായിക്കും. മുടിയെ ദുര്‍ബലമാക്കുന്ന ഘടകങ്ങളെല്ലാം ഇവ നീക്കം ചെയ്യും.

ബ്രഹ്‌മിയും അതുപോലെ ഉപയോഗിക്കാം. ഇവ നമുക്ക് വാങ്ങാന്‍ സാധിക്കും. ശിരോചര്‍മത്തിലെ രക്തിയോട്ടം വേഗത്തിലാക്കാന്‍ ഇവ സഹായിക്കും. ചര്‍മ കോശങ്ങളെ ഇവ കരുത്തേറിയതാക്കും. മുടിയുടെ വളര്‍ച്ചയും വേഗത്തിലാക്കി. ഇവ ഇനി മുതല്‍ നിര്‍ബന്ധമായും മുടിയില്‍ പുരട്ടുന്നത് ഉറപ്പാക്കുക.

അതേസമയം ഇത്തരം കാര്യങ്ങള്‍ മാത്രമാവാതെ നമ്മുടെ ഡയറ്റില്‍ അടക്കം ശ്രദ്ധയും നല്‍കാവുന്നതാണ്. ബാലന്‍സ് ചെയ്തുള്ള ഡയറ്റാണ് ഇതില്‍ ഏറ്റവും പ്രധാനം. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. വിറ്റാമിന്‍ എ, സി, ഇ എന്നിവ ധാരാളം അടങ്ങിയ ഭ ക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

ധാതുക്കളായ ഇരുമ്പും സിങ്കും ഡയറ്റിലുണ്ടെങ്കില്‍ അത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. നിത്യേന നമ്മുടെ ശിരോചര്‍മത്തില്‍ മസാജുകള്‍ ചെയ്യണം. അതിലൂടെ രക്തയോട്ടം വര്‍ധിക്കും. നമ്മുടെ മുടിയുടെ വേരുകളെ കരുത്തേറിയതാക്കി ഇത് നിലനിര്‍ത്തും. ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കില്‍ ഇത്തരത്തില്‍ മസാജുകള്‍ ചെയ്യാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+