മുടിയില്‍ നനവുണ്ടോ? ഉറപ്പായും കൊഴിയും, ഈ 4 കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കൂ, മുടി നീട്ടിവളര്‍ത്താം
നീണ്ട് വളരുന്ന മുടി പെട്ടെന്ന് കൊഴിഞ്ഞുതുടങ്ങിയോ? ആരായാലും നിരാശപ്പെട്ട് പോകുന്ന കാര്യമാണ്. എന്നാല്‍ മുടി നീട്ടി വളര്‍ത്തുന്നതില്‍ മാത്രമല്ല കാര്യമുള്ളത്. അതിനെ പരിപാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ തന്നെ വേണം. മഴക്കാലത്ത് മുടി ധാരാളമായി കൊഴിയാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ കാലയളവ് മുടിയെ ദുര്‍ബലമാക്കുന്ന സമയമാണ്.
ഹെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ അടക്കം പറയുന്നത് മുടിക്ക് പ്രത്യേക പരിപാലനം തന്നെ ഈ സമയം ആവശ്യമാണെന്നാണ്. മുടിയില്‍ നിരന്തരം വെള്ളത്തിന്റെ അംശം മഴക്കാലത്ത് ഉണ്ടാവും. ഇത് ഒട്ടും നല്ലതല്ല. മുടിയുടെ എല്ലാ കരുത്തും ഈ സമയം ചോര്‍ന്ന് പോകും. അപ്പോള്‍ മുടിക്കൊഴിച്ചില്‍ കാര്യമായിട്ടുണ്ടാവും. ഇവയെ എങ്ങനെ നേരിടാമെന്ന് നോക്കാം.

മുടി അധികം നനയാതെ ഇരിക്കുകയാണ് ചെയ്യാനുള്ള പ്രധാന കാര്യം. മുടിയില്‍ ഈര്‍പ്പത്തിന്റെ അംശമില്ലാതെ വരണ്ട നിലയില്‍ തന്നെ സൂക്ഷിക്കുക. നനഞ്ഞിരിക്കുമ്പോള്‍ വേഗത്തില്‍ മുടി പൊട്ടിപ്പോകാനും ദുര്‍ബലമാകാനും സാധ്യതയുണ്ട്. ഇത് മുടിക്കൊഴിച്ചില്‍ അടക്കം വര്‍ധിപ്പിക്കും. കുളിച്ച് കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ മുടി തോര്‍ത്താന്‍ ശ്രമിക്കുക. മഴക്കാലത്ത് ഈര്‍പ്പം നിറഞ്ഞിരിക്കുമ്പോള്‍ മുടിക്കൊഴിച്ചില്‍ വേഗത്തിലാവും.
എന്നാല്‍ മുടി വേഗത്തില്‍ തോര്‍ത്തുന്നതിലൂടെ ഈര്‍പ്പം ഇല്ലാതാവും. ഡ്രയര്‍ ചെറുതായി ഉപയോഗിച്ച് മുടിയെ ചൂടാക്കാവുന്നതാണ്. കുളിച്ച ഉടന്‍ മുടി കെട്ടിയിടാതിരിക്കാനും ശ്രമിക്കുക. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. അത്യാവശ്യമാണെങ്കില്‍ മാത്രം ചെറിയ രീതിയില്‍ ഉപയോഗിക്കുക. മുടി സ്വാഭാവികമായി ഉണങ്ങുന്നതാണ് ഏറ്റവും നല്ലത്. നനഞ്ഞ മുടി നമ്മുടെ ശിരോചര്‍മത്തില്‍ പ്രശ്‌നങ്ങളുണ്ടാവും. അതുപോലെ താരനും ധാരാളമുണ്ടാകാന്‍ കാരണമാകും.
അതേസമയം മുടി നിരന്തം വൃത്തിയായി കഴുകാനും ശ്രമിക്കണം. മുടി ദിവസങ്ങളോളം കഴുകാതിരിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിയിലെ എണ്ണമയവും, താരനും എല്ലാം ചേര്‍ന്ന് മുടിയെ ദുര്‍ബലമാക്കും. മുടിയുടെ ലുക്കിനെയും അത് ബാധിക്കും. നമ്മുടെ ശിരോചര്‍മത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇതെല്ലാം കാരണമാകും.
ഇതിലൂടെ മുടിയുടെ വളര്‍ച്ച പതിയെയാവും. ടോക്‌സിനോ, കെമിക്കലുകളോ ഇല്ലാത്ത ഷാംപുകള്‍ ഇതിനെ നേരിടാന്‍ ഉപയോഗിക്കാം. ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിച്ചാലും മുടിയുടെ ആരോഗ്യത്തെ വീണ്ടെടുക്കാം. അതുപോലെ നിത്യേന മുടിയില്‍ എണ്ണ പുരട്ടാനും, മുടി ഒതുക്കി വെക്കുമ്പോള്‍ നല്ല പോലെ ഒതുക്കി വെക്കുന്ന ചീര്‍പ്പ് ഉപയോഗിക്കാനും ശ്രമിക്കുക.
മുടിയില്‍ എണ്ണ പുരട്ടുന്നതിലൂടെ വേരുകളെ കരുത്തേറിയതാക്കാന്‍ സഹായിക്കും. മുടിക്കൊഴിച്ചിലും ഇതിലൂടെകുറയും. ചെറിയ രീതിയില്‍ ചൂടാക്കിയ ശേഷം വേണം മുടിയില്‍ എണ്ണ പുരട്ടാന്‍. മുടിയില്‍ ഇന്‍ഫെക്ഷന്‍ വരാതിരിക്കാനും ഇത് സഹായിക്കും.












Click it and Unblock the Notifications