Get Updates
Get notified of breaking news, exclusive insights, and must-see stories!

പപ്പായ ഇഷ്‌ടമില്ലാത്തവർ ആരാണ് ഉള്ളത്; പക്ഷേ ഈ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ കഴിക്കരുത്, എട്ടിന്റെ പണി ഉറപ്പ്?

കടുത്ത വേനലിലൂടെയാണ് നാമൊക്കെ കടന്നുപോവുന്നത്. കൊടുംചൂടിൽ പെട്ട് വലയുന്ന ആളുകൾ ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. ഇക്കാലത്ത് പരമാവധി നാം ഭക്ഷണ കാര്യത്തിൽ മിതത്വം പാലിക്കുകയും വെള്ളം ധാരാളമായി കുടിക്കുകയും വേണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്. സൂര്യാതപം, ഉഷ്‌ണതരംഗം എന്നിങ്ങനെ ഒട്ടേറെ വെല്ലുവിളികൾ നമ്മെ കാത്തിരിക്കുന്ന സമയം കൂടിയാണ് വേനൽക്കാലം.

മലയാളികൾ പൊതുവെ ചില കാര്യത്തിൽ പ്രത്യേക ശീലങ്ങൾ വച്ചുപുലർത്തുന്നവരാണ്. കടുത്ത നിർജലീകരണം സംഭവിക്കുമെന്ന് ഉറപ്പുണ്ടായിട്ടും ചായയും കാപ്പിയും ഒന്നും ചൂട് കാലത്ത് നാം ഒഴിവാക്കാറില്ല. ഇവയൊക്കെ ശരീരത്തിലെ ജലാംശം കുറയ്ക്കുകയും വീണ്ടും കൂടുതൽ താപനില നമുക്ക് അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യാറുണ്ട്.

papaya

ഭക്ഷണ കാര്യത്തിൽ നമ്മുടെ ഈ ശ്രദ്ധക്കുറവ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലാവും കൊണ്ട് ചെന്നെത്തിക്കുക. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. നമ്മളൊക്കെയും പഴങ്ങൾ കൂടുതലായും കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണല്ലോ. അങ്ങനെ ഉള്ളപ്പോൾ നമ്മുടെ തൊടിയിലും പറമ്പിലും ഒക്കെ ധാരാളമായി കാണപ്പെടുന്ന പഴങ്ങൾക്ക് നാമെന്നും മുൻഗണന നൽകാറുണ്ട്.

അതിൽ പേരയ്ക്ക, വാഴപ്പഴം, മാങ്ങ എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളുണ്ടാവും. ഇക്കൂട്ടത്തിലെ ഏറ്റവും കൊമ്പൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നൊരു ഐറ്റമാണ് പപ്പായ. നിങ്ങൾക്ക് അറിയാവുന്നത് പോലെ പച്ചയ്ക്ക് കറിയിലും തോരനായും ഒക്കെ നമ്മുടെ അടുക്കളകൾ ഭരിക്കുന്ന ഐറ്റം കൂടിയാണ് ചിലയിടത്ത് കപ്ലങ്ങ എന്നും ചിലയിടത്ത് കറുമൂസ എന്നും വിളിക്കുന്ന പപ്പായ.

പപ്പായ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ പ്രദാനം ചെയ്യുമെന്നതാണ് യാഥാർഥ്യം. അതിന്റെ രുചിയും അത്രതന്നെ മികച്ചതാണ്. നമ്മുടെ നാട്ടിൽ ചർമ്മ സംരക്ഷണത്തിന് ഉൾപ്പെടെ പപ്പായ വ്യാപകമായി ഉപയോഗിക്കാറുണ്ട്. പക്ഷേ ഇത് കഴിച്ചാൽ ചിലർക്ക് വലിയ ദോഷം ചെയ്യും, ആരൊക്കെയാണ് അവരെന്ന് നോക്കാം.

ഗർഭിണികൾ: ഇവർ പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഗർഭാശയ സങ്കോചങ്ങളെ ഉത്തേജിപ്പിക്കുകയും നേരത്തെയുള്ള പ്രസവത്തിന് കാരണമാവുകയും ചെയ്യും. പപ്പായയിലെ ലാറ്റക്‌സും പപ്പെയ്‌നും ഗർഭപിണ്ഡത്തിന്റെ സ്ഥര പിന്തുണയെ ദുർബലപ്പെടുത്തിയേക്കാം. അതിനാൽ ഗർഭകാലത്ത് പപ്പായ കഴിക്കുന്നത് അപകടസാധ്യതകൾ സൃഷ്‌ടിച്ചേക്കും.

ക്രമരഹിതമായ ഹൃദയമിടിപ്പുള്ളവർ: ദഹനവ്യവസ്ഥയിൽ ഹൈഡ്രജൻ സയനൈഡ് ഉത്പാദിപ്പിക്കാൻ കഴിയുന്ന സയനോജെനിക് ഗ്ലൈക്കോസൈഡുകൾ പപ്പായയിൽ അടങ്ങിയിരിക്കുന്നതിനാൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് ഉള്ള വ്യക്തികൾ പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. ഇത്തരം പ്രശ്‌നങ്ങളുള്ളവരിൽ അമിതമായ ഉപഭോഗം ലക്ഷണങ്ങൾ വർധിപ്പിക്കാൻ ഇടയാക്കും.

വിവിധ അലർജികൾ ഉള്ളവർ: പപ്പായ കഴിക്കുമ്പോൾ ലാറ്റക്‌സ് അലർജിയുള്ളവർ ജാഗ്രത പാലിക്കണം, കാരണം പപ്പായയിൽ ക്രോസ്-റിയാക്റ്റിവിറ്റി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പപ്പായ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും, ഇത് തുമ്മൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവും.

വൃക്കയിലെ കല്ലുകൾ: വിറ്റാമിൻ സി കൂടുതലായതിനാൽ വൃക്കയിലെ കല്ലുകൾക്ക് സാധ്യതയുള്ള വ്യക്തികൾ പപ്പായ കഴിക്കുന്നത് കുറയ്ക്കണം. ഇതിന്റെ അമിതമായ ഉപഭോഗം കാൽസ്യം ഓക്‌സലേറ്റ് കല്ലുകളുടെ രൂപീകരണം വർധിപ്പിക്കുകയും നിലവിലെ അവസ്ഥ വഷളാക്കുകയും ചെയ്യും. ഉയർന്ന അളവിലുള്ള വിറ്റാമിൻ സി നിലവിലുള്ള കല്ലുകൾ വലുതാകാൻ കാരണമാവും. കൂടുതൽ പ്രതിസന്ധിയിലേക്ക് ഇത് നയിക്കും.

ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ: ദഹനവ്യവസ്ഥയെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം ആളുകൾ പപ്പായ കഴിക്കുന്നതിൽ ജാഗ്രത പാലിക്കണം. പപ്പായയിലെ ഉയർന്ന നാരുകളും പപ്പെയ്ൻ ഉള്ളടക്കവും ആസിഡ് റിഫ്ലക്‌സ്, വയറ്റിലെ അൾസർ അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള അവസ്ഥകളെ കൂടുതൽ വഷളാക്കും. അതിനാൽ ഇത്തരക്കാർ പപ്പായ കഴിക്കുമ്പോൾ പരമാവധി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+