മുടിക്കൊഴിച്ചില്‍ അവസാനിക്കുന്നില്ലേ? ഈ അഞ്ച് കാര്യങ്ങള്‍ ചെയ്താല്‍ മതി, മുടി മുട്ടോളം വളരും
മുടിക്കൊഴിച്ചില്‍ ആളൊരു വില്ലനാണ്. ഒരിക്കല്‍ വന്നാല്‍ അതിനെ നേരിടുക അല്‍പ്പം ബുദ്ധിമുട്ടേറിയതാണ്. നമ്മുടെ തന്നെ അശ്രദ്ധ കൊണ്ടാണ് മുടി പലപ്പോഴും ദുര്‍ബലമായി പോകുന്നത്. അതുകൊണ്ട് നമ്മള്‍ തന്നെ ഭക്ഷണത്തിന് അടക്കം നിയന്ത്രണം കൊണ്ടുവരണം. പോഷകങ്ങള്‍ ധാരാളമുള്ള ഭക്ഷണവുമെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടി വരും.
അതുപോല ശിരോചര്‍മം അടക്കം ആരോഗ്യത്തോടെ പരിപാലിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. നമ്മുടെ മുടിയെ ബലത്തോടെ നിലനിര്‍ത്താന്‍ ആദ്യമൊരു ഡയറ്റാണ് വേണ്ടത്. മുടിയെ കരുത്തോടെ നിലനിര്‍ത്താന്‍ ഇവ സഹായിക്കും. ഡയറ്റില്‍ എന്തൊക്കെ കാര്യങ്ങള്‍ കൊണ്ടുവന്നാല്‍ മുടി കരുത്തേറിയതാവുമെന്ന് നോക്കാം.

ഡയറ്റ് എങ്ങനെയാണ് നമ്മുടെ മുടിക്കൊഴിച്ചിലിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയെന്ന് അറിയുമോ? ഡയറ്റില്‍ ഡ്രൈ ഫ്രൂട്ട്‌സുകള്‍ കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഡ്രൈ ഫ്രൂട്ട്‌സ് വിറ്റാമിന്‍ ഡികളാല്‍ സമ്പന്നമാണ്. അതുപോലെ ഫാറ്റി ആസിഡുകളും സിങ്കും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മൂന്ന് മുടിയുടെ വളര്‍ച്ച വേഗത്തിലാവും.
നമ്മുടെ ഡയറ്റില്‍ ഇവ കൃത്യമായി ബാലന്‍സ് ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഇവ കൃത്യമായ അളവില്‍ കഴിക്കുമ്പോള്‍ മുടിയുടെ വേരുകള്‍ അടക്കം കരുത്തേറിയതാവും. തീര്‍ച്ചയായും മുടിയുടെ കോശങ്ങള്‍ നശിച്ചുപോകാതിരിക്കാനും, അതുപോലെ കൂടുതല്‍ കാലം നില്‍ക്കാനും മുടിയെ സഹായിക്കും.
നമ്മുടെ ഡയറ്റിലേക്ക് ആദ്യം വരേണ്ട ഡ്രൈ ഫ്രൂട്ട്‌സാണ് ബദാം. ഇവയില്‍ പ്രോട്ടീനുകള്‍ ധാരാളമുണ്ട്. നിത്യേന ഒന്നോ രണ്ടോ ബദാമുകള്‍ കഴിക്കാന്‍ ശ്രമിക്കുക. അതല്ലെങ്കില്‍ അന്‍പതോ നൂറോ ഗ്രാം ആയി കഴിക്കുക. ഒരുപാട് അളവില്‍ ഇവ ശരീരത്തിലെത്തിയാല്‍ ഗുണം ചെയ്യില്ല. വിചാരിക്കുന്നതിന് നേര്‍വിപരീതമായ കാര്യമാണ് നടക്കുക.
വിറ്റാമിനുകളാണ് ഇയും ബിയും ധാരാളം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് വിറ്റാമിനുകളുമാണ് നമ്മുടെ ചര്‍മത്തിന്റെ കോശങ്ങളെ സംരക്ഷിക്കുന്നത്. ഇവ ദീര്‍ഘകാലത്തില്‍ നമ്മുടെ മുടി ദുര്‍ബലമായി വേഗം കൊഴിയുന്നത് ഇല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കും. അതുപോലെ ആരോഗ്യകരമായ മുടിവളര്‍ച്ചയ്ക്കും ഇവ സഹായകരമായിരിക്കും.
വാല്‍നട്ടുകള്‍, ബ്രസീല്‍ നട്ടുകള്‍, കശുവണ്ടി, ഹാസല്‍നട്ടുകള്‍ എന്നിവയും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. വാല്‍നട്ടുകളില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ മുടിയുടെ വളര്‍ച്ചയെ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കും.
ബ്രസീല്‍ നട്‌സുകളില്‍ സെലെനിയം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ കോശങ്ങളെ ആരോഗ്യത്തോടെ പരിപാലിക്കാന്‍ സഹായിക്കും. ഇവയ്ക്ക് കേടുപാടുകള്‍ ഒന്നും സംഭവിക്കില്ല. കോശത്തിന്റെ ഇഴകള്‍ ബലിഷ്ഠമായി നിന്നാല്‍ അത് ദീര്‍ഘകാലത്തേക്ക് മുടിയെ സംരക്ഷിക്കും. അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും.












Click it and Unblock the Notifications