Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരാവിലെ നെയ്യ് ചേർത്ത ഇളം ചൂടുവെള്ളം കുടിച്ചിട്ടുണ്ടോ? അമ്പരപ്പിക്കുന്ന ഗുണങ്ങൾ, മാറ്റങ്ങൾ ഇങ്ങനെ

ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. സാധാരണയായി നമ്മൾ കൂടുതൽ എന്തെങ്കിലും രോഗങ്ങൾ വരുമ്പോഴോ ശരീര പ്രകൃതി മാറുമ്പോഴോ ഒക്കെയാണ് മാറ്റത്തിനായി ശ്രമിക്കാറുള്ളത്. എന്നാൽ അപ്പോഴേക്കും ചിലപ്പോൾ ഏറെ വൈകിയിരിക്കും. അങ്ങനെ ഉള്ള സാഹചര്യത്തിൽ നമുക്ക് ഏറ്റവും അനുയോജ്യമായത് മുൻകൂട്ടിയുള്ള പരിപാലനവും ശ്രദ്ധയും നമ്മുടെ ശരീരത്തിന് നൽകുക എന്നതാണ്.

ഭക്ഷണ കാര്യത്തിൽ മിതത്വം പാലിക്കുന്നത് എന്നും നമ്മുടെ ശരീരത്തിന് വളരെ നല്ലതാണു. എങ്കിലും ചിലരൊന്നും അത് ശ്രദ്ധിക്കാറില്ല. അർധരാത്രി വളരെ വൈകിയുള്ള ഭക്ഷണം കഴിക്കൽ രീതിയും, മറ്റുമൊക്കെ നമ്മെ വല്ലാതെ ബാധിക്കാറുണ്ട്. ഇതൊക്കെയും നിർത്തി ശരീരം കൂടുതൽ ഊർജസ്വലമായി കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും നല്ല വഴികളിൽ ഒന്ന് പ്രക്ര്യതിദത്തമായ വസ്‌തുക്കൾ കൃത്യമായി ഉപയോഗപ്പെടുത്തുക എന്നതാണ്.

gheeandwarmwaterdrink

നമ്മുടെ നാട്ടിൽ കിട്ടുന്ന നെയ്യ് വളരെ അധികം ഗുണങ്ങളുള്ള ഭക്ഷ്യ വസ്‌തുവാണ്. അതിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്, കൂടുതലായി എന്തെങ്കിലും അതിനെ കുറിച്ച് പറയേണ്ടത് ഉണ്ടെന്ന് തോന്നുന്നില്ല. നമ്മൾ രുചി കൂട്ടാൻ നെയ്യ് ധാരാളമായി ഭക്ഷണത്തിൽ ചേർക്കാറുണ്ട്. എന്നാൽ നെയ് ശരിക്കും ഒട്ടേറെ മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ കൊണ്ടുവരും. അതിനായി അതിരാവിലെ ഇത്തിരി ചൂടുവെള്ളത്തിൽ ചേർത്ത് നെയ്യ് കഴിച്ചാൽ മാത്രം മതി, ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു:നിരവധി ഗുണങ്ങൾ ഇതിനുണ്ടെങ്കിലും അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ പറയുന്നത്. ശരീരത്തിന് ഗുണമായ ബ്യൂട്ടിക് ആസിഡ് കൊണ്ട് സമ്പന്നമാണ് നെയ്യ്. കുടലിന്റെ ആരോഗ്യത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തുന്ന ഘടകമാണ് ഇത്. കുടൽ രോഗങ്ങൾക്കെതിരെ പോരാടാൻ ഇത് നമ്മെ സഹായിക്കും.

ദഹനം മെച്ചപ്പെടുത്തും: നെയ്യിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡ് ദഹനത്തിന് ഏറ ഗുണം ചെയ്യുന്ന ഒന്നാണ് നെയ് വെള്ളത്തിൽ ചേർത്ത് കുടിക്കുമ്പോൾ ഈ ഗുണം ഇരട്ടിയാവുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. വയർവീർക്കൽ, ഗ്യാസ്, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമാണ് നെയ്യ്.

ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു: സൗന്ദര്യ സംരക്ഷത്തിലും നെയ്യുടെ സാന്നിധ്യമുണ്ട്. നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മം നൽകുകയും ചർമ്മത്തിലെ വരൾച്ച തടയുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. അതിലൂടെ നിങ്ങൾക്ക് കൂടുതൽ തിളക്കമുള്ള ചർമ്മം നൽകുന്നു.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+