ഒരു വെടിക്ക് മൂന്ന് പക്ഷി..! ജലദോഷവും ചുമയും മലബന്ധവും മാറ്റാൻ ശർക്കര മതി, പക്ഷേ ഇങ്ങനെ ചെയ്യണം
മലയാളികളുടെ ഭക്ഷണ ശീലങ്ങളിൽ വളരെയധികം സ്വാധീനമുള്ള ഒന്നാണ് ശർക്കര. പഞ്ചസാര കഴിക്കാൻ പറ്റാത്തവർ പോലും മധുരം വേണമെന്ന് ആഗ്രഹിക്കുമ്പോൾ ശർക്കരയാണ് ആശ്രയിക്കാറുള്ളത്. കരിമ്പിന്റെ ഉപോത്പന്നമാണ് ശർക്കരയും. കേരളത്തിൽ മറയൂർ ഭാഗത്ത് പോയാൽ ശർക്കര രീതിയും അതിന്റെ ചിട്ടവട്ടങ്ങളും ഒക്കെ നമുക്ക് നേരിട്ട് കാണാൻ കഴിയും.
പറഞ്ഞുവന്നത് ശർക്കരയുടെ ഗുണങ്ങളെ കുറിച്ചാണ്. സാധാരണയായി നമ്മളിൽ കൂടുതൽ പേരും ഇടയ്ക്കിടെ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ജലദോഷം, ചുമ എന്നിവയൊക്കെ. ചിലർക്ക് പതിവായി മലബന്ധവും ഉണ്ടാവാറുണ്ട്. ഇവയ്‌ക്കൊക്കെയും ഏറ്റവും അനുയോജ്യമായ പ്രതിവിധികളിൽ ഒന്നാണ് ശർക്കരയുടെ ഉപയോഗം.

എന്നാൽ ശർക്കര വെറുതെ കഴിച്ചാൽ അതുകൊണ്ട് ഒരു കാര്യവും ഉണ്ടാവില്ല. മേൽപറഞ്ഞ അസുഖങ്ങളെ നിലയ്ക്ക് നിർത്താൻ ശർക്കരയ്ക്ക് കൂട്ടായി ചില കാര്യങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. അത്തരത്തിൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും നല്ല രീതിയിൽ ശർക്കരയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നമുക്ക് നോക്കാം. ഇതിനായി നാല് വഴികളാണ് നമുക്ക് മുൻപിലുള്ളത്.
ഇഞ്ചിയും ശർക്കരയും: ശ്വാസകോശ നിന്ന് മ്യൂക്കസ് നീക്കം ചെയ്യാനും തൊണ്ടവേദന ശമിപ്പിക്കാനും ഇഞ്ചി സഹായിക്കുന്നു. ശർക്കരയുമായി ചേരുമ്പോൾ ഇതിന് ഗുണം കൂടുകയാണ്. ഈ മിശ്രിതം ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിൽ നിന്ന് നമ്മുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. ജലദോഷത്തിന് വീട്ടിൽ തന്നെയുള്ള ഒരു പ്രതിവിധിയായി കണക്കാക്കുന്നു.
കുരുമുളകും ശർക്കരയും: ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കൂട്ടാണ് ഇത്. കറുത്ത കുരുമുളക് ഉമിനീർ ഉൽപാദനത്തെ സഹായിക്കുന്നു, ഇത് തൊണ്ടവേദന ഇല്ലാതാക്കാനും നല്ലതാണ്. മാത്രമല്ല ഇവ രണ്ടും കൂടി ഉപയോഗിക്കുന്നത് കഫം അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ഉത്തമമാണ്.
പെരുംജീരകം വിത്തുകളും ശർക്കരയും: ശർക്കരയുമായി ചേരുമ്പോൾ, പെരുംജീരകം വിത്ത് കൂടുതൽ ഔഷധ ഗുണമുള്ളതാവുന്നു എന്നതാണ് പ്രത്യേകത. പെരുംജീരകം വിത്തിന്റെ തണുപ്പിക്കൽ സ്വഭാവം ശ്വാസകോശത്തിൽ നിന്ന് മ്യൂക്കസ് നീക്കം ചെയ്യുന്നു. അതേസമയം ശർക്കര തൊണ്ടയ്ക്ക് ആശ്വാസം നൽകുകയും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് മലബന്ധം ഒഴിവാക്കുന്നു.
നാരങ്ങയും ശർക്കരയും: നാരങ്ങയും ശർക്കരയും ചേർത്ത് ദിവസം ഒരിക്കലെങ്കിലും കുടിക്കുന്നത് ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങൾ ഒഴിവാക്കാനും മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷിയേയും ഇത് പിന്തുണയ്ക്കും.












Click it and Unblock the Notifications