വൃക്കയുടെ ആരോഗ്യം ചെറിയ കാര്യമല്ല; ഈ ശീലങ്ങൾ എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കിൽ പണി കിട്ടും! എന്തൊക്കെ?
ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗമാണ് വൃക്കരോഗം. നമ്മുടെ ജീവിതശൈലിയിൽ ഉണ്ടായിരിക്കുന്ന ചില മാറ്റങ്ങളും മറ്റ് ഘടകങ്ങളുമാണ് ഇതിനെ പ്രധാനമായും സ്വാധീനിക്കുന്നത്. എന്തെന്നാൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിലും ഈ രോഗത്തിന്റെ തോത് ഗണ്യമായി ഉയരുന്നത് നമുക്ക് കാണാവുന്നതാണ്. അതിപ്പോൾ ഏത് പ്രായത്തിൽ ഉള്ളവരും വൃക്കരോഗത്തിന്റെ പിടിയിൽ പെടുന്ന സാഹചര്യം ഉണ്ടാവുന്നു.
ജനിതക കാര്യങ്ങൾ മൂലമോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങൾ കാരണമോ അല്ലാതെ വരുന്ന വൃക്ക രോഗം ഒരുപരിധിവരെ നമുക്ക് തടയാവുന്നതാണ്. ഇതിൽ ഭൂരിഭാഗവും നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റത്തിലൂടെ നമുക്ക് നിയന്ത്രിക്കാം. അത് പക്ഷേ എളുപ്പത്തിൽ സാധ്യമാക്കാൻ കഴിയുന്ന ഒരു കാര്യമില്ല. നിങ്ങളുടെ ചില ശീലങ്ങളാണ് അതിനായി ആദ്യം മാറ്റി വയ്ക്കേണ്ടത്. അവ ഏതൊക്കെ ആണെന്നും എങ്ങനെ സ്വാധീനിക്കുന്നുവെന്നും അറിയാം.

പോഷകാഹാരക്കുറവുള്ള ഭക്ഷണങ്ങളായ ഉപ്പ്, പഞ്ചസാര, പ്രോസസ്ഡ് ഫുഡ്, ട്രാൻസ് ഫാറ്റ് എന്നിവ അധികമായി കഴിക്കുന്നത് വൃക്കയ്ക്ക് ദോഷം ചെയ്യും. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും വൃക്കയിൽ സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്ന ശീലങ്ങളാണ്. ഇവ നിർബന്ധമായും ഒഴിവാക്കണം. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ വൃക്കയ്ക്ക് വെള്ളം ആവശ്യമാണ്. ജലാംശം കുറയുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനോ മൂത്രനാളി അണുബാധയ്ക്കോ കാരണമാകും. അതുകൊണ്ട് തന്നെ ദിവസേന കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കണം.
കൂടാതെ മദ്യം അധികമായി കഴിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഡീഹൈഡ്രേഷന് കാരണമാകുകയും ചെയ്യും. പ്രധാന വസ്‌തുത എന്തെന്നാൽ മദ്യപാനം കുറഞ്ഞ അളവിൽ ആയാൽ പോലും അത് നിങ്ങളുടെ ശരീരത്തിന് ദോഷകരമാണ്. അതിനാൽ തന്നെ അത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. പുകവലി രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും വൃക്കയിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും ചെയ്യും, ഇത് വൃക്കയുടെ ആരോഗ്യത്തിന് ഹാനികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും പുകവലി വഴിയൊരുക്കുന്നു.
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം ശരീരഭാരം വർധിപ്പിക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും കാരണമാകുകയും ചെയ്യും, ഇവ രണ്ടും വൃക്കയെ ദോഷകരമായി ബാധിക്കും. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് എല്ലാവരും ഇരുന്നുള്ള ജോലികൾ അധികമാവുമ്പോൾ വ്യായാമത്തിൽ വളരെ അധികം കുറവ് വന്നിട്ടുണ്ട്.
വേദനസംഹാരികളുടെ അമിത ഉപയോഗവും ദോഷകരമാണ്. ആസ്‌പിരിൻ, ഇബുപ്രോഫെൻ തുടങ്ങിയ വേദനസംഹാരികൾ അമിതമായി ഉപയോഗിക്കുന്നത് വൃക്കയ്ക്ക് കേടുപാടുകൾ വരുത്തും. ഇവയുടെ ഉപയോഗത്തിലും കരുതലും ശ്രദ്ധയും വേണം. ഇതിന് പുറമേ പലർക്കും ഉള്ളൊരു ദുശീലമാണ് മൂത്രം ദീർഘനേരം പിടിച്ചുവയ്ക്കുന്നത്. ഇത് മൂത്രനാളി അണുബാധയ്ക്കും വൃക്കയിൽ സമ്മർദ്ദത്തിനും കാരണമാകും. ദീർഘയാത്രയിൽ ഉൾപ്പെടെ പലരും ഇത്തരം പ്രവണതകൾക്ക് വഴങ്ങുന്നത് അധികമായി കാണാറുണ്ട്.
ഒപ്പം രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും വൃക്കയുടെ രക്തക്കുഴലുകളെ തകരാറിലാക്കി വൃക്കരോഗത്തിന് കാരണമാകും. ഇതിനൊപ്പം ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം, പ്രത്യേകിച്ച് മാംസം, വൃക്കയിൽ അധിക ഭാരം ചെലുത്തി പ്രവർത്തനക്ഷമത കുറയ്ക്കുന്ന ഒന്നാണ്. പിന്നെ ജീവിതശൈലിയും ഇതിലൊരു ഘടകമാണ്. ഉറക്ക് കുറവ് പോലുള്ളവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം തകരാറിലാകുകയും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന കാര്യമാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications