Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിക്കൊഴിച്ചില്‍ വല്ലാത്ത പ്രശ്‌നക്കാരനാണ്, ഈ 4 കാര്യങ്ങള്‍ പരീക്ഷിക്കൂ; മുടി നീട്ടി വളര്‍ത്താം

വല്ലാത്ത മുടിക്കൊഴിച്ചില്‍, ചെറുപ്രായത്തില്‍ തന്നെ കഷണ്ടി പോലുള്ളവ തേടി വരുമെന്ന് ഭയം വരുന്നുണ്ട് അല്ലേ. മുടിക്കൊഴിച്ചില്‍ ആളൊരു വില്ലനാണ്. പക്ഷേ ഏത് വില്ലന്‍മാരെയും നേരിടാന്‍ നായകന്‍മാര്‍ ഉണ്ടാവുമെന്നല്ലേ. എന്നാല്‍ മുടിക്കൊഴിച്ചില്‍ എന്ന വില്ലനെ നേരിടാന്‍ ഒന്നിലധികം നായകന്‍മാര്‍ നമ്മുടെ മുന്നിലുണ്ട്.

പ്രധാനമായും നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലികളാണ് മുടിക്കൊഴിച്ചിലിന് പ്രധാന കാരണം. അതുപോലെ പ ാേഷകങ്ങളുടെ കുറവ്, മുടിയെ വേണ്ടത്ര പരിപാലിക്കാത്തത് എന്നിവയെല്ലാം മുടിക്കൊഴിച്ചിലിന് പ്രധാന കാരണമാകും. എന്നാല്‍ ഡയറ്റിലെ ചില മാറ്റങ്ങള്‍ കൊണ്ട് മുടി മുട്ടറ്റം വളരും. അത് എങ്ങനെയെന്ന് നോക്കാം.

hair-growth-tips

ആദ്യമായി നമ്മുടെ മുടിക്ക് വേണ്ട കാര്യങ്ങള്‍ ചില വിത്തുകളാണെന്ന് പറയാം. ഫ്‌ളാക്‌സീഡ്‌സ് അഥവാ ചണവിത്തുകള്‍ ആളൊരു മിടുക്കനാണ്. ഇവ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. എന്താണ് ഇതിന്റെ ഗുണങ്ങള്‍ എന്നറിയുമോ? ഫ്‌ളാക്‌സീഡുകളില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ നമുക്ക് ആരോഗ്യകരമായ ശിരോചര്‍മം ഉണ്ടാവുന്നതിന് ഏറെ ആവശ്യമായ ഒന്നാണ്.

അതിലൂടെ തന്നെ മുടിയുടെ വളര്‍ച്ചയും സംഭവിക്കും. ശരീരത്തിലെ എരിച്ചിലുകളെ അടക്കം നീക്കാന്‍ ഒമേഗ ത്രീയ്ക്ക് സാധിക്കും. നമ്മുടെ കേശത്തിന്റെ കോശങ്ങളെ ഇവ പരിപോഷിപ്പിക്കും. അതിലൂടെ മുടിയുടെ കരുത്ത് വര്‍ധിച്ച് ബലമേറിയതാവും.

അതുപോലെ മുടി വെട്ടിത്തിലങ്ങും. ലിഗ്നന്‍സും അതുപോലെ ഫ്‌ളാക്‌സീഡുകളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ആന്റിഓക്‌സിഡന്റ് ഘടകങ്ങളുള്ളതാണ്. അത് മുടിക്ക് കേടുപാട് സംഭവിക്കുന്നതില്‍ നിന്ന് തടയും. ഫ്‌ളാക്‌സീഡുകള്‍ സ്മൂത്തികളിലോ യോഗര്‍ട്ടിലോ ചേര്‍ത്ത് കഴിക്കാം.

ഫ്‌ളാക്‌സീഡുകള്‍ ഇഷ്ടമില്ലെങ്കില്‍ ചിയാ വിത്തുകളെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ കഴിക്കുമെന്ന് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. സ്മൂത്തികള്‍, രാത്രിയില്‍ കഴിക്കുന്ന ഓട്‌സ്, പുഡ്ഡിംഗ് എന്നിവയില്‍ എല്ലാം ചിയാവിത്തുകള്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തെ മെലിയാന്‍ സഹായിക്കും. അതുപോലെ നമ്മുടെ മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തും.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, ഫൈബര്‍ എന്നിവയെല്ലാം ആവശ്യത്തിന് ഇതിലുണ്ട്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തെ സംരക്ഷിക്കാന്‍ ചിയ സീഡ്‌സില്‍ ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ സഹായിക്കും. മുടി വരണ്ടുണങ്ങി പോകുന്നത് തടയാന്‍ ഒമേഗ 3 സഹായിക്കും. അത്ഭുതകരമായ രീതിയില്‍ മുടി വളരുന്നത് ഇവ കഴിച്ചുതുടങ്ങിയാല്‍ നിങ്ങള്‍ക്ക് കാണാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+