മുടിയാകെ കൊഴിഞ്ഞുപോയല്ലോ? ഈ എണ്ണ 2 തുള്ളി പുരട്ടിയാല്‍ മതി; മുട്ടറ്റമെത്തും മുടി
മുടിക്കൊഴിച്ചില്‍ ഒരിക്കല്‍ വന്ന് തുടങ്ങിയാല്‍ പിന്നെ അത് പൂര്‍ണമായും ഇല്ലാതാവുക കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം കൃത്യമായി പരിപാലിക്കേണ്ട ഒന്നാണ് മുടി. ഇല്ലെങ്കില്‍ അതിന് വേഗത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കാം. മുടിക്കൊഴിച്ചില്‍ പ്രോട്ടീനിന്റെയും കാല്‍സ്യത്തിന്റെ കുറവുകള്‍ കൊണ്ടും സംഭവിക്കാം.
അതുപോലെ വൃത്തിഹീനമായ ശിരോചര്‍മങ്ങള്‍, കൃത്യമായി അവ വൃത്തിയാക്കാതിരിക്കുന്നത്, താരന്‍, ശിരോചര്‍മത്തില്‍ വിയര്‍പ്പ് നിറയുന്നത് എന്നിയെല്ലാം മുടിക്കൊഴിച്ചിലിന് വേഗത വര്‍ധിപ്പിക്കുന്ന കാര്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നെങ്കിലും സ്ത്രീകള്‍ക്കോ പുരുഷന്‍മാര്‍ക്കോ ആയിട്ട് ഉണ്ടാവും. കാരണം നമ്മുടെ ലൈഫ്‌സ്റ്റൈല്‍ തന്നെയാണ്. മലിനീകരണം അടക്കം നമ്മളെ ബാധിക്കുന്നുണ്ട്. അതിനെ എങ്ങനെ നേരിടുമെന്നാണ് ആദ്യം നമ്മള്‍ പരിശോധിക്കേണ്ടത്.

ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നമുക്ക് ഇല്ലാതാക്കാവുന്നതാണ്. മുടി തഴച്ച് വളരുകയും ചെയ്യും. അതിനായി എന്തുചെയ്യാന്‍ പറ്റും. ജിഞ്ചര്‍ ഓയിലിനെ കുറിച്ച് കേട്ടിട്ടുണ്ടോ? മുടിയുടെ യഥാര്‍ത്ഥ സംരക്ഷണമാണ് ഇഞ്ചി കൊണ്ടുള്ള ഈ എണ്ണ. മുടി ഇപ്പോള്‍ അധികം നീളമില്ലെങ്കില്‍ ഈ എണ്ണ ഉപയോഗിച്ച് തുടങ്ങുന്നതോടെ മുടി നീട്ടി വളര്‍ത്താനാവും.
ഇഞ്ചി കൊണ്ടുള്ള എണ്ണ ഉപയോഗിക്കുന്നതോടെ മുടിയുടെ ഏറ്റവും വലിയ ശത്രുവായ താരനെ പ്രതിരോധിക്കാനാവും. അത്രയ്ക്ക് കരുത്ത് ജിഞ്ചര്‍ ഓയിലിനുണ്ട്. അതുപോലെ മുടിക്കൊഴിച്ചിലിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനും ജിഞ്ചര്‍ ഓയില്‍ സഹായിക്കും.
മുടിയുടെ ശിരോചര്‍മത്തിന് വേണ്ട പോഷകങ്ങള്‍ എത്തിക്കാന്‍ ഇഞ്ചി കൊണ്ടുള്ള എണ്ണയ്ക്ക് സാധിക്കും. മുടിയുടെ വേരുകളെ ആഴത്തില്‍ എത്തിക്കാനും, അവയെ കരുത്തേറിയതാക്കാനും ഇഞ്ചിക്ക് സാധിക്കും. വളരെ പ്രകൃതിദത്തമാണ് ഈ എണ്ണ. മറ്റ് യാതൊരു പാര്‍ശ്വഫലങ്ങളും ഇവയില്‍ ഇല്ല. നമ്മുടെ പൂര്‍വികരെല്ലാം വിശ്വസിച്ച് ഉപയോഗിച്ചിരുന്നു ഇവയെന്ന് പലരും വിശ്വസിക്കുന്നുണ്ട്.
നമ്മുടെ സൗന്ദര്യത്തിനും അതുപോലെ ആരോഗ്യത്തിനും ഇവ മുതല്‍ക്കൂട്ടാണ്. വളരെ പതിയെ ഇവ കൈയ്യിലെടുത്ത് വേണം തലയില്‍ പുരട്ടാന്‍. അതിന് ശേഷം വളരെ പതിയെ തന്നെ മസാജ് ചെയ്യും. ഇവ മുടിയുടെ ആഴത്തിലേക്ക് പുരട്ടാന്‍ ശ്രദ്ധിക്കണം. വേരുകള്‍ക്കിടയിലേക്ക് എത്തിയാല്‍ മുടിയെ ബലിഷ്ഠമാക്കാന്‍ അത് സഹായിക്കും.
രാത്രിയില്‍ മുടിയില്‍ ആഴത്തില്‍ ജിഞ്ചര്‍ ഓയില്‍ പുരട്ടുക. ഇത് വരണ്ട ശിരോചര്‍മമുള്ളവരാണ് കൂടുതലായും ചെയ്യേണ്ടത്. ഇവര്‍ക്ക് മുടിക്കൊഴിച്ചില്‍ ഏറ്റവും തീവ്രമായിരിക്കും. വരണ്ട ചര്‍മമുള്ളവര്‍ക്ക് കൂടുതല്‍ താരനുമുണ്ടാവും.
അതുകൊണ്ട് രാത്രിയില്‍ ഇവ പുരട്ടുന്നത് മുടിക്കൊഴിച്ചിലനെ പൂര്‍ണമായും അകറ്റും. മുടിയില്‍ പുരട്ടി മണിക്കൂറുകള്‍ക്ക് ശേഷം ഇവ കഴുകുന്നതും നല്ലതാണ്. ആദ്യം തൈര് മുടിയില്‍ പുരട്ടുക. അതിന് ശേഷം മികച്ചൊരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. അങ്ങനെ വരുമ്പോള്‍ മുടിയുടെ സ്വാഭാവിക തിളക്കവും തിരികെ ലഭിക്കും.












Click it and Unblock the Notifications