Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നു കരളേ..; മദ്യം മാത്രമാണോ നിങ്ങളുടെ കരളിനെ നശിപ്പിക്കുന്നത്..? ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ...

ആരോഗ്യ കാര്യത്തിൽ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുന്നൊരു തലമുറയായിരുന്നു നമുക്ക് മുൻപുണ്ടായിരുന്നത്. പണ്ടൊക്കെ അതിന് കൃത്യമായ കാരണം ഉണ്ടായിരുന്നു താനും. അതിൽ പ്രധാനം ഒരു തരത്തിൽ പറഞ്ഞാൽ ദാരിദ്ര്യമായിരുന്നു. ഭക്ഷണത്തിന് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാതെ വളരുന്ന പുതിയ തലമുറയ്ക്ക് പക്ഷേ ഇത് വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല.

കാരണം ഇന്നെല്ലാം സുലഭമാണ്. പണ്ടൊക്കെ ആളുകൾ പോഷകാഹാര കുറവ് മൂലം മരണപ്പെടുകയും വിവിധ അസുഖങ്ങൾക്ക് അടിമകളായി മാറുകയും ചെയ്‌തിരുന്ന സാഹചര്യമായിരുന്നു. എന്നാൽ ഇന്ന് അത്തരം ബുദ്ധിമുട്ടുകൾ ഇല്ല. മറിച്ച് ഭക്ഷണം അമിതമാവുന്നതും അത് അനാരോഗ്യകരമാവുന്നതും മാത്രമാണ് വിഷയം. അങ്ങനെ നോക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഇന്നത്തെ കാലത്ത് ജീവിക്കുന്നവർ തന്നെയാണ്.

liverissue

ഈ രണ്ട് തലമുറകളുടെയും ഇടയിലെ പ്രധാന വ്യത്യാസം എന്തെന്നാൽ ഭക്ഷണം മാത്രമല്ല, മറിച്ച് കായികമായ അധ്വാനം കൂടിയാണ്. പഴയ കാലത്ത് ഭൂരിഭാഗം ആളുകളും കായികമായി അധ്വാനിക്കുകയും ജോലികൾ ചെയ്യുകയും ചെയ്യുന്നവരായിരുന്നു. ഇക്കാരണത്താൽ തന്നെ അവർക്ക് രോഗങ്ങളും വളരെയധികം കുറവായിരുന്നു. പിന്നെ രോഗ നിർണയവും അക്കാലത്ത് താരതമ്യേന കുറവായിരുന്നു എന്നത് വിട്ടു കളയരുത്.

പറഞ്ഞുവന്നത് രണ്ട് കാലത്തെയും രോഗങ്ങളാണ്. അന്നത്തെ രോഗങ്ങൾ ഒരു പരിധി വരെ പിടിച്ചു നിർത്തപ്പെട്ടവയാണ് എങ്കിലും ഇപ്പോഴത്തേത് അധികവും ജീവിതശൈലി മൂലമുണ്ടാവുന്നത് തന്നെയാണ്. അതിൽ അധികവും ഭക്ഷണ രീതിയിലെ മാറ്റങ്ങൾ കാരണമാണെന്ന് തന്നെ പറയാം. അതിന് കൃത്യമായ തെളിവുകൾ നമുക്ക് മുന്നിലുണ്ട്. നാട്ടിൽ മുളച്ചു പൊന്തുന്ന ഹോട്ടലുകൾ തന്നെയാണ് അതിന് ഏറ്റവും വലിയ കാരണം.

അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്ന് നേരിടുന്ന അവയവമാണ് കരൾ. മനുഷ്യ ശരീരത്തിൽ ഏതൊക്കെ വിഷ വസ്‌തുക്കൾ വന്നാലും അവ ഹാനികരമാവാതെ നീക്കം ചെയ്യുക എന്നതാണ് കരളിന്റെ ധർമ്മം. എന്നാൽ ഇന്നത്തെ കാലത്ത് ഭക്ഷണ രീതിയും ചില ജീവിത ശൈലികളും കരളിനെ വല്ലാതെ തളർത്തുന്നു. മദ്യപാനം മാത്രമല്ല കരളിനെ നശിപ്പിക്കുന്നത്. ഈ പട്ടികയിൽ വേറെ ചിലത് കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

പഞ്ചസാരയുടെ ഉയർന്ന അളവ്: മധുരമുള്ള പാനീയങ്ങളിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന അമിതമായ പഞ്ചസാരയുടെ ഉപയോഗം, പ്രത്യേകിച്ച് ഫ്രക്ടോസ്, കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ മുഖ്യ കാരണമാണ്. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാണ്. കാലക്രമേണ കരൾ കോശങ്ങളെ വീർപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് പഞ്ചസാരയുടെ അമിത ഉപയോഗമെന്ന് ഓർമിക്കണം.

പൊണ്ണത്തടിയും ജീവിതശൈലിയും: അമിത ഭാരം, പ്രത്യേകിച്ച് വയറിനു ചുറ്റും, ഇൻസുലിൻ പ്രതിരോധത്തിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും വഴിയൊരുക്കുന്നു. പൊണ്ണത്തടി കരൾ രോഗങ്ങളുടെ പ്രധാന സൂചനയാണ്. ഒപ്പം ഉദാസീനമായ ജീവിതശൈലിയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും കരളിനെ കൊഴുപ്പ് വിഘടിപ്പിക്കാൻ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു.

നിരന്തരമുള്ള അണുബാധകൾ: തുടർച്ചയായ വൈറൽ അണുബാധകൾ കരളിന് കേടുപാടുകൾ വരുത്തും, പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ തുടങ്ങിയ വൈറസുകൾ മൂലമുണ്ടാകുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് തന്നെയാണ് പ്രധാന പ്രശ്‌നം. ഈ അണുബാധകൾ വീക്കം, കോശ മരണം കൂടുതൽ ശക്തമായാൽ കേസുകളിൽ സിറോസിസ് അല്ലെങ്കിൽ കരൾ കാൻസർ എന്നിവയ്ക്ക് വഴിയൊരുക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+