അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിച്ചാലോ? വെറുതെയല്ല ഇത്രയും വില..! അത്രയധികം ഗുണങ്ങൾ അല്ലേ
ഒരുപാട് രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഒക്കെ കൂടി വരുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. എങ്ങോട്ട് തിരിഞ്ഞാലും രോഗ വാർത്തകളാണ്. ഭക്ഷണം അധികം കഴിച്ചാൽ അസുഖം കഴിക്കുന്നത് കുറഞ്ഞാൽ അസുഖം, വ്യായാമം ചെയ്‌തില്ലെങ്കിൽ പ്രശ്‌നം അധികം ചെയ്‌തു പോയാൽ അതും പ്രശ്‌നം. അങ്ങനെ ഒരു തരത്തിൽ പറഞ്ഞാൽ മനസ് മടുപ്പിക്കുന്ന വാർത്തകളാണ് എങ്ങോട്ട് നോക്കിയാലും കാണാൻ കഴിയുക.
അതുകൊണ്ട് തന്നെ അൽപ്പം പേടിയോടെ ആയിരിക്കും നമ്മളിൽ പലരും കഴിയുന്നുണ്ടാവുക. ഒരു പരിധിവരെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കാനും നമ്മൾ ശ്രമിക്കാറുണ്ട്. കാരണം ആരോഗ്യം നന്നായി നോക്കുന്നവർക്ക് ഭക്ഷണത്തിൽ ഉഴപ്പാൻ കഴിയില്ല. എല്ലാം അടങ്ങിയ സമീകൃത ആഹാര ശൈലിയൊക്കെ ഇന്നത്തെ ഫാസ്‌റ്റ് ഫുഡ് കാലത്ത് സ്വപ്‌നം മാത്രമായിരിക്കും.

എങ്കിലും കുറച്ചൊക്കെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചാൽ ആരോഗ്യം നന്നായി നിലനിർത്താൻ കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിന് സ്ഥിരം നുറുക്ക് വിദ്യകൾ മാത്രം പോരാ. ചില പ്രത്യേക പൊടിക്കൈകൾ കൂടി പരീക്ഷിക്കണം. അതും ഇത്തിരി കൂടിയത് തന്നെ ആയിക്കോട്ടെ. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വയ്ക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഏലയ്ക്കയെ കുറിച്ച് ഉറപ്പായും കേട്ട് കാണും.
ഏലയ്ക്ക ഒരു സുഗന്ധവ്യഞ്ജനമാണ് എന്ന കാര്യം എല്ലാവർക്കും അറിയാമായിരിക്കും. അതിന് നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ചില ഗുണങ്ങൾ ഉണ്ടെന്ന് അറിയണമെന്നില്ല. ദിവസവും രാത്രി അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക വീതം കഴിക്കുന്നത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ അറിഞ്ഞാൽ ശരിക്കും ഞെട്ടുമെന്ന് ഉറപ്പാണ്. അത്തരത്തിൽ നമ്മുടെ ഏലയ്ക്കയ്ക്ക് ഉള്ള പ്രത്യേകതകൾ എന്തൊക്കെ എന്നറിയാം.
ഏലയ്ക്കയുടെ ഗുണങ്ങൾ
ഉറങ്ങുന്നതിന് മുൻപ് ഏലയ്ക്ക കഴിക്കുന്നത് ഒട്ടേറെ നല്ല ഫലങ്ങൾ നൽകുമെന്നാണ് പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളത്. മണവും രുചിയും മാത്രമല്ല ഏലയ്ക്കയ്ക്ക് ഇത്രയധികം വില കൂടാനുള്ള കാരണം അതിന്റെ ചില ആരോഗ്യ ഗുണങ്ങൾ കൊണ്ട് കൂടിയാണ്. അതിൽ ദഹനത്തിന് സഹായിക്കുന്നത് മുതൽ അധിക കൊഴുപ്പ് കുറയ്ക്കുന്നത് വരെ എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ ആണ് ഏലയ്ക്ക നിങ്ങൾക്ക് മുൻപിൽ വയ്ക്കുന്നത്.
ഏലയ്ക്ക ഒരു സ്വാഭാവിക ദഹന സഹായിയാണ് എന്ന കാര്യം നമ്മളിൽ പലർക്കും അറിവില്ലാത്ത കാര്യമാണ്. ഇത് വയറുവേദന, ഗ്യാസ് ട്രബിൾ പോലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഉപകരിക്കും. മാത്രമല്ല ആസിഡ് റിഫ്ലക്‌സ്, ആമാശയത്തിലെ അസ്വസ്ഥതകൾ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഏലയ്ക്ക.
നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും ഏലയ്ക്ക ഫലപ്രദമായ ഔഷധമാണ്. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച പ്രതിവിധിയാണെന്നും വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. രക്ത സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
പ്രമേഹരോഗികൾക്കും ഇൻസുലിൻ പ്രതിരോധശേഷിയുള്ള ആളുകൾക്കും ഏലയ്ക്ക വലിയ രീതിയിൽ ഗുണം ചെയ്യും. ദിവസേന ഒന്നെന്ന ക്രമത്തിൽ കഴിച്ചാൽ മാത്രം മതിയാവും. സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോണായ കോർട്ടിസോളിന്റെ അളവ് സന്തുലിതമാക്കാനും ഏലയ്ക്ക സഹായിക്കാറുണ്ട്, അതുകൊണ്ട് ജീവിതത്തിലെ ടെൻഷൻ മാറ്റാനും ഇത് ഉത്തമം.
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ഏലയ്ക്ക ഉപയോഗത്തിലൂടെ സധിക്കും. ചുമ, ആസ്ത്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടെങ്കിൽ അവർക്ക് ഏലയ്ക്ക വെള്ളം കുടിക്കാവുന്നതാണ്. ഏലയ്ക്കയ്ക്ക് ശ്വാസനാളം വൃത്തിയാക്കാനും രാത്രിയിൽ ശ്വസനം എളുപ്പമാക്കാനും കഴിവുണ്ട് എന്നതാണ് ഇതിന്റെ കാരണം.












Click it and Unblock the Notifications